JOBA 40
40
1സർവേശ്വരൻ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തു:
2“ആക്ഷേപം പറയുന്നവൻ ഇനിയും
സർവശക്തനോടു വാദിക്കുമോ?
ദൈവത്തോടു വാദിക്കുന്നവൻ ഇതിനു മറുപടി പറയട്ടെ.”
ഇയ്യോബിന്റെ മറുപടി
3ഇയ്യോബ് സർവേശ്വരനോടു പറഞ്ഞു:
4“ഞാൻ നിസ്സാരൻ; അങ്ങയോടു ഞാൻ എന്തു മറുപടി പറയാനാണ്?
ഇതാ, ഞാൻ വായ് പൊത്തുന്നു.
5ഞാൻ സംസാരിക്കേണ്ടുന്നതിലധികം സംസാരിച്ചു.
ഇനി ഞാൻ ഒന്നും പറയുകയില്ല.”
സർവേശ്വരന്റെ മറുപടി
6അപ്പോൾ ചുഴലിക്കാറ്റിൽനിന്ന് സർവേശ്വരൻ ഇയ്യോബിന് ഉത്തരം അരുളി:
7“പുരുഷനെപ്പോലെ നീ അര മുറുക്കുക;
എന്റെ ചോദ്യങ്ങൾക്കു നീ ഉത്തരം പറയുക.
8എന്റെ ന്യായവിധി അനീതി എന്നു നിനക്കു തെളിയിക്കാമോ?
നിന്നെത്തന്നെ നീതീകരിക്കാൻ നീ എന്നെ കുറ്റം വിധിക്കുമോ?
9എന്നെപ്പോലെ നീ കരുത്തനോ?
നിനക്ക് എന്നെപ്പോലെ ഇടിനാദം മുഴക്കാമോ?
10നീ പ്രൗഢിയും അന്തസ്സും അണിഞ്ഞു കൊള്ളുക.
തേജസ്സും മഹിമയും ധരിച്ചുകൊള്ളുക.
11നിന്റെ കോപം കവിഞ്ഞൊഴുകട്ടെ;
ഗർവിഷ്ഠനായ ഏതൊരുവനെയും ഒറ്റനോട്ടത്തിൽ എളിമപ്പെടുത്തുക.
12അഹങ്കാരികളെ നോട്ടംകൊണ്ട് ഒതുക്കുക.
ദുഷ്ടനെ അവൻ നില്ക്കുന്നിടത്തുതന്നെ ചവിട്ടി മെതിക്കുക.
13അവരെയെല്ലാം പൂഴിയിൽ മൂടുക;
അവരെ അധോലോകത്തു ബന്ധിക്കുക.
14നിന്റെ വലങ്കൈതന്നെ നിനക്കു വിജയം നല്കുന്നു എന്ന് ഞാൻ അപ്പോൾ അംഗീകരിക്കാം.
15ഇക്കാണുന്ന നീർക്കുതിരയെയും നിന്നെ സൃഷ്ടിച്ചതുപോലെതന്നെ ഞാൻ സൃഷ്ടിച്ചു.
അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.
16അതിന്റെ ശക്തി അരക്കെട്ടിലും അതിന്റെ ബലം ഉദരപേശികളിലുമാകുന്നു.
17അതിന്റെ വാൽ ദേവദാരുപോലെ ദൃഢമായി സൃഷ്ടിച്ചിരിക്കുന്നു;
അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു.
18അതിന്റെ അസ്ഥികൾ ഓട്ടുകുഴലുകൾ പോലെയും
കൈകാലുകൾ ഇരുമ്പുദണ്ഡുകൾ പോലെയുമാകുന്നു.
19ദൈവത്തിന്റെ സൃഷ്ടികളിൽ അതു പ്രഥമസ്ഥാനത്തു നില്ക്കുന്നു.
സ്രഷ്ടാവിനു മാത്രമേ അതിനെ എതിരിടാൻ കഴിയൂ.
20വന്യമൃഗങ്ങൾ വിഹരിക്കുന്ന പർവതങ്ങളാണ് അതിന് ആഹാരം നല്കുന്നത്.
21ചതുപ്പുനിലത്തു നീർമരുതിന്റെ കീഴിലും ഞാങ്ങണയുടെ മറവിലും അതു കിടക്കുന്നു.
22നീർമരുത് അതിനു തണൽ വിരിക്കുന്നു;
തോട്ടിലെ അലരി അതിനു മറ പിടിക്കുന്നു.
23നദി കലങ്ങി മറിഞ്ഞാലും അതിനു ഭയമില്ല;
യോർദ്ദാൻ വായിലേക്ക് കുത്തിയൊഴുകിയാലും അതു കുലുങ്ങുകയില്ല.
24ആർക്കെങ്കിലും അതിനെ ചൂണ്ടയിട്ടു പിടിക്കാമോ?
അതിനു മൂക്കുകയറിടാമോ?
Currently Selected:
JOBA 40: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: