YouVersion Logo
Search Icon

SAM 85

85
ദേശത്തിനുവേണ്ടിയുള്ള പ്രാർഥന
ഗായകസംഘനേതാവിന്; കോരഹ്പുത്രന്മാരുടെ സങ്കീർത്തനം
1സർവേശ്വരാ, അവിടുത്തെ ദേശത്തോട് അവിടുന്നു കരുണകാട്ടി.
അവിടുന്ന് ഇസ്രായേലിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ചു.
2അവിടുത്തെ ജനത്തിന്റെ അകൃത്യം അവിടുന്നു ക്ഷമിച്ചു.
അവരുടെ സർവപാപങ്ങളും പൊറുത്ത്
3അവരോടുള്ള കോപം അവിടുന്നു അടക്കി,
അവിടുത്തെ ക്രോധം അവരോട് കാട്ടിയില്ല.
4ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ.
ഞങ്ങളോടുള്ള രോഷത്തിന് അറുതി വരുത്തിയാലും.
5അവിടുന്ന് എന്നേക്കും ഞങ്ങളോടു കോപിക്കുമോ?
തലമുറകളോളം അവിടുത്തെ രോഷം നീണ്ടുനില്‌ക്കുമോ?
6അവിടുത്തെ ജനം അങ്ങയിൽ ആനന്ദിക്കാൻ
അവിടുന്ന് ഞങ്ങൾക്കു നവജീവൻ നല്‌കുകയില്ലേ?
7പരമനാഥാ, അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളോടു കാട്ടണമേ.
ഞങ്ങളെ രക്ഷിക്കണമേ.
8സർവേശ്വരനായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും,
ആത്മാർഥതയോടെ തന്റെ സന്നിധിയിലേക്കു തിരിയുന്ന ജനത്തിന്,
അവിടുത്തെ ഭക്തന്മാർക്കു തന്നെ, അവിടുന്നു സമാധാനമരുളും.
9അങ്ങയെ ഭയപ്പെടുന്നവരെ രക്ഷിക്കാൻ,
അവിടുന്ന് എപ്പോഴും ഒരുങ്ങിയിരിക്കുന്നു.
അവിടുത്തെ തേജസ്സ് നമ്മുടെ ദേശത്തു കുടികൊള്ളും.
10കാരുണ്യവും വിശ്വസ്തതയും ആശ്ലേഷിക്കും.
നീതിയും സമാധാനവും പരസ്പരം ചുംബിക്കും
11ഭൂമിയിൽ വിശ്വസ്തത മുളയ്‍ക്കും;
നീതി സ്വർഗത്തിൽനിന്നു ഭൂമിയെ നോക്കും.
12സർവേശ്വരൻ നന്മ വർഷിക്കും;
നമ്മുടെ ദേശം സമൃദ്ധമായ വിളവു നല്‌കും.
13നീതി അവിടുത്തെ മുമ്പിൽ നടന്ന്,
അവിടുത്തേക്കു വഴി ഒരുക്കും.

Currently Selected:

SAM 85: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in