നീതിയായി നടന്നു നേര് പറയുകയും
പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും
കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും
രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും
ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ;
ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും;
പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും;
അവന്റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല.