YouVersion Logo
Search Icon

ഓകന്നാൻ 14

14
തകപ്പൻകാക്കൊള്ളെ വശിതാൻ ഏശു
1“നിങ്കെ ഇതയം കലയ്‌ങ്കി പോവാനില്ലെ; നിങ്കെ തെയ്‌വത്തിൽ നമ്പുനിൻ, എന്നേത്തിലും നമ്പുനിൻ. 2എൻ തകപ്പൻ കൂരേൽ അനേകം ചിത്താറെ ഒണ്ട്; നാതവോയപ്പെ ഏൻ നിങ്കകാൽ ചൊൽവനായെ. ഏൻ നിങ്കാക്കുചൂട്ടി ഇടമെ ഒരുക്കേക്ക് അക്ക് പോനെ. 3ഏൻ പോയ് നിങ്കാക്കുചൂട്ടി ഇടമെ ഒരിയ്‌ക്കാ, ഏൻ ഇരുക്കിനെ ഇടത്തിൽ നിങ്കളും ഇരുക്കിളത്തുക്ക് ഏൻ തിരുമ്പി വന്തു എൻ കൂട്ടത്തിൽ നിങ്കളാം കൂട്ടി കൊണ്ടോകും. 4ഏൻ പോനാനുക്കൊളെള വശി നിങ്കാക്ക് തിക്കിനൊള്ളെ” ഒൺ ചൊല്ലിയെ.
5“കരുത്താവേ, നീ ഏടേക്ക് പോനതൊൺ എങ്കാക്ക് തിക്കിലെ; പിന്നെ എകനെ എങ്കാക്ക് വശി തിക്കിനൊണ്ടാകും?” ഒൺ തോമശ് കേട്ടെ. 6അത്തുക്ക് ഏശു അവൻകാക്ക്, “വശീം ചത്തിയമും ഉശിരും ഏൻതാൻ; ഏൻനാലെ അല്ലാതെ ആരുക്കും തകപ്പൻകാക്ക് പോകേക്ക് മുടിയാത്ത്. 7നിങ്കാക്ക് എന്നെ മെച്ചക്കമാ തിക്കിനൊണ്ടായതായപ്പെ എൻ തകപ്പനാം തിക്കിലൊണ്ടാവനായെ; ഇപ്പെ ഇരുന്ത് നിങ്കാക്ക് അമ്പാളെ തിക്കിലൊണ്ടാകേം നിങ്കെ കാൺങ്കേം ചെയ്യിനെ.” 8അത്തുക്ക് പിലിപ്പോശ് അവൻകാക്ക്, “കരുത്താവേ, എങ്കാക്ക് തകപ്പനെ കാട്ടി തരോണും; എങ്കാക്ക് അത് മട്ടും മതി” ഒൺ ചൊല്ലിയെ. 9അത്തുക്ക് ഏശു അവൻകാക്ക്, “പിലിപ്പോശേ, ഇത്തിനകാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുന്തപ്പണും നിനക്ക് എന്നെ തിക്കിനാത്തതീ?” ഒൺ കേട്ടെ. “എന്നെ കണ്ടിരുക്കിനവേരാ തകപ്പനാം കണ്ടിരുക്കിനെ; പിന്നെ എന്തുക്ക്, ‘തകപ്പനെ എങ്കാക്ക് കാട്ടി തരോണും’ ഒൺ നീ ചൊന്നത്? 10ഏൻ തകപ്പനിലും തകപ്പൻ എന്നിലും താൻ ഒൺ നീ നമ്പാത്തതീ? ഏൻ നിങ്കകാൽ ചൊന്നതെല്ലാം ഏൻ എൻ പിരിയത്താലെ നാത്തെ പിന്നയോ തകപ്പൻതാൻ എന്നിൽ ഇരുന്ത് ഉടയാ വേലയെ ചെയ്യിനത്. 11ഏൻ തകപ്പനിലും തകപ്പൻ എന്നിലും താൻ ഒൺ ഏൻ ചൊന്നതെ നമ്പിൻ; അല്ലേയ്‌ക്കൊണ്ണാ ഏൻ ചെയ്യിനെ അരിശുകങ്കാടുനാലെ എന്നേത്തിൽ നമ്പിൻ. 12ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ, എന്നേത്തിൽ നമ്പുനവൻ ഏൻ ചെയ്യിനതെ ചെയ്യും; ഏൻ തകപ്പൻകാക്ക് പോനതുനാലെ അവൻ അതക്കാട്ടീം വലിയെ കാരിയമെ ചെയ്യും. 13മകൻ തകപ്പനെ മകത്തപ്പടുത്തിളത്തുക്ക് നിങ്കെ എൻ നാമത്തിൽ കോക്കിനതെ എല്ലാം ഏൻ ചെയ് തരും. 14നിങ്കെ എൻ നാമത്തിൽ എന്തെ ഒണ്ണാലും കേട്ടാ അതെ ഏൻ ചെയ് തരും” ഒൺ ചൊല്ലിയെ.
തെയ്‌വ ആത്തുമാവിലെ വാക്ക്
15പിന്നേം ഏശു, “നിങ്കെ എൻകാൽ ആത്തിരമോടെ ഇരുക്കിനതൊണ്ണാ എൻ കൽപ്പനകാടെ പാലിക്കും. 16ഒണ്ണാ ഏൻ തകപ്പൻകാൽ കോക്കുകേം നിങ്കളും മത്തും എണ്ണേക്കും ഇരുക്കിളത്തുക്കും വോറൊരു ഉതവാളിയെ അവൻ നിങ്കാക്ക് തരുകേം ചെയ്യും. 17അവൻതാൻ ചത്തിയത്തിലെ ആത്തുമാവ്; ഉലകത്തിൽ ഒള്ളവേരാക്ക് അവനെ ഏത്തെടുക്കേക്ക് മുടിയാത്ത്; എന്തൊണ്ണാ അവറെ അവനെ കാണുകയോ അറീകയോ ചെയ്‌തിരുക്കിനതില്ലെ; ഒണ്ണാ നിങ്കാക്ക് അവനെ തിക്കിനൊണ്ട്; എന്തൊണ്ണാ അവൻ നിങ്കളും മത്തും പിശയ്‌ക്കുകേം നിങ്കളിൽ ഇരുക്കുകേം ചെയ്യിനെ. 18ഏൻ നിങ്കളെ പടുവൻ മക്കവോലെ അലമോതുകേക്ക് വുടാത്ത്; ഏൻ നിങ്കകാക്ക് വരും. 19കൊഞ്ചനായോഞ്ചാ ഉലകം എന്നെ കാണാത്ത്. ഒണ്ണാ നിങ്കെ എന്നെ കാണും; എന്തുനാലയൊണ്ണാ ഏൻ ഉശിരോടിരുക്കിനെനാലെ നിങ്കളും പിശയ്‌ക്കിനെ. 20ഏൻ എൻ തകപ്പനിലും നിങ്കെ എന്നിലും ഏൻ നിങ്കളിലുംതാൻ ഒൺ അന്നാളേക്ക് തിക്കിനൊണ്ടാകും. 21എൻ കൽപ്പനകാടെ ഏത്തെടുത്ത് അതെ പാലിക്കിനവേരാതാൻ എൻകാൽ ആത്തിരമായ് ഇരുക്കിനവേരാ; എൻകാൽ ആത്തിരമാ ഇരുക്കിനവൻകാൽ എൻ തകപ്പൻ ആത്തിരമായിരുക്കും; അതുവോലെ ഏനും അവനും ആത്തിരമോടിരുന്ത് അവൻ എന്നമേ വെളിപ്പടുത്തി കൊടുക്കും.” 22അമ്പോളെ ഇശ്‌ക്കരിയോത്താ അല്ലാത്തെ വോറൊരു ഊതാ, “കരുത്താവേ, എന്തുനാലെ നീ നിന്നമേ ഉലകത്തുക്ക് കാട്ടി കൊടാതെ എങ്കാക്ക് കാട്ടി തരിനെ?” ഒൺ കേട്ടെ. 23അത്തുക്ക് ഏശു, “എൻകാൽ ആത്തിരമാ ഇരുക്കിനവൻ ഏളവനും എൻ പേച്ച് വാത്തെ പാലിക്കും; അതുനാലെ എൻ തകപ്പൻ അവൻകാൽ ആത്തിരമാ ഇരുക്കും; എങ്കെ അവൻകാൽ പോയ് അവനും മത്തും ഇരുക്കുകേം ചെയ്യും. 24എൻകാൽ ആത്തിരം നാത്തവൻ എൻ പേച്ച് വാത്തെ മീരി നടക്കും; നിങ്കെ കോക്കിനെ ഇം പേച്ച് വാത്തകാട് എന്നതില്ലെ എൻ തകപ്പൻ ചൊൽതാൻ. 25ഏൻ നിങ്കളും മത്തും ഇരുന്തവോളയേ ഇം കാരിയങ്കാടെ നിങ്കകാക്ക് ചൊല്ലിയേയെ. 26ഒണ്ണാ തകപ്പൻ എൻ നാമത്തിൽ കടത്തി വുടുക്കേക്ക് ഇരുക്കിനെ തെയ്‌വ ആത്തുമാവാനെ ഉതവാളി കാരിയങ്കാടെ മുച്ചൂടാം നിങ്കാക്ക് പടിയ്‌ക്കെ വച്ച് തരുകേം ഏൻ നിങ്കകാൽ ചൊല്ലിയെ കാരിയങ്കാടെ നിനയ്‌ക്കെ വയ്‌ക്കുകേം ചെയ്യും. 27നിമതിയെ ഏൻ നിങ്കാക്ക് തന്ത് പോനെ; ഉലകത്തിൽ ഒള്ളതുവോലെ ഇല്ലെ. നിങ്കെ ഇതയം തേയ്‌ങ്കോവാനില്ലെ. 28ഏൻ നിങ്കകാൽ നുൺ മണ്ണതൊണ്ണും നിങ്കകാക്ക് തിരുമ്പി വരുമൊണ്ണും ചൊല്ലിയതെ നിങ്കെ കേട്ട് ഇരുക്കിനതാനേ? നിങ്കെ എൻകാൽ ആത്തിരമാ ഇരുക്കിനതൊണ്ണാ ഏൻ തകപ്പൻകാക്ക് പോനെ ഒൺ തിക്കിലൊണ്ടാനവോളെ പിരിയമോറുവനായെ; എന്തൊണ്ണാ തകപ്പൻ എന്നക്കാട്ടീം വലിയവൻ. 29ഏൻ ചൊല്ലിയതെല്ലാം അതേവടി നടക്കും; ഏൻ ഇം ചൊല്ലിയതെല്ലാം നടക്കിനവോളെ അതെ നമ്പുകേക്കുതാൻ ഏൻ ഇതെ നടക്കിനത്തുക്കും മിന്നേ നിങ്കകാക്ക് ചൊല്ലിയത്. 30ഏൻ ഇനി ബൊകുനേരമൊണ്ണാം നിങ്കകാൽ കുരവുടാത്ത്; എന്തൊണ്ണാ ഇം ഉലകത്തിലെ അതികാരിയാനെ ഉരുമൻ കടന്തു വരിനെ; അവനുക്ക് എൻ കാരിയത്തിൽ അതികാരമില്ലെ. 31ഒണ്ണാ ഏൻ തകപ്പൻകാൽ ആത്തിരമാ ഇരുക്കിനെ ഒണ്ണും തകപ്പൻ എൻകാൽ കൽപ്പനെ ഇടിനവോലയേ ഏൻ ചെയ്യിനെ ഒണ്ണും ഉലകത്തുക്ക് തിക്കിലൊണ്ടാകട്ടെ. വര്, നങ്കെ ഇങ്ക് ഇരുന്ത് മണ്ടാം” ഒൺ ചൊല്ലിയെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in