സങ്കീർത്തനങ്ങൾ 3
3
ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം
1യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!
എന്നോട് എതിർക്കുന്നവർ അനേകർ ആകുന്നു.
2അവന് ദൈവത്തിങ്കൽ രക്ഷയില്ല എന്ന്
എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ.
3നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും
എന്റെ മഹത്ത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;
അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
5ഞാൻ കിടന്നുറങ്ങി;
യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന
ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7യഹോവേ, എഴുന്നേല്ക്കേണമേ;
എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ.
നീ എന്റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു;
നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.
8രക്ഷ യഹോവയ്ക്കുള്ളതാകുന്നു;
നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
Currently Selected:
സങ്കീർത്തനങ്ങൾ 3: MALOVBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: