YouVersion Logo
Search Icon

2 TIMOTHEA മുഖവുര

മുഖവുര
തന്റെ സഹായിയും സഹപ്രവർത്തകനുമായ തിമൊഥെയോസിന് പൗലൊസ് നല്‌കുന്ന വ്യക്തിപരമായ ഉപദേശങ്ങളാണ് ഈ കത്തിന്റെ ഉള്ളടക്കത്തിൽ ഏറിയപങ്കും. സഹനം എന്നതാണ് ഇതിലെ മുഖ്യപ്രമേയം. യേശുക്രിസ്തുവിന്റെ വിശ്വസ്തസാക്ഷിയായി നിരന്തരം ജീവിക്കുന്നതിനും പുതിയനിയമത്തിലെയും പഴയനിയമത്തിലെയും സത്യോപദേശങ്ങൾ മുറുകെപ്പിടിക്കുന്നതിനും പീഡനത്തിന്റെയും എതിർപ്പിന്റെയും മധ്യത്തിൽ ഒരു സുവിശേഷ പ്രചാരകനും ഉപദേഷ്ടാവും എന്ന നിലയിൽ നിറവേറേണ്ട ധർമം നിറവേറ്റുന്നതിനും തിമൊഥെയോസിനെ പൗലൊസ് ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ബുദ്ധികെട്ടതും വിമൂഢവുമായ വിവാദങ്ങളിൽ ഏർപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ചു പൗലൊസ് പ്രത്യേക മുന്നറിയിപ്പു നല്‌കുന്നു. അങ്ങനെയുള്ള തർക്കങ്ങൾകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അവ ശ്രദ്ധിക്കുന്നവരെ നശിപ്പിക്കുവാൻ മാത്രമേ അവ ഉപകരിക്കൂ എന്നും പൗലൊസ് പറയുന്നു.
ഇവയിലെല്ലാം പൗലൊസിന്റെ ജീവിതവും ലക്ഷ്യവും വിശ്വാസവും സഹിഷ്ണുതയും സ്നേഹവും സഹനവും പീഡനവുമെല്ലാം മാതൃകയാക്കിക്കൊള്ളുവാൻ തിമൊഥെയോസിനെ അനുസ്മരിപ്പിക്കുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
സ്തോത്രവും ഉദ്ബോധനവും 1:3-2:13
ഉപദേശവും മുന്നറിയിപ്പും 2:14-4:5
പൗലൊസിന്റെ സ്വന്തംനില വിശദീകരിക്കുന്നു 4:6-18
ഉപസംഹാരം 4:19-22

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in