YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 61

61
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ;
എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.
2എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ
ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും;
എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ
ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;
നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.
5ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു,
നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
6നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;
അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;
അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും
എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in