ലൂക്കോശ് 6
6
ഏശു ശബത്ത് നാത്തേക്കൊള്ളെ കരുത്താവ്
മത്തായി 12:1–8; മരുക്കോശ് 2:23–28
1ഒരു ശബത്ത് നാൾ ഏശു കണ്ടയുശം വശിയെ നടന്ത് പോയവോളെ ശിശിയര് കതിരെ ഉരുവിയെടുത്ത് കശയ്‌ക്കി തുണ്ണെ. 2ഒണ്ണാ ചിലെ പരീശരുകാട്, “നിൻ ശിശിയരുകാട് എന്തുക്ക് ഇകനെ ചെയ്യിനെ? ശബത്തുനാ ഇകനെ ചെയ്യിനത് നങ്കെ നീമത്തുക്ക് എതിരുതാനെ?” ഒൺ അവറകാക്ക് കേട്ടെ. 3ഏശു അവറകാൽ, “താവീത് രാശാവും കൂട്ടത്തിലവേരാളും പഞ്ചം പുടിച്ചവോളെ എന്തെ ചെയ്യതൊൺ തിരുവെളുത്തിൽ എളുതിയിരുക്കിനതെ നിങ്കെ ഇനീമി വാശിയാത്തത്? 4തെയ്‌വ കൂടാരത്തുക്ക് പോയ് തെയ്‌വത്തുക്ക് മുകന്ത് വച്ചതും പൂയാരിയല്ലാതെ വോറയാരും തിൻബാനില്ലെ ഒൺ ചൊല്ലിയതുമാനെ അപ്പമെ എടുത്തു തുൺ കൂട്ടത്തിലവേരാക്കും കൊടുത്തെ.” 5പിന്നെ ഏശു, “മനിശൻ മകനാനെ ഏൻ ശബത്തുക്കും കരുത്താവുതാൻ” ഒൺ അവറകാൽ ചൊല്ലിയെ.
കയ് വരണ്ടാക്ക് ഏശു ചുകമെ കൊടുക്കിനെ
മത്തായി 12:9–14; മരുക്കോശ് 3:1–6
6വോറൊരു ശബത്തുനാ ഏശു എകൂതാ പള്ളീക്ക് പോയി പടിയ്‌ക്കെ വച്ചിരുന്തവോളെ വലത്തക്കയ് വരണ്ടെ ഒരാ അങ്ക് ഇരുന്തെ. 7പരീശരും മതപണ്ടിതരും ഏശുവെ കുത്തമെ ചൊൽവച്ചൂട്ടി എന്തൊണ്ണാലും കിടയ്‌പ്പെ ശബത്തുനാ നോയാളീക്ക് ചുകമെ കൊടുക്കുമീ ഒൺ കെവുനമാ നോയ്‌ക്കി ഇരുന്തെ. 8ഒണ്ണാ അവറെ നിനച്ചതെ ഏശുവുക്ക് തിക്കിനൊണ്ടായതും അം കയ് വരണ്ടെ മനിശൻകാൽ, “എന്തി എല്ലാരുക്കും നടുവെ നിൽ” ഒണ്ണെ; അത്തുക്ക് അവൻ എന്തി വന്തു നുണ്ണെ. 9ഏശു അവറകാക്ക്, “ഏൻ നിങ്കകാൽ കോക്കിനത്, ശബത്തുനാ നൽമെ ചെയ്യിനതോ കെട്ടതെ ചെയ്യിനതോ ഉശിരെ കാപ്പാത്തിനതോ കാപ്പാത്താതിരുക്കിനതോ ഏളതുനേ നല്ലത്?” ഒൺ കേട്ടെ. 10പിന്നെ ഏശു ചുത്തുകോടാം നോയ്‌ക്കാലെ കയ് വരണ്ടെ മനിശൻകാക്ക്, “കയ്യെ നീട്ട്” ഒൺ ചൊല്ലിയെ. അവൻ കയ്യെ നീട്ടിയതും അന്നേരമേ അവനുക്ക് ചുകം കിടച്ചെ.
11ഇതെ കണ്ട് അങ്ക് ഇരുന്തവേരാക്ക് ഒത്തേ കിരുക്കോറിയോൺ അവനെ എന്തെ ചെയ്യിളെ ഒൺ തങ്കളേ ചട്ടം കെട്ടിയെ.
ഏശു പന്നണ്ടുവേരാളെ അപ്പോശ്‌ത്തലരായ് പുറിച്ച് എടുക്കിനെ
മത്തായി 10:1–4; മരുക്കോശ് 3:13–19
12അക്കാലത്തിൽ ഒരുനാ വായാതുവച്ചൂട്ടി ഏശു ഒരു മലേക്ക് ഓറിപ്പോയെ. അൻ റാവ് വുടീനതുവരേക്ക് തെയ്‌വത്തുകാൽ വായാതിയിരുന്തെ.
13വാനം വുടിഞ്ചതും അവൻ ഉടയാ ശിശിയരെ വുളിച്ച്, അവറളിൽ നുൺ പന്നണ്ടാളെ പുറിച്ചെടുത്ത് അവറാത്തുക്ക് അപ്പോശ്‌ത്തലര് ഒൺ പേരെ വുളിച്ചെ. 14അവറെ ആരെല്ലാമൊണ്ണാ: പത്തിരോശ് ഒൺ പേരൊള്ളെ ശീമോൻ, അവൻ തമ്പി അന്തിരയോശ്, ആക്കോവ്, ഓകന്നാൻ, പിലിപ്പോശ്, ബെർത്തലോമായി, 15മത്തായി, തോമശ്, അൽപായി മകനാനെ ആക്കോവ്, ചാതീക്കുചൂട്ടി ചാനെ ശീമോൻ, 16ആക്കോവ് മകനാനെ ഊതാ, എതിരികളുക്ക് ഏശുവെ കാട്ടി കൊടുത്തെ ഊതാ ഇശ്‌ക്കരിയോത്ത് ചേരതാൻ.
ഏശു പടിയ്‌ക്കെ വയ്‌ക്കുകേം ചുകമാക്കുകേം ചെയ്യിനെ
മത്തായി 4:23–25
17പിന്നെ ഏശു ശിശിയരുകാടും മത്തും മലേൽ നുൺ ഉറങ്കി തളമാനെ ഇടത്തിൽ വന്തു നുണ്ണെ; അവറെ കൂട്ടത്തിൽ എകൂതിയാ, എരുശലേം കടൽ കരേൽ ഒള്ളെ പട്ടണങ്കാടാനെ ശോര് ശീതോൻ ഒണ്ണാൻ നുണ്ണും വലിയെ ഒരു ആൾ കൂട്ടമും ഒണ്ടായെ. 18അവറെ വന്തത് അവൻകാൽ നുൺ വശനമെ കോപ്പേക്കും നോയ്‌കാട്ടുക്ക് ചുകം കിടപ്പേക്കും താൻ. അം കൂട്ടത്തിൽ മുനി പുടിച്ചവേരാളും ചുകമായെ. 19ചുകമാക്കേക്കൊള്ളെ ചക്കിതി അവനേത്തിൽ നുൺ പുറപ്പെട്ട് എല്ലാരും ചുകമായതുനാലെ മാനടവൻ അവനെ തൊടുവെ പാടുവെട്ടെ.
പിരിയമും കവലയും
മത്തായി 5:1–12
20പിന്നെ ഏശു ഉടയാ ശിശിയരെ നോയ്‌ക്കി ചൊല്ലിയത്, “അപ്പുറാണികയാനെ നിങ്കെ ഓകമൊള്ളവേരാ എന്തൊണ്ണാ തെയ്‌വ രാച്ചം നിങ്കാക്കൊള്ളത്. 21ഇപ്പെ പഞ്ചത്തുക്ക് ഇരുക്കിനെ നിങ്കെ ഓകമൊള്ളവേരാ; എന്തൊണ്ണാ നിങ്കെ തുൺ മതി വരും; ഇപ്പെ കേശിനെ നിങ്കെ ഓകമൊള്ളവേരാ; എന്തൊണ്ണാ നിങ്കെ ചിരിക്കും.”
22“മനിശനായ് വന്താനാലെ മാനടവൻ നിങ്കളെ വൊറുത്ത് വെക്കം കെടുത്തി കുറുപ്പുകെട്ടവേരാ ഒൺ ചൊല്ലി പുറിച്ച് ചൊന്നവോളെ നിങ്കെ ഓകമൊള്ളവേരാ. 23അക്കാലത്തിൽ പിരിയമടഞ്ച് നിങ്കെ ആടി പാടിൻ; എന്തൊണ്ണാ മേലോകത്തിൽ നിങ്കാക്ക് ഇരുക്കിനെ കൂലി വലിയത്; മിന്നേലെ വലിയോരുകാടും പലകപ്പാട്ടുക്കാറാകാൽ അകനയേ ചെയ് ഇരുക്കിനതാനെ? 24ഇപ്പെ ചൊത്ത് ഇരുക്കിനെ നിങ്കാക്ക് അമ്മച്ചേ, ചരിയാനെ കറുമം; എന്തൊണ്ണാ നിങ്കാക്ക് അമതിയാനെ പിശപ്പ് കിടച്ചേയെ. 25ഇപ്പെ മതിയടഞ്ചിരുക്കിനെ നിങ്കാക്ക് അമ്മച്ചേ, ചരിയാനെ കറുമം; പിന്നെ നിങ്കാക്ക് പഞ്ചം പുടിക്കും. ഇപ്പെ ചിരിക്കിനവേരായാനെ നിങ്കാക്ക് അമ്മച്ചേ, ചരിയാനെ കറുമം; നിങ്കെ കവലയടഞ്ച് കേശും. 26എല്ലാരും നിങ്കളച്ചൊല്ലി പെരുമപ്പടിനതൊണ്ണാ അമ്മച്ചേ, ചരിയാനെ കറുമം; എന്തൊണ്ണാ മിന്നേലെ വലിയോരുകാടും കളവാണികയാനെ പലകപ്പാട്ടുക്കാറാളെ അകനയേ ചെയ് ഇരുക്കിനെ.
വയ്‌രായ്‌ക്കക്കാറനും മത്തും പിരിയമാ ഇരിൻ
മത്തായി 5:38–48; 7:12
27ഒണ്ണാ ഏൻ നിങ്കകാക്ക് ചൊന്നെ, നിങ്കെ വുറോതീകാൽ ആത്തിരമാ ഇരിൻ; നിങ്കകാൽ വുറോതമാ ഇരുക്കിനവനുക്ക് നൽമെ ചെയ്യിൻ. 28നിങ്കളെ ചാപ്പമെ ഇടിനവേരാക്ക് നൽവരമെ കൊടിൻ; നിങ്കളെ അലക്കശിക്കെ വയ്‌ക്കിനവേരാക്ക് വായാതിൻ. 29നിങ്കെ ഒരു കന്നത്തുക്ക് അടിക്കിനവൻകാക്ക് മറു കന്നമാം കാട്ടി കൊടുക്കോണും; നിൻ പുതപ്പെ എടുക്കിനവനുക്ക് ചട്ടയാം കൊട്, വിലക്കുവാനില്ലെ. 30നിൻകാൽ കോക്കിനവൻ ഏളവനുക്കും നീ കൊടുക്കോണം; നിനക്കൊള്ളത്തിൽ നുൺ എന്തൊണ്ണാലും എടുത്തു പോനവൻകാൽ അതെ തിരുപ്പി കോപ്പാനില്ലെ. 31വോറെ ഒള്ളവേരാ നിങ്കാക്ക് എന്തൊണ്ണാലും ചെയ്യോണുമൊൺ നിങ്കെ ആശിക്കിനതൊണ്ണാ അതേവോലെ നിങ്കെ അവറാത്തുക്കു ചെയ്യോണും.
32നിങ്കകാൽ ആത്തിരമാ ഇരുക്കിനവൻകാൽ മട്ടും ആത്തിരമായിരുന്താ നിങ്കാക്ക് എന്തൻ ഉവകാരം? പാപികളും തങ്കകാൽ ആത്തിരമാ ഇരുക്കിനവൻകാൽ ആത്തിരമാ ഇരുക്കിനതാനേ. 33നിങ്കാക്ക് നൽമെ ചെയ്യിനവനുക്ക് മട്ടും നൽമെ ചെയ്യാ എന്തൻ ഉവകാരം? പാപികളും അതമേതാനേ ചെയ്യിനത്. 34നിങ്കാക്ക് തിരുപ്പി തരുമൊൺ ഉറപ്പൊള്ളവേരാക്ക് മട്ടും കടമെ കൊടുത്താ എന്തൻ ഉവകാരം? പാപികളും കൊടുക്കിനതത്തിനയാം തിരുപ്പി വാങ്കാം ഒണ്ണെ നിനവോടെ താൻ പാപികേക്ക് കൊടുക്കിനത്. 35ഒണ്ണാ നിങ്കകാൽ എതിരിയാ ഇരുക്കിനവൻകാൽ ആത്തിരമാ ഇരുക്കുകേം അവറാത്തുക്ക് നൽമെ ചെയ്യുകേം ചെയ്യോണും; എന്തൊണ്ണാലും തിരുപ്പി കിടയ്‌ക്കുമൊൺ നിനയാതെ അവറാത്തുക്ക് കടമെ കൊടിൻ; അകനയൊണ്ണാ നിങ്കാക്ക് കിടയ്‌ക്കിനെ കൂലി വലിയതായിരുക്കുകേം നിങ്കെ മേലോകത്തിൽ ഇരുക്കിനെ വലിയവനാനവൻ മക്കളാകുകേം ചെയ്യും; എന്തൊണ്ണാ അവൻ നണ്ണി കെട്ടവേരാക്കും തിശകെട്ടവേരാക്കും പിന്നിയമെ കാട്ടിനാതാനേ. 36അകനെ നിങ്കെ തകപ്പനാനെ തെയ്‌വം മനശിരക്കം ഒളളവനായ് ഇരുക്കിനതുവോലെ നിങ്കളും മനശലിവൊള്ളവേരായാകിൻ.
വോറേ ആരളാം വിതിപ്പാനില്ലെ
മത്തായി 7:1–5
37ആരളാം നിങ്കെ വിതിപ്പാനില്ലെ ഒണ്ണാ തെയ്‌വമും നിങ്കളെ വിതിയാത്ത്; ആരുക്കും തണ്ടനെ കൊടുപ്പാനില്ലെ ഒണ്ണാ നിങ്കാക്കും തെയ്‌വം തണ്ടനെ താരാത്ത്; വോറൊള്ളവനെ മന്നീൻ; ഒണ്ണാ തെയ്‌വം നിങ്കളാം മന്നിക്കും. 38വോറൊള്ളവനുക്ക് കൊടിൻ; ഒണ്ണാ നിങ്കാക്കും തെയ്‌വം തരും; അമുക്കി കുലുയ്‌ക്കി കവിയിനെ ഒരു അളവിൽ നിങ്കെ കൊടുക്കിൽ തരും; നിങ്കെ ഏളെ അളവ് വച്ച് അളക്കിനതോ അതേ അളവിൽ വച്ച് നിങ്കാക്കും അളന്ത് കിടയ്‌ക്കും.”
39പിന്നെ ഏശു ഒരു കതയാം പേരേത്തി ചൊല്ലിയത്, “ഒരു കുരുടൻ വോറൊരു കുരുടനെ വശീ കാട്ടി കൊണ്ടോകേക്ക് മുടിയുമീ? അകനെ ചെയ്യാ ഇരണ്ടാളും മൊത്തമാ കുശീൽ ബൂശും. 40ഒരു ശിശിയനും ഉടയാ വാത്തിയാരക്കാട്ടി വലിയവൻ നാത്തെ. ഒണ്ണാ അവൻ എല്ലാതാം പടിച്ചോഞ്ചിതാൻ ഉടയാ വാത്തിയാരുവോലയാനത്.
41ഒണ്ണാ ഉടവൻ കണ്ണിൽ വലിയെ കോൽ ഇരുക്കിനതെ നോക്കാതെ ഇണങ്കൻ കണ്ണിലെ തൂശിയെ നോക്കിനത് എന്തുക്ക്? 42ഉടവൻ കണ്ണിൽ ഇരുക്കിനെ കോലെ കാണാത്തെ നിനക്ക്, ‘നിൽ, നിൻ കണ്ണിലെ തൂശിയെ എടുത്തൊറിയട്ടെ’ ഒൺ ഇണങ്കൻകാൽ ചൊൽകേക്ക് എകനെ മുടിഞ്ചോകും? നരി ചാമിക്കാറനേ, മുതെ നിൻ ചൊന്തെ കണ്ണിലെ കോലെ എടുത്തൊറി; അപ്പെ ഇണങ്കൻ കണ്ണിലെ തൂശിയെ എടുത്തൊറീകേക്ക് വെടിപ്പാ കാണാമില്ലേ?”
ഒരു മരമും അത്തിലെ കായ് കനികാടും
മത്തായി 7:16–20; 12:33–35
43അശുക്കൽ പശം കായ്‌ക്കിനെ നല്ലെ മരമില്ലെ; നല്ലെ പശം കായ്‌ക്കിനെ അശുക്കൽ മരമുമില്ലെ. 44ഏളെ മരമാം അത്തിലെ കായ് കനീൽ നുൺ എകത്തതൊൺ തിക്കിലൊണ്ടാകും. മുരുക്ക് മരത്തിൽ നുൺ അത്തി പശമെ ഉറുത്ത് ചുരച്ചെടുക്കുമീ? ഇഞ്ചെ പാളീൽ നുൺ മുന്തിരി പശമെ ഉറുത്തെടുക്കുമാ? 45ഒരു നല്ലെ മനിശൻ ഉടയാ നല്ലെ ചമ്പാത്തത്തിൽ നുണ്ണൊള്ളെ നല്ലതുകാടെ പുറത്തുക്ക് വുടുക്കിനെ; കുറുപ്പു കെട്ടെ മനിശൻ ഉടയാ ഇതയത്തിൽ നുറഞ്ചിരുക്കിനെ കുറുപ്പു കെട്ടെ കാരിയങ്കാടെ ചെയ്യിനെ. ഉടയാ ഇതയത്തിൽ നുറഞ്ച് കവിയിനതുതാൻ വായ് വശിയേ പുറത്തുക്ക് വരിനത്.
ഇരണ്ടു തരം കൂരേ ചെയ്യിനവേരാ
മത്തായി 7:24–27
46എന്നെ കരുത്താവേ, കരുത്താവേ, ഒൺ നിങ്കെ വുളിക്കുകേം ഏൻ ചൊന്നതെ പാലിയാതെ ഇരുക്കുകേം ചെയ്യിനത് എന്തുക്ക്? 47എൻകാൽ വന്ത് ഏൻ ചൊന്നെ വശനമെ കേട്ട് ചൊൽപ്പടീക്ക് നടക്കിനവൻ എകത്തവൻ ഒൺ ഏൻ കാട്ടി തരിളെ. 48അവൻ ആശമാ കുശിയെടുത്ത് പാറേക്ക് മീത്തോട് അടിത്തറയിട്ട് കൂരേ ചെയ്യാവോലതാൻ. വൻ തണ്ണി ഒണ്ടായ് കൂരേക്ക് എതിരാ വന്തടിച്ചപ്പണും അത് കുലുയ്‌ങ്കതില്ലെ; എന്തൊണ്ണാ അത് നന്തി വേലെ ചെയ്യനാലതാൻ. 49ഏൻ ചൊന്നതെ കേട്ട് പാലിയാതെ ഇരുക്കിനവൻ അടിയുറപ്പുനാതെ മണ്ണുക്ക് മീത്തോട് കൂരേ ചെയ്യാവോലതാൻ. വൻ തണ്ണി പൊയ്‌ങ്കി വന്ത് കൂരേൽ അടിച്ചവോളയെ അം കൂരെ ബൂന്തെ; അം കൂരേലെ ബൂത്തെ അമ്മച്ചേ, എപ്പേരുപ്പട്ടത്.
Currently Selected:
ലൂക്കോശ് 6: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)