1
1 കൊരിന്ത്യർ 12:7
സത്യവേദപുസ്തകം OV Bible (BSI)
എന്നാൽ ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.
Compare
Explore 1 കൊരിന്ത്യർ 12:7
2
1 കൊരിന്ത്യർ 12:27
എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.
Explore 1 കൊരിന്ത്യർ 12:27
3
1 കൊരിന്ത്യർ 12:26
അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിനു മാനം വന്നാൽ അവയവങ്ങളൊക്കെയുംകൂടെ സന്തോഷിക്കുന്നു.
Explore 1 കൊരിന്ത്യർ 12:26
4
1 കൊരിന്ത്യർ 12:8-10
ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന് വീര്യപ്രവൃത്തികൾ; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകൾ; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം.
Explore 1 കൊരിന്ത്യർ 12:8-10
5
1 കൊരിന്ത്യർ 12:11
എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ.
Explore 1 കൊരിന്ത്യർ 12:11
6
1 കൊരിന്ത്യർ 12:25
ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
Explore 1 കൊരിന്ത്യർ 12:25
7
1 കൊരിന്ത്യർ 12:4-6
എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട് ; കർത്താവ് ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻതന്നെ.
Explore 1 കൊരിന്ത്യർ 12:4-6
8
1 കൊരിന്ത്യർ 12:28
ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്വാനുള്ള വരം, പരിപാലനവരം, വിവിധ ഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
Explore 1 കൊരിന്ത്യർ 12:28
9
1 കൊരിന്ത്യർ 12:14
ശരീരം ഒരു അവയവമല്ല പലതത്രേ.
Explore 1 കൊരിന്ത്യർ 12:14
10
1 കൊരിന്ത്യർ 12:22
ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾതന്നെ ആവശ്യമുള്ളവയാകുന്നു.
Explore 1 കൊരിന്ത്യർ 12:22
11
1 കൊരിന്ത്യർ 12:17-19
ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ?
Explore 1 കൊരിന്ത്യർ 12:17-19
Home
Bible
Plans
Videos