MARKA 5
5
പിശാചുബാധിതനെ സുഖപ്പെടുത്തുന്നു
(മത്താ. 8:28-34; ലൂക്കോ. 8:26-39)
1അവർ ഗലീലത്തടാകത്തിന്റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി. 2വഞ്ചിയിൽനിന്നു കരയ്‍ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളിൽ പാർത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു. 3ചങ്ങലകൊണ്ടു പോലും ആർക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല.
4പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകൾ ബന്ധിച്ചിരുന്നെങ്കിലും അയാൾ വിലങ്ങുകൾ തകർക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്തുവന്നു. ആർക്കും അയാളെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. 5അയാൾ അത്യുച്ചത്തിൽ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി.
6കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. 7അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എന്റെ കാര്യത്തിൽ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓർത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. 8“ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്.
9യേശു അയാളോട് “നിന്റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്റെ പേരു ലെഗ്യോൻ എന്നാണ്; ഞങ്ങൾ ഒട്ടുവളരെപ്പേർ ഉണ്ട്” എന്ന് അയാൾ പ്രതിവചിച്ചു. 10“ഞങ്ങളെ ഈ നാട്ടിൽനിന്ന് തുരത്തിക്കളയരുതേ” എന്ന് അയാൾ കെഞ്ചി.
11അവിടെ കുന്നിൻചരുവിൽ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. 12“ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും; അവയിൽ ഞങ്ങൾ പ്രവേശിച്ചുകൊള്ളാം” എന്ന് ദുഷ്ടാത്മാക്കൾ കേണപേക്ഷിച്ചു. യേശു അതിനവരെ അനുവദിച്ചു. 13അവർ ആ മനുഷ്യനിൽനിന്നു പുറത്തുകടന്നു പന്നികളിൽ പ്രവേശിച്ചു. രണ്ടായിരത്തോളം വരുന്ന ആ പന്നിക്കൂട്ടം കുത്തനെയുള്ള കുന്നിൻചരുവിലൂടെ പാഞ്ഞുചെന്നു തടാകത്തിൽ ചാടി മുങ്ങിച്ചത്തു.
14പന്നിയെ മേയിച്ചിരുന്നവർ ഓടിപ്പോയി, പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലും ഈ വിവരം അറിയിച്ചു. സംഭവിച്ചത് എന്തെന്നറിയാൻ ആളുകൾ ഉടനെ ഓടിക്കൂടി. 15അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ പിശാചുബാധിതനായിരുന്ന ആ മനുഷ്യൻ വസ്ത്രം ധരിച്ചും സുബോധമുള്ളവനായും ഇരിക്കുന്നതു കണ്ടു. ലെഗ്യോൻ ബാധിച്ചിരുന്ന ആ മനുഷ്യനെ കണ്ടപ്പോൾ അവർ ഭയപ്പെട്ടു. 16ആ ഭൂതബാധിതനും പന്നികൾക്കും സംഭവിച്ചതെന്താണെന്നു ദൃക്സാക്ഷികളിൽനിന്ന് അവർ മനസ്സിലാക്കി.
17അവർ യേശുവിനോടു തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
18യേശു വഞ്ചിയിൽ കയറിയപ്പോൾ “അങ്ങയുടെകൂടെ വരാൻ എന്നെക്കൂടി അനുവദിക്കണമേ” എന്നു ഭൂതാവിഷ്ടനായിരുന്ന ആ മനുഷ്യൻ അപേക്ഷിച്ചു.
19പക്ഷേ യേശു അനുവദിച്ചില്ല. അവിടുന്ന് അയാളോട്: “നീ നിന്റെ വീട്ടിലേക്കു തിരിച്ചുപോയി കർത്താവു തന്റെ കരുണയാൽ നിനക്കു ചെയ്തിരിക്കുന്നത് നിന്റെ ബന്ധുമിത്രാദികളോടു പറയുക” എന്നു പറഞ്ഞു.
20അങ്ങനെ ആ മനുഷ്യൻ മടങ്ങിപ്പോയി യേശു തനിക്കു ചെയ്തതെല്ലാം ദക്കപ്പൊലി ദേശത്ത് പ്രഖ്യാപനം ചെയ്തുതുടങ്ങി. അതുകേട്ടവരെല്ലാം വിസ്മയഭരിതരായി.
യായിറോസിന്റെ പുത്രിയും രക്തസ്രാവമുള്ള സ്‍ത്രീയും
(മത്താ. 9:18-26; ലൂക്കോ. 8:40-56)
21യേശു വഞ്ചിയിൽ കയറി വീണ്ടും മറുകരയെത്തി. ഒരു വലിയ ജനാവലി അവിടെ വന്നുകൂടി. 22യേശു തടാകത്തിന്റെ തീരത്ത് ഇരിക്കുമ്പോൾ അവിടത്തെ സുനഗോഗിന്റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കൽ വന്നു. അവിടുത്തെ കണ്ടയുടനെ അയാൾ അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു. 23“എന്റെ കുഞ്ഞുമകൾ ആസന്നമരണയായി കിടക്കുന്നു; അങ്ങു വന്ന് അവളുടെമേൽ കൈകൾ വയ്‍ക്കണമേ. അവിടുന്ന് അങ്ങനെ ചെയ്താൽ അവൾ രോഗവിമുക്തയായി ജീവിക്കും.
24യേശു ഉടനെ യായിറോസിന്റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു.
25പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്‍ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. 26അനേകം വൈദ്യന്മാർ ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്‍ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്. 27-28അവർ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാൻ കഴിഞ്ഞാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു.
29അങ്ങനെ ആൾത്തിരക്കിനിടയിൽ ആ സ്‍ത്രീ യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രത്തിൽ തൊട്ടു. തൽക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തിൽ അവർക്ക് അനുഭവപ്പെടുകയും ചെയ്തു. 30തന്നിൽനിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആൾത്തിരക്കിനിടയിൽ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്” എന്നു ചോദിച്ചു.
31അപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ജനങ്ങൾ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആർ?’ എന്ന് അങ്ങു ചോദിക്കുകയാണോ?”
32എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാൻ യേശു ചുറ്റും നോക്കി. 33എന്നാൽ തന്റെ ശരീരത്തിൽ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണ്, സത്യം മുഴുവൻ തുറന്നുപറഞ്ഞു. 34യേശു അവരോട്: “മകളേ, നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു.
35യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സുനഗോഗ് അധികാരിയുടെ വീട്ടിൽനിന്ന് ഏതാനും ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു.
36യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു. 37പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ എന്നിവരൊഴികെ മറ്റാരെയും തന്റെകൂടെ ചെല്ലാൻ യേശു അനുവദിച്ചില്ല. 38അവർ യായിറോസിന്റെ ഭവനത്തിലെത്തിയപ്പോൾ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു. 39യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
40ഇതുകേട്ടപ്പോൾ അവർ യേശുവിനെ പരിഹസിച്ചു. എന്നാൽ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട് 41അവൾ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്‌ക്കുക എന്നു ഞാൻ നിന്നോടു പറയുന്നു’ എന്നാണതിനർഥം.
42തൽക്ഷണം അവൾ എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവർ ആശ്ചര്യപരതന്ത്രരായി. 43ഈ സംഭവം ആരും അറിയരുതെന്ന് യേശു കർശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവൾക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു.
Currently Selected:
MARKA 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: