YouVersion Logo
Search Icon

1 TIMOTHEA മുഖവുര

മുഖവുര
ഏഷ്യാമൈനർകാരനായ ഒരു യുവാവായിരുന്നു തിമൊഥെയോസ്. അദ്ദേഹത്തിന്റെ മാതാവ് ഒരു യൂദസ്‍ത്രീയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. പൗലൊസിന്റെ മിഷനറിയാത്രയിൽ ഒരു സഹായിയും സഹചരനുമായിരുന്നു ഈ യുവാവ്.
മൂന്നു പ്രധാന കാര്യങ്ങൾ ഈ കത്തിൽ അടങ്ങിയിട്ടുണ്ട്.
1) സഭയിൽ പ്രചരിച്ചുകൊണ്ടിരുന്ന ദുരുപദേശങ്ങൾക്ക് എതിരെ അപ്പോസ്തോലൻ മുന്നറിയിപ്പു നല്‌കുന്നു. യൂദന്മാരുടെയും യൂദേതരരുടെയും ആശയങ്ങൾ കൂട്ടിക്കുഴച്ചുകൊണ്ടുള്ള ഉപദേശങ്ങൾ ആയിരുന്നു അവ. ഭൗതികലോകം പാപിഷ്ഠമാണെന്നും ചില നിഗൂഢതത്ത്വങ്ങൾ ഗ്രഹിക്കുകയും അവിവാഹിതരായിരിക്കുകയും ചില ഭക്ഷണസാധനങ്ങൾ വർജിക്കുകയും ചെയ്യാതെ രക്ഷ പ്രാപിക്കുവാൻ സാധ്യമല്ലെന്നും മറ്റുമായിരുന്നു പ്രസ്തുത ഉപദേശങ്ങളുടെ അടിസ്ഥാനം.
2) സഭാഭരണവും ആരാധനയും സംബന്ധിച്ച ചില നിർദേശങ്ങളാണ് അടുത്തത്. സഭയുടെ അധ്യക്ഷന്മാരും ശുശ്രൂഷകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് അപ്പോസ്തോലന്മാർ ചൂണ്ടിക്കാണിക്കുന്നു.
3) അവസാനമായി, യേശുക്രിസ്തുവിന്റെ ഒരു നല്ല ദാസനായിരിക്കുന്നത് എങ്ങനെയാണെന്നും വിശ്വാസികളുടെ വിവിധ സമൂഹങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ഈ കത്തിൽ പൗലൊസ് തിമൊഥെയോസിനെ ഉപദേശിക്കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
സഭയെ സംബന്ധിച്ചും സഭാധ്യക്ഷന്മാരെ സംബന്ധിച്ചുമുള്ള നിർദേശങ്ങൾ 1:3-3:16
തിമൊഥെയോസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങൾ 4:1-6:21

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in