ഇയ്യോബ് 40
40
1യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2ആക്ഷേപകൻ സർവശക്തനോടു വാദിക്കുമോ?
ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.
3അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
4ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോട് എന്തുത്തരം പറയേണ്ടൂ?
ഞാൻ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു.
5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.
രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന്
ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ:
7നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;
ഞാൻ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക.
8നീ എന്റെ ന്യായത്തെ ദുർബലപ്പെടുത്തുമോ?
നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?
9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.
തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.
11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
ഏത് ഗർവിയെയും നോക്കി താഴ്ത്തുക;
12ഏത് ഗർവിയെയും നോക്കി കവിഴ്ത്തുക;
ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക.
13അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക;
അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
14അപ്പോൾ നിന്റെ വലംകൈ നിന്നെ രക്ഷിക്കുന്നു
എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.
15ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;
അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.
16അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
17ദേവദാരുതുല്യമായ തന്റെ വാൽ അത് ആട്ടുന്നു;
അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.
18അതിന്റെ അസ്ഥികൾ ചെമ്പുകുഴൽ പോലെയും
എല്ലുകൾ ഇരുമ്പഴിപോലെയും ഇരിക്കുന്നു.
19അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്;
അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു.
20കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ
പർവതങ്ങൾ അതിനു തീൻ വിളയിക്കുന്നു.
21അതു നീർമരുതിന്റെ ചുവട്ടിലും
ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22നീർമരുതു നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു;
തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു.
23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;
യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
24അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?
അതിന്റെ മൂക്കിൽ കയർ കോർക്കാമോ?
Currently Selected:
ഇയ്യോബ് 40: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: