YouVersion Logo
Search Icon

ഓകന്നാൻ 16

16
1നിങ്കെ തവറി പോകാതിരുപ്പേക്കുചൂട്ടിതാൻ ഇതെ ഏൻ ചൊല്ലിയത്. 2അവറെ നിങ്കളെ എകൂതര് പള്ളികാട്ടിൽ നുൺ പുറത്തിലാക്കും; ഒണ്ണാലും നിങ്കളെ കൊൽനവൻ അതെ തെയ്‌വത്തുക്ക് ആകമായ് ചെയ്യെ ഒൺ നിനയ്‌ക്കിനെ കാലം വരിനെ. 3അവറാത്തുക്ക് തകപ്പനാം എന്നാം തിക്കിനാത്തതുനാലതാൻ ഇകനയെല്ലാം ചെയ്യിനത്. 4അത് നടമാനവോളെ ഏൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയെ ഒൺ നിനയ്‌ക്കിളത്തുക്കുതാൻ ഏൻ ഇതയെല്ലാം നിങ്കകാക്ക് ചൊന്നത്.
തെയ്‌വ ആത്തുമാവിലെ ചെയ്‌തികെ
ഏൻ നിങ്കെ കൂട്ടത്തിലെ ഉണ്ടായിരുന്തെനാലെതാൻ ഏൻ ഇതെചൊല്ലി മിന്നേ ചൊല്ലാതിരുന്തത്. 5ഒണ്ണാ ഇപ്പെ ഏൻ എന്നെ കടത്തി വുട്ടാകാക്ക് മണ്ണെ. അപ്പണും “‘നീ എടേക്കു പോനെ?’ ഒൺ നിങ്കെ ആരും ഇതുവരേക്ക് എൻകാൽ കോക്കിനതില്ലെ. 6എന്തൊണ്ണാ ഏൻ ഇതെല്ലാം നിങ്കകാൽ ചൊല്ലിയനാലെ നിങ്കെ ഇതയം കവലപ്പട്ടിരുക്കിനെ. 7ഒണ്ണാ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ ഏൻ പോനത് നിങ്കെ നൽമേക്കുചൂട്ടിതാൻ; ഏൻ പോകാതവോയേ ഉതവാളി നിങ്കകാക്ക് വാരാത്ത്; ഒണ്ണാ ഏൻ പോയാ ഏൻ അവനെ നിങ്കകാക്ക് കടത്തി വുടുക്കും. 8അവൻ വരിനവോളെ പാപമപ്പത്തീം നീതിയപ്പത്തീം നായവിതിയപ്പത്തീം നിങ്കാക്ക് പോതം വരുത്തും. 9ആളുകെ എന്നെ നമ്പാത്തനാലെ പാപമപ്പത്തീം 10ഏൻ തകപ്പൻകാക്ക് പോകുകേം നിങ്കെ ഇനി എന്നെ കാണാതിരുക്കുകേം ചെയ്യിനതുനാലെ നീതിയപ്പത്തീം 11ഇം ഉലകത്തിലെ അതികാരിയെ ഇപ്പണേ വിതിച്ചിരുക്കിനതുനാലെ നായവിതിയപ്പത്തീം ഉലകത്തുക്ക് ഉതവാളി പോതം വരുത്തും. 12എനക്ക് കനേകം കാരിയമെ നിങ്കകാൽ ചൊൽകേക്കൊണ്ട്; ഒണ്ണാ ഇപ്പെ നിങ്കാക്ക് അതെ വിളക്കമാക്കേക്ക് കൂടാത്ത്. 13ഒണ്ണാ ചത്തിയത്തിലെ ആത്തുമാവ് വരിനവോളെ അവൻ നിങ്കളെ എല്ലാ ചത്തിയത്തിലും വശി നടത്തും; അവൻ ചൊന്തമാ ഒണ്ണാം ചൊന്നതില്ലെ ഒണ്ണാ അവൻ കോക്കിനതെ ചൊൽകേം ഇനി വരുകേക്കൊള്ളതെ അവറാത്തുക്ക് വെളിപ്പടുത്തി കൊടുക്കുകേം ചെയ്യിനെ. 14ഏൻ ചൊന്നെ കാരിയങ്കാടെ തെയ്‌വ ആത്തുമാവ് നിങ്കാക്ക് വിളക്കമായ്‌ക്കി തരിനതിലിരുന്ത്‌ അവൻ എന്നെ മകിമപ്പടുത്തും. 15തകപ്പനുക്കൊള്ളതെല്ലാം എനക്കൊള്ളതാൻ; അതുനാലതാൻ, ‘അവൻ എനക്കൊള്ളത്തിൽ നുൺ നിങ്കാക്ക് വെളിപ്പടുത്തി തരും’ ഒൺ ഏൻ ചൊല്ലിയത്.”
കവലേം പിരിയമും
16“കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണാത്ത് അതോഞ്ച് പിന്നേം നിങ്കെ എന്നെ കാണും” 17അത്തുക്ക് അവൻ ശിശിയരുകാട്ടിൽ ചിലവേരാ, “കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണാത്ത് ഒണ്ണും അതോഞ്ച് കൊഞ്ചെ നേരമോഞ്ച് പിന്നേം നിങ്കെ എന്നെ കാണും ഒണ്ണും ഏൻ എൻ തകപ്പൻകാക്ക് പോനെ ഒണ്ണും അവൻ നങ്കകാൽ ചൊല്ലിയത്തിലെ പൊരുൾ എന്തനേത്ത്?” ഒൺ തങ്കവാട്ടിൽ കേട്ടെ. 18“കൊഞ്ചനേരം ഓഞ്ച് ഒൺ ചൊല്ലിയത് എന്തനേത്തോ? അവൻ ചൊന്നതൊണ്ണും നങ്കാക്ക് തിക്കിനാത്തെ” ഒൺ അവറെ തങ്കവാട്ടിൽ ചൊല്ലിയിരുന്തെ. 19അവറെ ഇതെചൊല്ലി തൻകാൽ കോപ്പേക്ക് ആശിക്കിനെ ഒൺ ഏശുവുക്ക് തിക്കിനൊണ്ടായാലെ, “‘കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണാത്ത്; പിന്നെ കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണും’ ഒൺ ചൊല്ലിയത്തിലെ പൊരുൾ എന്തനേത്തൊണ്ണീ നിങ്കെ അക്കുമിക്കും കോക്കിനത്?” ഒൺ കേട്ടെ. 20“ചത്തിയമാ ഏൻ നിങ്കകാക്ക് ചൊന്നെ, ഉലകം പിരിയമോറിനവോളെ നിങ്കെ കോന്ത് കണ്ണീരും കവലേം അടയും; നിങ്കെ കവലപ്പടും ഒണ്ണാ നിങ്കെ കവലെ പിരിയമാകുകേം ചെയ്യും. 21ഒരു പെൺമ്പുള്ളേക്ക് പേത്തുനോവ് വരിനവോളെ പുളെള പുറക്കേക്കൊള്ളെ നേരം വന്തനാലെ വലിക്കും; ഒണ്ണാ ഒരു പുള്ളെ ഉലകത്തിൽ പുറന്തത്തിലെ പിരിയംനാലെ അപ്പിൺ ഉടയാ പേത്തുനോവെ പിന്നെ നിനയ്‌ക്കിനതില്ലെ. 22അതുവോലെ ഇപ്പെ നിങ്കാക്ക് കവലെ ഒണ്ട്; ഒണ്ണാ ഏൻ നിങ്കളെ പിന്നേം കാണും അന്നേരം നിങ്കെ പിരിയമടയും; അം പിരിയമെ നിങ്കളിൽ നുൺ എടുത്തൊറീകേക്ക് ആരുനാലേം മുടിയാത്ത്. 23അണ്ണേക്ക് നിങ്കെ എൻകാൽ ഒണ്ണാം കോളാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. നിങ്കെ എൻ നാമത്തിൽ കോക്കിനതെ എല്ലാം എൻ തകപ്പൻ നിങ്കാക്ക് തരും. 24ഇതുവരേക്കും നിങ്കെ എൻ നാമത്തിൽ ഒണ്ണാം കേട്ടതില്ലെ; കോളിൻ ഒണ്ണാ നിങ്കാക്ക് കിടയ്‌ക്കും; അകനെ നിങ്കെ പിരിയം കനത്ത് വരും.”
ഏശു ഉലകമെ തോൽവി അടയവയ്‌ക്കും
25ഏൻ ഇതുവരേക്ക് നിങ്കകാൽ കുരവുട്ടത് കതവോലതാൻ ഒണ്ണാ കതവോലയല്ലാതെ എൻ തകപ്പനെചൊല്ലി വിളക്കമാ ചൊന്നകാലം ഇതി വരിനെ. 26അന്നാളിൽ നിങ്കെ എൻ നാമത്തിൽ കോക്കും; നിങ്കാക്കുചൂട്ടി ഏൻ തകപ്പൻകാൽ കോക്കും ഒൺ ഏൻ ചൊന്നതില്ലെ. 27നിങ്കെ എൻകാൽ ആത്തിരമാ ഇരുക്കുകേം ഏൻ തെയ്‌വത്തിൽ നുൺ വന്തെ ഒൺ നമ്പുകേം ചെയ്യിനനാലെ തകപ്പനേ നിങ്കകാൽ ആത്തിരമായ് ഇരുക്കിനെ. 28ഏൻ എൻ തകപ്പൻകാൽ നുൺ പുറപ്പെട്ട് ഉലകത്തുക്ക് വന്തിരുക്കിനെ; ഇപ്പെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകും.
29അന്നേരം ശിശിയരുകാട് അവൻകാക്ക്, “നീ ഇപ്പെ കതവോലയില്ലെ വെളിവായ് എങ്കകാക്ക് കുരവുടിനെ. 30നിനക്ക് എല്ലാം തിക്കിനൊള്ളെ ഒണ്ണും ആരും നിൻകാൽ കോക്കെ വേണ്ടതില്ലെ ഒണ്ണും എങ്കാക്ക് ഇപ്പെ തിക്കിനൊള്ളെ; ഇതുനാലെ നീ തെയ്‌വത്തിൽ നുൺ വന്താതാൻ ഒൺ എങ്കെ നമ്പുനെ.”
31അത്തുക്ക് ഏശു അവറകാൽ, “ഇപ്പെ നിങ്കെ നമ്പിനതീ?” ഒൺ കേട്ടെ. 32“നിങ്കെ എല്ലാരും പിരിഞ്ച് ഒവ്വൊരുത്തൻ ഉടവനുടവൻ ഇടത്തുക്ക് പോനെ നേരം വരും; ഇപ്പെ വന്തുമിരുക്കിനെ; നിങ്കെ എല്ലാരും എന്നെ ഒരയാ വുട്ട് മണ്ടും; ഒണ്ണാലും എൻ തകപ്പൻ എൻ കൂട്ടത്തിൽ ഒള്ളനാലെ ഏൻ ഒരയാ ഇല്ലെ. 33നിങ്കാക്ക് എന്നിൽ നിമതി ഒണ്ടാകേക്കുചൂട്ടിതാൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയത്; ഇം ഉലകത്തിൽ നിങ്കാക്ക് കറുമം ഒണ്ട്; ഒണ്ണാ പേടിയാതിരിൻ; എന്തൊണ്ണാ ഏൻ ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in