YouVersion Logo
Search Icon

FILEMONA മുഖവുര

മുഖവുര
ഫിലേമോൻ പ്രമുഖനായ ഒരു ക്രിസ്ത്യാനിയായിരുന്നു. ഒനേസിമോസ് എന്ന അടിമയുടെ ഉടമയായ അദ്ദേഹം കൊലോസ്യയിലെ സഭാംഗമായ ഒരു ക്രൈസ്തവഭക്തനായിരുന്നു എന്നു കരുതപ്പെടുന്നു. ഒനേസിമോസ് തന്റെ യജമാനന്റെ അടുക്കൽനിന്ന് ഓടിപ്പോയി. പിന്നീട് അയാൾ പൗലൊസിനെ കണ്ടുമുട്ടാനിടയായി. അന്നു പൗലൊസ് കാരാഗൃഹത്തിൽ കഴിയുകയായിരുന്നു. ആ സമ്പർക്കത്തിന്റെ ഫലമായി ഒനേസിമോസ് ക്രിസ്ത്യാനിയായിത്തീർന്നു. ഒനേസിമോസിനെ പൗലൊസ് ഫിലേമോന്റെ അടുക്കലേക്കു തിരിച്ചയച്ചു. ഒരു കത്തും കൊടുത്തയച്ചു. ആ കത്താണിത്. ഒനേസിമോസുമായി രഞ്ജിപ്പിലെത്തണമെന്നും, അയാളുടെ കുറ്റം ക്ഷമിച്ച് ഒരു ക്രൈസ്തവസഹോദരനായി സ്വീകരിക്കണമെന്നും പ്രസ്തുത കത്തിൽ പൗലൊസ് ഫിലേമോനോട് അഭ്യർഥിച്ചിട്ടുണ്ട്.
പ്രതിപാദ്യക്രമം
മുഖവുര 1-3
ഫിലേമോനുവേണ്ടി ദൈവത്തെ സ്തുതിക്കുന്നു 4-7
ഒനേസിമോസിനുവേണ്ടിയുള്ള അഭ്യർഥന 8-22
ഉപസംഹാരം 23-25

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in