വലിയെ വലിയെ പൂയാരിയേരും മൂപ്പരുകാടും മത്തും കൂടി തീരുമാനമിട്ടാലെ പടയാളികേക്ക് കനേം അണകാടെ കൊടുത്തെ. “റാവ് എങ്കെ ഉറയ്ങ്കി കിടന്തെ തന്നിക്കാട് അവൻ ശിശിയരുകാട് വന്ത് അവൻ ചാവെ കട്ടു കൊണ്ടേയെ ഒൺ ചൊല്ലിൻ. ഇം കാരിയങ്കാടചൊല്ലി നാട്ടുമന്നനുക്ക് അറിവു കിടച്ചാ, നിങ്കെ കുത്തക്കാറായില്ലെ ഒൺ എങ്കെ അവനെ ചൊല്ലി ചമ്മതിയ്ക്കെ വച്ചോളെ, നിങ്കെ അതെ നിനച്ച് വരുത്തപ്പടെ വേണാ” ഒൺ ചൊല്ലിയെ.
അം കാവലാളികെ അണകാടെ വായ്ങ്കാലെ അവറെ ചൊല്ലിയവോലെ ചെയ്യെ. അവറെ ചൊല്ലിയെ അം ചേതി ഇപ്പണും എകൂതര് ഇടേൽ പരന്തിരുക്കിനെ.