SAM 52
52
ദുർജനത്തിനു മുന്നറിയിപ്പ്
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു ഗീതം. ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ ചെന്നെന്ന് എദോമ്യനായ ദോവേഗ് ശൗലിനോടു പറഞ്ഞപ്പോൾ പാടിയത്.
1ബലവാനായ മനുഷ്യാ, ദൈവഭക്തർക്കെതിരെ ചെയ്ത ദുഷ്ടതയിൽ
നീ അഭിമാനം കൊള്ളുന്നുവോ?
2നീ നിരന്തരം വിനാശം നിരൂപിക്കുന്നു,
വഞ്ചകാ, നിന്റെ നാവ് മൂർച്ചയുള്ള ക്ഷൗരക്കത്തിയാണ്.
3നിനക്കു നന്മയെക്കാൾ തിന്മയും സത്യത്തെക്കാൾ വ്യാജവുമാണ് ഇഷ്ടം.
4വഞ്ചന നിറഞ്ഞ മനുഷ്യാ, വിനാശകരമായ വാക്കുകളാണ് നിനക്കു പ്രിയം.
5ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും,
നിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും.
ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും.
6നീതിമാന്മാർ അതു കണ്ടു ഭയപ്പെടും;
അവർ അവനെ പരിഹസിച്ച് ഇങ്ങനെ പറയും:
7“ഇതാ, ദൈവത്തിൽ ശരണം വയ്‍ക്കാതെ
ധനസമൃദ്ധിയിൽ മദിച്ച്, സമ്പത്തിൽ അഭയം തേടിയവൻ.”
8ദൈവത്തിന്റെ മന്ദിരത്തിൽ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാൻ.
അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നും ആശ്രയിക്കുന്നു.
9അവിടുത്തെ പ്രവൃത്തികളെ ഓർത്ത് ഞാൻ എപ്പോഴും സ്തോത്രം അർപ്പിക്കും.
അങ്ങയിൽ ഞാൻ പ്രത്യാശ വയ്‍ക്കും;
അവിടുത്തെ ഭക്തന്മാരുടെ മുമ്പിൽ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ.
Currently Selected:
SAM 52: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.