1
പുറ. 15:26
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
“നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു അവനു പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്നു അരുളിച്ചെയ്തു.
Compare
Explore പുറ. 15:26
2
പുറ. 15:2
എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു. അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും.
Explore പുറ. 15:2
3
പുറ. 15:11
യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?
Explore പുറ. 15:11
4
പുറ. 15:13
നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു.
Explore പുറ. 15:13
5
പുറ. 15:23-25
മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്നു പേരിട്ടു. അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും?” എന്നു പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു. അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവനു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു
Explore പുറ. 15:23-25
Home
Bible
Plans
Videos