ഓകന്നാൻ 11
11
ലാശരിലെ ചാവ്
1ബെതാനിയാ ഒണ്ണെ കൂറാ ലാശര് ഒൺ പേരൊള്ളെ ഒരു മനിശൻ നോയ് പുടിച്ച് ചങ്കട്ടമാ കിടക്കുമെ. മറിയാവിലേം അവെ തവെ മാർത്തേലേം കൂറാതാൻ ബെതാനിയാവ്. 2ഇം മറിയാവുതാൻ കരുത്താവെ തയിലമെ തേച്ച് ഉടയാ തലമുടീൽ അവൻ കാലെ തുടച്ചത്. ചങ്കട്ടമായ് കിടന്തെ ലാശര് അപ്പിൺ ആങ്കിളതാൻ. 3അതുനാലെ അം തവെ ഇളേവകാടു, “കരുത്താവേ, നിനക്ക് പിരിയമാനെ ലാശര് നോയാളിയായ് കിടക്കിനെ” ഒൺ ചേതിയെ ചൊല്ലിവുട്ടെ.
4ഏശുവുക്ക് ഇതെ കേട്ടവോളെ, “ഇം നോയ് ചാവോടെ മുടീകേക്കില്ലെ, പിന്നെ തെയ്‌വത്തിലെ മകത്തത്തുക്കും അകനെ തെയ്‌വ മകനുക്ക് മകത്തം കിടയ്‌ക്കിളത്തുക്കുംതാൻ” ഒൺ ചൊല്ലിയെ.
5ഏശു മാർത്താവുകാലും അപ്പിൺ തവേകാലും ലാശരുകാലും അപ്പേരുപ്പട്ടെ അക്കറേൽ ഇരുന്തെ. 6ഒണ്ണാ ലാശര് നോയോടെ കിടക്കിനതൊൺ കേൾവിപ്പട്ടപ്പണും അവൻ ഇരുന്താനേ ഇരണ്ടുനാ കൂടി ഇരുന്തെ. 7അതോഞ്ച് അവൻ ഉടയാ ശിശിയരുകാട്ടുകാൽ, “നങ്കെ ഇനീം എകൂതാവുക്കു പോകാം” ഒൺ ചൊല്ലിയെ.
8അത്തുക്ക് ശിശിയരുകാട്, “റബീ, ചിലെ നാത്തേക്ക് മില്ലോട് എകൂതരുകാട് നിനക്ക് കല്ലെ ഒറീകേക്ക് നോയ്‌ക്കതാനേ; അപ്പണും നീ അക്ക് പോകേക്ക് നീ പയണപ്പടിനതീ?” ഒൺ കേട്ടെ.
9അത്തുക്ക് ഏശു, “ഒരു നാളേക്ക് പന്നണ്ട് മണിക്കൂർ വെളിച്ചം ഒള്ളതേ? പകൽ നേരത്തിൽ നടക്കിനവേരാ ഇം ഉലകത്തിലെ വെളിച്ചമെ കാണനാലെ പുടച്ച് ബൂശിനതില്ലെ. 10ഒണ്ണാ റാവ് നടക്കിനവനോ അവനിൽ വെളിച്ചം നാത്തനാലെ പുടച്ച് ബൂശിനെ.” 11ഇതെ ചൊല്ലിയോഞ്ച്, “നങ്കെ ഇണങ്കനാനെ ലാശര് ഉറങ്കിനെ; ഒണ്ണാലും ഏൻ അവനെ അയപ്പുകേക്ക് പോനെ” ഒൺ ചൊല്ലിയെ.
12അത്തുക്ക് ശിശിയരുകാട് അവൻകാക്ക്, “കരുത്താവേ, ഉറങ്കിനതൊണ്ണാ അവൻ അയരും” ഒൺ ചൊല്ലിയെ.
13ഏശു അവൻ ചാവെ പത്തിതാൻ ചൊല്ലിയത്; ഒണ്ണാ തപ്പാറുവച്ചൂട്ടി ഉറങ്കിനയൊൺതാൻ അവൻ ശിശിയരുകാട് നിനച്ചത്. 14“ലാശര് ചത്തേയെ” ഒൺ അന്നേരം ഏശു വിളക്കമായ് ചൊല്ലിയെ. 15“നിങ്കളെ ചൊല്ലി നിനയ്‌ക്കിനവോളെ ഏൻ അങ്ക് നാപ്പോയനാലെ പിരിയമടേനെ; എന്തൊണ്ണാ നിങ്കാക്ക് നമ്പുകേക്ക് ആകുമില്ലെ; നങ്കെ അവൻകാക്ക് പോകാം” ഒൺ ചൊല്ലിയെ.
16അമ്പോളെ തിതിമോശ് ഒൺ പേരൊളെള തോമശ് വോറേ ശിശിയരുകാൽ, “അവനും മത്തും ചാകേക്ക് നങ്കളും പോകാം” ഒൺ ചൊല്ലിയെ.
ഉശിരും ഉശിരോറി എന്തിനതും ഏശുതാൻ
17ഏശു അങ്ക് പോയ് ചേന്തവോളെ ലാശരെ കല്ലറേൽ വച്ചി നാലുനാളായിരുക്കിനെ ഒൺ ചേതി കിടച്ചെ. 18ബെതാനിയാ എന്നാനുക്ക് ഒരുവോളെ എരുശലേമിൽ നുൺ മൂണ് കിലോമീട്ടർ തുലതാൻ. 19ആങ്കിളെ ലാശര് ചത്തത്തിലെ കവലേൽ ഇരുന്ത് മാർത്താവാം മറിയാവാം ആറുതൽ പടുത്തുകേക്കുചൂട്ടി പലെ എകൂതരുകാട് അവറാത്തുകാക്ക് വന്തിരുക്കുമെ.
20ഏശു വരിനെ ഒൺ കേട്ടവോളെ മാർത്തെ അവനെ കാൺമ്പേക്ക് പോയെ; മറിയാവ് കൂരേലേ ഇരുന്തെ. 21മാർത്തെ ഏശുവുകാൽ: “കരുത്താവേ, നീ ഇങ്ക് ഇരുന്തതായപ്പെ എൻ തമ്പി ചാകാപ്പോവനായെ. 22ഇപ്പണും നീ തെയ്‌വത്തുകാൽ എന്തെ കേട്ടാലും അവൻ നിനക്ക് തരും ഒൺ എനക്ക് തിക്കിനൊളെള” ഒൺ ചൊല്ലിയെ.
23അത്തുക്ക് ഏശു അവേകാൽ, “നിൻ ആങ്കിളെ ഉശിരോറി എന്തിവരും” ഒൺ ചൊല്ലിയെ.
24അന്നേരം മാർത്തെ ഏശുവുകാൽ, “കടശീലെ നാളിൽ ഉശിരോറിനനാ എന്തിവരും ഒൺ എനക്ക് വുളങ്കിനെ” ഒൺ ചൊല്ലിയെ.
25ഏശു മാർത്താവുകാൽ, “ഏനേതാൻ പുനരുത്താനമും#11:25 പുനരുത്താനം ചാവിൽ നുൺ ഉശിരോറി എന്തുകേം എത്തുകേം ചെയ്യിനതുതാൻ പുനരുത്താനം ഉശിരും; എന്നേത്തിൽ നമ്പുനവൻ ചത്താലും പിശയ്‌ക്കും. 26ഉശിരോടിരുക്കുകേം എന്നെ നമ്പുകേം ചെയ്യിനവൻ ഒരുനാളും ചാകാത്ത്; ഇതെ നീ നമ്പിനതീ മാർത്തെ?” ഒൺ കേട്ടെ.
27അത്തുക്ക് അവെ അവൻകാക്ക്, “അന്താൻ കരുത്താവേ, ഉലകത്തുക്ക് വരുകേക്കിരുക്കിനെ തെയ്‌വ മകനാനെ കിരിശ്ത്തു നീതാനൊൺ ഏൻ നമ്പുനെ” ഒൺ ചൊല്ലിയെ.
ഏശു കേശിനെ
28ഇതെ ചൊല്ലിയോഞ്ച് അവെ തിരുമ്പി പോയ് ഉടയാ തവെ മറിയാവെ വുളിച്ച്, “എശമാനൻ ഇങ്ക് വന്തിരുക്കിനെ; നിന്നെ വുളിക്കിനെ” ഒൺ വോറാരും കോളാതെ ചൊല്ലിയെ. 29അവെ ഇതെ കേട്ടവടിയെ എന്തി അവൻകാക്ക് പോയെ. 30അതുവരേക്ക് ഏശു കൂറാക്ക് ഓറാതെ മാർത്തെ അവനെ കണ്ടെ പണ്ണേലെ നിക്കുമെ.
31കൂരേൽ മറിയാവെ ആറുതൽ പടുത്തിയിരുന്തെ എകൂതര്, മറിയാ തിടുക്കൊൺ എന്തി വേമാ പോനതെ കണ്ടാലെ അവെ കല്ലറേകാൽ കേശുകേക്ക് പോനതൊൺ നിനച്ച് അപ്പിണുക്ക് പുറകോടേ പോയെ.
32ഏശു ഇരുന്താൻ മറിയാവ് വന്തവോളെ അവെ അവൻ കാലുക്ക് ബൂന്ത്, “കരുത്താവേ, നീ ഇങ്ക് ഇരുന്തതായെപ്പെ എൻ തമ്പി ചാകാപ്പോവനായെ” ഒൺ ചൊല്ലി കോന്തെ.
33അപ്പിൺ കേശിനതാം അവെ കൂട്ടത്തിൽ വന്തെ എകൂതരും കേശിനതെ ഏശു കണ്ടതും ഉള്ളം നൊന്തേയെ. 34“നിങ്കെ ഏടനേ അവനെ വച്ചിരുക്കിനത്?” ഒൺ അവൻ കേട്ടെ. “കരുത്താവേ, വന്ത് കാൺ” ഒൺ അവറെ ചൊല്ലിയെ.
35ഏശു കോന്തെ. 36അന്നേരം എകൂതര്, “കണ്ടതീ, അവൻ ലാശരുകാക്ക് എപ്പേരുപ്പട്ടെ അക്കറേൽ ഇരുന്തെ” ഒൺ ചൊല്ലിയെ.
37ഒണ്ണാ ചിലെ ആളുകെ ചൊല്ലിയത്, “കുരുടനുക്ക് പാരുവെ കൊടുത്തെ ചെന്നുക്ക് ലാശരെ ചാവിൽ നുൺ കാപ്പാത്തുകേക്ക് കൂടാത്തീ?” ഒൺ ചൊല്ലിയെ.
ലാശരുക്ക് ഉശിരെ കൊടുത്ത് എത്തിനെ
38ഏശു പിന്നേം ഉള്ളം നൊന്ത് കല്ലറേകാൽ വന്തെ; അത് ഒരു പാറെ അളതാൻ; ഒരു കല്ലിൽ അടച്ചു വച്ചിരുക്കുമെ. 39“അം കല്ലെ എടുത്ത് മാത്തിൻ” ഒൺ ഏശു ചൊല്ലിയെ.
അത്തുക്ക് ചത്താളിലെ പെയ്‌ങ്കായാനെ മാർത്തെ, “കരുത്താവേ, അവൻ ചത്ത് നാലുനാൾ ആയേയെ; ഇപ്പെ അവൻ ഉടമ്പുക്ക് മണം വച്ച് കാണും” ഒൺ ചൊല്ലിയെ. 40അന്നേരം ഏശു അപ്പിൺകാൽ, “നമ്പിയാ നീ തെയ്‌വത്തിലെ മകത്തമെ കാണും ഒൺ ഏൻ നിൻകാൽ ചൊല്ലിയതാനേ?” ഒൺ ചൊല്ലിയെ. 41അന്നേരം അവറെ കല്ലെ എടുത്തു മാത്തിയെ. പിന്നെ ഏശു മീത്തുക്ക് നോയ്‌ക്കി, “തകപ്പനേ, നീ ഏൻ കേണെ കേൾവിയെ കേട്ടതുനാലെ ഏൻ നിനക്ക് നണ്ണിയെ ചൊന്നെ. 42എപ്പണും ഏൻ കേണു കോക്കിനതെ നീ കോക്കിനെ ഒൺ എനക്ക് തിക്കിനൊള്ളെ; ഒണ്ണാലും നീതാൻ എന്നെ കടത്തിവുട്ടത് ഒൺ ചുത്തുകോടും നിക്കിനെ ആളുകെ നമ്പുകേക്കുചൂട്ടി ഏൻ ഇതെ ചൊന്നെ” ഒൺ ചൊല്ലിയെ. 43ഇതെ ചൊല്ലിയോഞ്ച് ഏശു, “ലാശരേ, പുറത്തുക്ക് വര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. 44ചത്താ പുറത്തുക്ക് വന്തെ; അവൻ കാലാം കയ്യാം തുണീൽ കെട്ടീം മുകറെ ചീലമുണ്ടിൽ മൂടീം വച്ചിരുക്കുമെ. “അവൻ കെട്ടെ പിരിച്ചിവുടിൻ; അവൻ പോകട്ടെ” ഒൺ ഏശു ചൊല്ലിയെ.
ഏശുവുക്ക് വുറോതമാ കൂട്ടമിടിനെ
മത്തായി 26:1–5; മരുക്കോശ് 14:1–2; ലൂക്കോശ് 22:1–2
45മറിയാവുകാൽ വന്തെ എകൂതരുകാട്ടിൽ പലെ ആളുകേം ഏശു ചെയ്യതെ കണ്ട് നമ്പിയെ. 46ഒണ്ണാ അവറളിൽ ചിലവേരാ പരീശരുകാക്ക് പോയ് ഏശു ചെയ്യതെ അവറകാക്ക് ചൊല്ലി കൊടുത്തെ. 47അന്നേരം വലിയെ വലിയെ പൂയാരിയേരും പരീശരുകാടും ഒരു ശന്നത്തിരീം കൂട്ടമെ വുളിച്ച് കൂട്ടി, “നങ്കെ ഇനി എന്തെ ചെയ്യിളെ? ചെൻ കനേകം അടകാളമെ ചെയ്യിനതാനേ? 48അവനെ ഇകനെ വുട്ടാ എല്ലാരും അവനേത്തിൽ നമ്പും; അകനായാ റോമാക്കാറാ വന്ത് നങ്കെ വലിയെ പള്ളിയാം ആളുകളാം നാശമായ്‌ക്കാകും” ഒൺ ചൊല്ലിയെ. 49അവറെ കൂട്ടത്തിൽ ഒരാളും അം വരിയത്തിലെ വലിയെ പൂയാരീമാനെ കയ്യപ്പാവ് അവറകാക്ക്, “നിങ്കാക്ക് ഒണ്ണും തിക്കിലെ, 50മാനടവൻകാട് ബൂറാ നശിച്ച് കെട്ട് പോനതക്കാട്ടീം ഒരു മനിശൻ മാനടവൻകാട്ടുക്കുചൂട്ടി ചാനത് നല്ലത് ഒൺ നിങ്കാക്ക് വുളങ്കാത്തതീ?” ഒൺ കേട്ടെ. 51അവൻ ഇതെ ചൊന്തക്കമായ് ചൊല്ലിയതില്ലെ, അവൻ അം വരിയത്തിലെ വലിയെ പൂയാരിയാനനാലെ ആളുകേക്കുചൂട്ടി ഏശു ചാകോണും ഒൺ പലകേൽ പാടി ചൊല്ലിയെ. 52അങ്ക് ഇരുന്തെ ആളുകേക്കുചൂട്ടി മട്ടുമില്ലെ അങ്കിങ്കാ കലഞ്ച് പോയ് പിശയ്‌ക്കിനെ തെയ്‌വ മക്കളെ മൊത്തമാ കൂട്ടി വരുത്തുകേക്കുച്ചൂട്ടീംതാൻ ഇകനെ ചൊല്ലിയത്. 53അണ്ണേക്കിരുന്ത് ഏശുവെ കൊൽവച്ചൂട്ടി കോളാരെ ചൊല്ലി കൂട്ടിയെ. 54അതുനാലെ ഏശു അതോഞ്ച് എകൂതര് കുടിയിടേൽ നടകാതെ അങ്കവുട്ടു മണൽ പെത്താരത്തുക്ക് കിട്ടയൊള്ളെ എപ്പുറയീം എന്നെ കൂറാ പോയ് ശിശിയരും മത്തും അങ്ക് ഇരുന്തെ. 55എകൂതരുകാട്ടിലെ പെശകാ പെരുനാൾ കിട്ടെ തട്ടെ ആയവോളെ പലെ ആളുകേം ഉടവനമേ ചുത്തമാക്കേക്ക് പെശകായിക്ക് മിന്നേ ഉടവുറെ കൂറാ നുൺ എരുശലേമുക്ക് പോയെ. 56അവറെ ഏശുവെ തേടികിട്ടേ തെയ്‌വ ആലയത്തിൽ നുണ്ണവോളെ, “നിങ്കാക്ക് എന്തനേത്ത് തോണെ അവൻ പെരുനാളുക്ക് വാരാത്തീ?” ഒൺ തങ്കവാട്ടിൽ ചൊല്ലിയെ. 57“അവൻ ഏടെ ഒൺ ആരുക്കൊണ്ണാലും വിവരം കിടച്ചാ അവനെ പുടിച്ച് കെട്ടിളത്തുക്ക് എങ്കാക്ക് ചേതിയെ വുടുക്കോണും” ഒൺ വലിയെ പൂയാരിയേരും പരീശരുകാടും കൽപ്പനെ ഇട്ടെ.
Currently Selected:
ഓകന്നാൻ 11: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)