നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയപരമാർഥതയോടും നിഷ്കളങ്കതയോടും ജീവിക്കുകയും എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും ചെയ്താൽ, ‘നിന്റെ പിൻഗാമിയായി രാജ്യഭരണം നടത്താൻ നിനക്കൊരു സന്തതി ഇല്ലാതെവരികയില്ല’ എന്ന് നിന്റെ പിതാവായ ദാവീദിനോടു വാഗ്ദാനം ചെയ്തതുപോലെ നിന്റെ സിംഹാസനം ഇസ്രായേലിൽ ഞാൻ എന്നേക്കും നിലനിർത്തും.