ഓകന്നാൻ 8

8
വേശീക്ക് നടന്തെ കുത്തത്തുക്ക് പുടിപട്ടെ പെൺമ്പുള്ളെ
1ഒണ്ണാ ഏശു ഒലിവ് മലേക്ക് പോയെ. 2പിത്തുനാ കരുമ്പിലച്ചേക്കു അവൻ പിന്നേം തെയ്‌വ ആലയത്തുക്ക് തിരുമ്പി വന്തെ; മാനടവൻ ഒത്തേ അവൻകാക്കു വന്ത് കൂടിയെ; അവുടെ ഇരുന്ത് അവൻ അവറളെ പടിയ്‌ക്കെ വച്ചെ. 3അന്നേരം മതപണ്ടിതരുകാടും പരീശരുകാടും വേശീക്ക് നടന്തെ കുത്തത്തുക്ക് പുടിപട്ടെ ഒരു പെൺമ്പുള്ളയെ കുടത്ത് മാനടവൻകാട്ടുക്ക് മില്ലോട് നുറുത്തിയെ. 4പിന്നെ അവറെ ഏശുവുകാക്ക്, “എശമാനനേ, ചൊൾ വോറൊരു ആൺ പുള്ളേം മത്തും കെട്ടെ കിടത്തെ കിടന്തവോളെ പുടിച്ചാതാൻ. 5മോശേലെ നായപുറമാണത്തിൽ ഇകനെ നടക്കിനെ പെണ്ണാളെ കല്ലൊറിഞ്ച് കൊല്ലോണും ഒൺ എങ്കകാൽ കൽപ്പനയിട്ടിരുക്കിനെ; ഒണ്ണാ നീ എന്തെ ചൊന്നെ?” ഒൺ കേട്ടെ. 6ഇത് അവനേത്തിൽ ഏളതൊണ്ണാലും കുത്തമെ കണ്ടു പുടിയ്‌ക്കിളത്തുക്ക് അവനെ എമ്പടുത്തുകേക്ക് കേട്ടെ കേൾവിതാൻ. ഒണ്ണാ ഏശു കുനിഞ്ചിരുന്ത് വിരളാലെ മണ്ണിൽ എളുതികിട്ടേ ഇരുന്തെ. 7അവറെ അവൻകാക്ക് പിന്നേം പിന്നേം കേട്ടുകിട്ടേ ഇരുന്തപ്പെ അവൻ നട്ടമായിരുന്ത്, “നിങ്കളിൽ പാപം നാത്താ മുതെ അപ്പിണുക്ക് കല്ലെ ഒറിയട്ടെ” ഒൺ ചൊല്ലിയെ. 8പിന്നേം ഏശു കുനിഞ്ചിരുന്ത് വിരളിൽ എളുതികിട്ടേ ഇരുന്തെ. 9അവറെ ഇതെ കേട്ടവോളെ വലിയവനിലിരുന്ത് ഒവ്വൊരാ അങ്ക് നുൺ കലഞ്ചി പോയെ; കടശീക്ക് ഏശുവും അം പെൺമ്പുള്ളേം മട്ടും അങ്ക് ഒണ്ടായെ. 10ഏശു നട്ടമായിരുന്ത് അപ്പിൺകാക്ക്, “പെൺമ്പുള്ളേ, അവറെ ഏടെ? നിനക്ക് ആരും തണ്ടനെ വിതിയാപ്പോയതീ?” ഒൺ അവേകാക്ക് കേട്ടെ. 11അത്തുക്ക് അവെ, “ഇല്ലെ കരുത്താവെ” ഒൺ ചൊല്ലിയെ.
അത്തുക്ക് ഏശു, “ഏനും നിനക്ക് തണ്ടനെ വിതിക്കിനതില്ലെ; മണ്ട്, ഇനിയിരുന്ത് പാപമെ ചെയ്‌വാനില്ലെ” ഒൺ ചൊല്ലിയെ.
ഏശു ഉലകത്തിലെ വെട്ടം
12ഏശു പിന്നേം മാനടവൻകാട്ടുകാക്ക് കുരവുട്ടവോളെ, “ഏൻ ഉലകത്തിലെ വെളിച്ചമാനെ; എനക്ക് പുറകോടേ വരിനവേരാ ഇരുട്ടിൽ നടകാതെ ഉശിരിലെ വെളിച്ചമൊള്ളവേരാ ആകും” ഒൺ ചൊല്ലിയെ.
13പരീശരുകാട് അവൻകാക്ക്, “നീ നിന്നചൊല്ലിയേ ചൊന്നെ; നീ ചൊന്നതൊണ്ണും ചത്തിയമില്ലെ” ഒൺ ചൊല്ലിയെ.
14ഏശു അവറാത്തുകാക്ക്, “ഏൻ എന്നചൊല്ലിയേ ചൊല്ലിയാലും ഏൻ ചൊന്നത് ചത്തിയംതാൻ; എന്തൊണ്ണാ ഏൻ ഏടെ ഇരുന്ത് വന്തതൊണ്ണും എടേക്കു പോനതൊണ്ണും എനക്ക് തിക്കിനൊളെള; ഒണ്ണാ നിങ്കാക്കോ ഏൻ ഏടെ ഇരുന്ത് വന്തതൊണ്ണും ഏൻ ഏടേക്കു പോനതൊണ്ണും തിക്കിലെ. 15നിങ്കെ മനിശെ ചിന്തനേൽ വിതിക്കിനെ; ഒണ്ണാ ഏൻ ആരളാം വിതിക്കിനതില്ലെ. 16ഒണ്ണാ ഏൻ വിതിച്ചാലും എൻ തീരുമാനങ്കാട് ചത്തിയമാനതുതാൻ. എന്തൊണ്ണാ ഏൻ ഒരയാ നാത്തെ. എന്നെ കടത്തിവുട്ടെ തകപ്പൻ എൻ കൂട്ടത്തിൽ ഒളെള. 17നിങ്കെ നീമത്തിലേ ചൊല്ലിയിരുക്കിനെ ഇരണ്ടാ ഒരേ കാരിയമമേ ചൊല്ലിയാ അത് ചത്തിയം താൻ ഒൺ. 18ഏനേ എന്നചൊല്ലി ചൊന്നെ; എന്നെ കടത്തിവുട്ടെ തകപ്പനും എന്നചൊല്ലി ചൊന്നെ.”
19അത്തുക്ക് അവറെ അവൻകാക്ക്, “നിൻ തകപ്പൻ ഏടെ?” ഒൺ കേട്ടെ. അത്തുക്ക് ഏശു, “നിങ്കാക്ക് എന്നമോ എൻ തകപ്പനമോ തിക്കിലെ; നിങ്കാക്ക് എന്നെ തിക്കിനൊണ്ടായതായപ്പെ എൻ തകപ്പനാം തിക്കിനൊണ്ടാവനായെ” ഒണ്ണും വതിലെ ചൊല്ലിയെ.
20അവൻ തെയ്‌വ ആലയത്തിൽ കാണിയ്‌ക്കെ പെട്ടീകാൽ ഇരുന്ത് പടിയ്‌ക്കെ വച്ചവോളതാൻ ഇതയെല്ലാം ചൊല്ലിയത്; അവനെ പുടിപ്പേക്കൊള്ളെ നേരമാകാതിരുന്തനാലെ ഒരാളും അവനെ പുടിച്ചതില്ലെ.
ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് കൂടാത്ത്
21ഏശു പിന്നേം അവറകാക്ക്, “ഏൻ നിങ്കളെ വുട്ടു മണ്ടിനെ; നിങ്കെ എന്നെ തേടും; ഒണ്ണാ നിങ്കെ ഉടവൻ പാപത്തിലേ ചാകും. ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് മുടിയാത്ത്” ഒൺ ചൊല്ലിയെ.
22അന്നേരം എകൂതര്, “അവൻ ഉടയാളമേ കൊൽവനോ? അതുനാലയീ അവൻ ‘ഏൻ പോനാനുക്ക് നിങ്കാക്ക് വരുകേക്ക് കൂടാത്ത്’ ഒൺ ചൊല്ലിയത്” ഒൺ ചൊല്ലിയെ.
23അത്തുക്ക് ഏശു, “നിങ്കെ കീൾ പൂമീൽ നുൺ ഒളളവേരാ, ഏൻ മേലോകത്തിൽ നുൺ വന്തവൻ; നിങ്കെ ഇം ഉലകത്തിൽ നുണ്ണൊള്ളവേരാ ഏൻ ഇം ഉലകത്തിൽ നുൺ ഒള്ളവനില്ലെ. 24നിങ്കെ പാപത്തിലേ നിങ്കെ ചാകുമൊൺ ഏൻ നിങ്കകാക്ക് ചൊല്ലിയെ; ഏൻ താൻ ഒൺ നിങ്കെ നമ്പാതെ ഇരുന്താ നിങ്കെ പാപത്തിലെ നിങ്കെ ചാകുമൊൺ ഏൻ നിങ്കകാക്ക് ചൊന്നെ” ഒൺ ചൊല്ലിയെ.
25അവറെ അവൻകാൽ, “നീ ആര്?” ഒൺ കേട്ടെ.
അത്തുക്ക് ഏശു, “ഏൻ ആരൊൺ മുതെ പുടിച്ചെ നിങ്കകാക്ക് ചൊല്ലിയതില്ലെ?” ഒൺ ചൊല്ലിയെ. 26“നിങ്കളെ കുത്തമെ വിതിച്ച് ചൊൽകേക്ക് എനക്ക് കനേകമൊണ്ട്; എന്നെ കടത്തി വുട്ടവൻ ചത്തിയവാൻ താൻ; ഏൻ അവനിൽ നുൺ കേട്ടെ കാരിയങ്കാടെ ഉലകത്തുകാക്ക് ചൊന്നെ.”
27ഉടയാ തകപ്പനെചൊല്ലി അവൻ ചൊല്ലിയതൊണ്ണും അവറാത്തുക്കു വുളയ്‌ങ്കതില്ലെ. 28അമ്പോളെ, “നിങ്കെ മനിശൻ മകനെ മീത്തുക്ക് എത്തിയോഞ്ച് ഏൻ താൻ അവൻ ഒണ്ണും ഏൻ ചൊന്തമാ ഒണ്ണാം ചെയ്യാതെ തകപ്പൻ എനക്ക് പടിയ്‌ക്കെ വച്ചതുവോലെ ഏൻ ഇതെ ചൊന്നെ ഒണ്ണും തിക്കിലൊണ്ടാകും. 29എന്നെ കടത്തി വുട്ടവൻ എൻ കൂട്ടത്തിൽ ഒള്ളെ; ഏൻ എപ്പണും അവനെ പിരിയപ്പടുത്തിനതുനാലെ എന്നെ അവൻ തനിയാ വുട്ടതില്ലെ” ഒൺ ചൊല്ലിയെ.
30അവൻ ഇകനെ കുരവുട്ട് ഇരുന്തവോളെ കനേമാളുകെ അവനിൽ നമ്പിയെ.
വുടുതൽ കിടച്ചവേരാളും അടിമകാടും
31ഉടയാളേത്തിൽ നമ്പിയെ എകൂതരുകാൽ ഏശു, “എൻ വശനത്തിൽ നിലെ നുണ്ണാ നിങ്കെ ചത്തിയമാ എൻ ശിശിയരുകാടാകും. 32അകനെ നിങ്കാക്ക് ചത്തിയമെ തിക്കിലൊണ്ടാകേം അം ചത്തിയം നിങ്കാക്ക് വുടുതലെ തരുകേം ചെയ്യും” ഒൺ ചൊല്ലിയെ.
33അത്തുക്ക് അവറെ ഏശുവുകാക്ക്, “എങ്കെ അബുറാകാമ് തലവശിക്കാറാ; എങ്കെ ഇതുവരേക്കും ഒരാക്കും അടിമയായിരുന്തതില്ലെ; പിന്നെ നിങ്കെ വുടുതൽ കിടച്ചവേരായാകും ഒൺ നീ ചൊന്നത് എകനനേ?” ഒൺ വതിലായ് കേട്ടെ.
34അത്തുക്ക് ഏശു, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, പാപമെ ചെയ്യിനവനെല്ലാം പാപത്തുക്ക് അടിമകാടുതാൻ. 35ഒരു അടിമേക്ക് ഒരു കൂരേൽ എണ്ണേക്കും ഇരുക്കേക്ക് കൂടാത്ത്. ഒണ്ണാ മകനാനവൻ എണ്ണേക്കും അക്കൂരേൽ ഇരുക്കും. 36അതുനാലെ മകൻ നിങ്കാക്ക് വുടുതലെ തന്താ മെച്ചക്കമാനെ വുടുതൽ നിങ്കാക്ക് കിടയ്‌ക്കും. 37നിങ്കെ അബുറാകാമിലെ തലവശിക്കാറാ ഒൺ എനക്ക് തിക്കിനൊള്ളെ; ഒണ്ണാലും എൻ വശനമെ ഏത്തെടുക്കേക്ക് നിങ്കെ ഉള്ളത്തിൽ ഇടം നാത്തതുനാലെ നിങ്കെ എന്നെ കൊൽകേക്ക് നോക്കിനെ. 38തകപ്പൻകാൽ നുൺ കണ്ടിരുക്കിനതെ ഏൻ ചൊന്നെ; ഒണ്ണാ നിങ്കെ തകപ്പൻകാൽ നുൺ കേട്ട് ഇരുക്കിനതെ നിങ്കെ ചെയ്യിനെ” ഒൺ വതിലെ ചൊല്ലിയെ.
39അവറെ അവൻകാക്ക്, “അബുറാകാമുതാൻ എങ്കെ തകപ്പൻ” ഒൺ വതിലെ ചൊല്ലിയെ.
അത്തുക്ക് ഏശു അവറകാൽ, “നിങ്കെ അബുറാകാമ് മക്കെ ഒണ്ണാ അബുറാകാമ് ചെയ്യതെ ചെയ്‌വനായെ. 40ഒണ്ണാ തെയ്‌വത്തുകാൽ നുൺ കേട്ട് ഇരുക്കിനെ ചത്തിയമെ നിങ്കകാൽ ചൊല്ലിയെ മനിശനാനെ എന്നെ നിങ്കെ കൊൽകേക്ക് നോക്കിനെ; ഒണ്ണാ അബുറാകാമ് അകനെ ചെയ്യതില്ലയേ? 41നിങ്കെ ചൊന്തെ തകപ്പൻ ചെയ് വന്തതുവോലയെല്ലാം നിങ്കളും ചെയ്യിനെ” ഒൺ ചൊല്ലിയെ.
അത്തുക്ക് അവറെ അവൻകാക്ക്, “എങ്കെ എടാൺ എടുപെണ്ണുക്കു പുറന്തവേരാ നാത്തെ; എങ്കാക്ക് ഒരു തകപ്പൻ മട്ടുംതാൻ ഒള്ളത്; അത് തെയ്‌വമേ താൻ” ഒൺ ചൊല്ലിയെ.
42ഏശു അവറാത്തുകാൽ ചൊല്ലിയത്, “തെയ്‌വം നിങ്കെ തകപ്പനൊണ്ണാ നിങ്കെ എൻകാൽ ആത്തിരമായിരുപ്പനായെ; എന്തൊണ്ണാ ഏൻ തെയ്‌വത്തുകാൽ നുൺ വന്തിരുക്കിനെ; ഏൻ എൻ വിരുപ്പത്തിൽ വന്തതില്ലെ. അവൻ എന്നെ കടത്തി വുട്ടതാൻ. 43എൻ ചൊല്ല് നിങ്കാക്ക് വുളങ്കാത്തത് എന്തു? എൻ ചൊല്ലെ കോപ്പേക്ക് നിങ്കാക്ക് മനശ് നാത്തനാലതാൻ. 44നിങ്കെ പിശാശ് എന്നെ തകപ്പൻ മക്കതാൻ; നിങ്കെ തകപ്പൻ പിരിയമെ ചെയ്‌കേക്ക് നിങ്കെ ആശിക്കിനെ. അവൻ മുതയിരുന്തേ കുലകാറനായ് ഇരുന്തെ; അവനേത്തിൽ ചത്തിയം നാപ്പോയനാലെ ചത്തിയത്തിൽ നിലെ നിൽക്കിനതുമില്ലെ. അവൻ നരിയെ ചൊന്നവോളെ ചൊന്തെ പാശേൽ നുൺ എടുത്തു ചൊന്നെ; അവൻ നരിയെ ചൊന്നാളും അത്തിലെ തകപ്പനും താൻ. 45എന്തൊണ്ണാ ഏൻ ചത്തിയമെ ചൊന്നെ; ഒണ്ണാ നിങ്കെ എന്നെ നമ്പുനതുമില്ലെ. 46എന്നേത്തിൽ പാപം ഒണ്ടൊൺ ആരുക്കൊണ്ണാലും കണ്ടു പുടിക്കേക്ക് മുടിയുമീ? ഏൻ ചത്തിയമതാൻ ചൊന്നതൊണ്ണാ നിങ്കെ എന്നെ നമ്പാത്തതെന്ത്? 47തെയ്‌വത്തിൽ നുൺ ഒള്ളവേരാ തെയ്‌വ വശനമെ കോക്കിനെ; നിങ്കെ തെയ്‌വത്തിൽ നുൺ അല്ലാത്തവേരാനാലതാൻ വശനമെ കോളാത്തത്.”
ഏശുവും അബുറാകാമും
48“നീ ഒരു ശമരിയാക്കാറൻ ഒണ്ണും നിനക്ക് ചാവർ പുടിച്ചിരുക്കിനെ ഒണ്ണും എങ്കെ ചൊല്ലിനത് ചരിതാനെ?” ഒൺ എകൂതര് ഏശുവുകാക്ക് കേട്ടെ.
49അത്തുക്ക് ഏശു, “എനക്ക് ചാവർ പുടിച്ചതില്ലെ; ഏൻ എൻ തകപ്പനെ മാനിക്കിനെ; ഒണ്ണാ നിങ്കെ എന്നെ മാനം കെടുത്തിനെ. 50ഏൻ എനക്കുചൂട്ടി മകിമെ തേടിനതില്ലെ; ഒണ്ണാ അതെ തേടിനെ ഒരാ ഒണ്ട്; അവൻ നായാതിപതിതാൻ. 51ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, എൻ വശനമെ പാലിക്കിനവൻ ഒരു കാലത്തിലും ചാകാത്ത്” ഒൺ വതിലെ ചൊല്ലിയെ.
52അന്നേരം എകൂതര് അവൻകാക്ക്, “നിന്നേത്തിൽ ചാവർ പുടിച്ചിരുക്കിനെ ഒൺ എങ്കാക്ക് തിക്കിനൊളെള; അബുറാകാമും പലകപ്പാട്ടുകാറാളും ചത്തുകെട്ട് മണ്ടിയേയെ; അപ്പണും നീ ചൊൽകീ നിൻ വശനമെ പാലിക്കിനവേരാക്ക് ഒരു കാലത്തിലും ചാവ് തട്ടാത്തൊൺ. 53എങ്കെ തകപ്പനാനെ അബുറാകാമക്കാട്ടീം വലിയവനീ നീ? അവനും പലകപ്പാട്ടുകാറാളും ചത്തേയെ; നീ ആരൊൺ നീ നിനയ്‌ക്കിനെ?” ഒൺ കേട്ടെ.
54അത്തുക്ക് ഏശു, “ഏൻ എന്നമേ മകിമപ്പടുത്തിയാ എൻ മകിമേ നാതിനാതയായോകും; എന്നെ മകിമപ്പടുത്തിനത് എൻ തകപ്പൻതാൻ; അവനെ നിങ്കെ തെയ്‌വം ഒൺ ചെന്നെ. 55ഒണ്ണാലും നിങ്കാക്ക് അവനെ തിക്കിനാത്ത് ഒണ്ണാ എനക്ക് അവനെ തിക്കിനൊള്ളെ; എനക്ക് അവനെ തിക്കിനാത്തെ ഒൺ ഏൻ ചൊല്ലിയാ നിങ്കവോലെ ഏനും നരിയെ ചൊന്നായാകും; എനക്ക് അവനെ തിക്കിനൊള്ളെ; ഏൻ അവൻ ചൊല്ലുക്ക് നിക്കിനെ. 56നിങ്കെ തകപ്പനാനെ അബുറാകാം എൻ നാളിൽ കാണും ഒണ്ണതുനാലെ പിരിയമോറിനെ, അവൻ അതെ കണ്ട് പിരിയമോറീമിരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
57എകൂതര് അവൻകാക്ക്, “നീ പുറന്ത് അമ്പത് വരിയം ഇതുവരേക്ക് ആയതില്ലയെ? നീ അബുറാകാമെ കണ്ടിരുക്കിനതീ?” ഒൺ കേട്ടെ.
58അത്തുക്ക് ഏശു, “ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, അബുറാകാം പുറക്കിനത്തുക്കും മിന്നേയേ ‘ഏനാനവൻ ഏനാനെ#8:58 ഏനാനവൻ ഏനാനെപശേ നീമത്തിൽ തെയ്‌വത്തിലെ പേര് ഇകനതാൻ വെളിപ്പടുത്തി ഇരുക്കിനത്. പുറപ്പാട് 3:14 ’” ഒൺ ചൊല്ലിയെ.
59അന്നേരം അവറെ കല്ലെ എടുത്ത് അവനെ ഒറീവെ നോയ്‌ക്കെ; ഒണ്ണാ ഏശു അവറകാൽ നുൺ അകന്ത് തെയ്‌വ ആലയത്തിൽ നുൺ മാറി പോയെ.

Пазнака

Падзяліцца

Капіяваць

None

Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце