മത്തായി 10
10
പന്നണ്ട് അപ്പോശ്ത്തലരുകാട്
മരുക്കോശ് 3:13–19; ലൂക്കോശ് 6:12–16
1പിന്നെ ഏശു ഉടയാ പന്നണ്ട് ശിശിയരുകാടെ കിട്ടേക്ക് വുളിച്ച്, മുനികാടെ ഉറക്കുകേക്കും എല്ലാ നോയ് നൊടികാട്ടുക്കും കെടുതീക്കും വുടുതലെ കൊടുപ്പേക്കുമൊള്ളെ അതികാരമെ കൊടുത്തെ. 2പന്നണ്ട് അപ്പോശ്ത്തലരുകാട് പേരുകാടുതാൻ ഇത്: മുതയാൾ പത്തിരോശ് ഒൺ പേരൊള്ളെ ശീമോൻ, അവൻ തമ്പി അന്തിരയോശ്, ശെവതി എന്നാ മകൻ ആക്കോവ്, അവൻ തമ്പി ഓകന്നാൻ, 3പിലിപ്പോശ്, ബെർത്തലോമായി, തോമശ്, കരമെ പിരിക്കിനെ മത്തായി, അൽപായി മകനാനെ ആക്കോവ്, തത്തായി, 4ചാതീക്കുചൂട്ടി ചാനെ ശീമോൻ, ഏശുവെ കാട്ടി കൊടുത്തെ ഊതാ ഇശ്ക്കരിയോത്ത്.
പന്നണ്ട് അപ്പോശ്ത്തലരുകാട് ചെയ്യിളെ തെയ്വ വേലെ
മരുക്കോശ് 6:7–13; ലൂക്കോശ് 9:1–6
5ഇം പന്നണ്ടുവേരാളാം അതികാരമെ കൊടുത്ത് ഏശു കടത്തിവുട്ടവോളെ അവറകാക്ക് ചൊല്ലിയത് എന്തൊണ്ണാ, “നിങ്കെ എകൂതരല്ലാത്തവേരാ ഇടേലോ ശമരിയാവുകാറാ പട്ടണങ്കാട്ടിലോ പോവാനില്ലെ. 6അത്തുക്ക് പകറം ഇശ്രവേൽ ചാതീലെ അറന്തുപോയെ ആടുകാട്ടുകാക്ക് പോനിൻ. 7തെയ്വ രാച്ചം കിട്ടയായെ ഒൺ വുളിച്ച് ചൊല്ലുകേം 8നോയാളികേക്ക് ചുകമെ കൊടുക്കേം ചത്തവേരാക്ക് ഉശിരെ കൊടുക്കുകേം കട്ടച്ചീക്ക് നോയാളികളെ ചുത്തമാക്കുകേം മുനികാടെ മുടുക്കുകേം ചെയ്യിൻ; നിങ്കാക്ക് മത്തം കിടച്ചത് മത്തമേ കൊടിൻ. 9നിങ്കെ ഉടവൻ കൊടുക്കിൽ തങ്കമോ വെളളിയോ ചെമ്പുതുട്ടോ എടുപ്പാനില്ലെ. 10നിങ്കെ പയണത്തുക്കൊള്ളെ മാരാപ്പോ ഇരണ്ടു ചട്ടകാടോ ചെരുപ്പുകാടമോ കുത്തി നടക്കിനെ തടിയമോ എടുപ്പാനില്ലെ; എന്തൊണ്ണാ വേലക്കാറൻ ഉടയാ തീനുക്ക് അവകാശമൊള്ളാതാൻ.
11നിങ്കെ ഏളെ പട്ടണത്തിലോ കൂറായോ പോനവോളെ നിങ്കളെ ഏത്തെടുപ്പേക്ക് മനമൊള്ളെ ഒരാളെ അങ്ക് തേടിൻ; അങ്ക് നുൺ തിരുമ്പി പോനത് വരേക്ക് അക്കൂരേലേ പിശയ്ക്കോണും. 12നിങ്കെ ഏളതൊണ്ണാലും ഒരു കൂരേക്ക് പോനവോളെ കൂരേലവേരാകാക്ക് ‘നിങ്കാക്ക് നിമതി’ ഒൺ ചൊല്ലോണും. 13അം കൂരേലവേരാ നിങ്കളെ ഏത്തെടുത്താ നിങ്കെ ചൊല്ലിയെ നിമതി അവറളിൽ ഇരുക്കട്ടെ; അല്ലാട്ടിഒണ്ണാ അം നിമതി നിങ്കകാക്കേ തിരുമ്പി വരട്ടെ; 14ആരൊണ്ണാലും നിങ്കളെ ഏത്തെടാതിരുക്കയോ നിങ്കെ ചൊല്ലെ കോളാതെ ഇരുക്കയോ ചെയ്യാ അം കൂരയമോ പട്ടണമമോ വുട്ടുപോനവോളെ നിങ്കെ കാലിലെ കുശുമ്പെ അവുടെ തുവുത്തിടിൻ. 15തെയ്വം നായവിതി ഇടിനെ നാളിൽ ചോതോം കോമോറാ ഒണ്ണീ പട്ടണങ്കാട്ടിൽ ചെയ്യിനതക്കാട്ടി നായവിതിയെ അം പട്ടണത്തുകാക്ക് ചെയ്യും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
വരുവപ്പോനെ തണ്ടനകാട്
മരുക്കോശ് 13:9–13; ലൂക്കോശ് 21:12–17
16കോളിൻ, ഏൻ നിങ്കളെ ചെന്നായ്കാട്ടുക്ക് നടുവെ ആടവോലെ എൻ അതികാരമെ തന്ത് കടത്തിവുടുക്കിനെ. അതുനാലെ പാമ്പുവോലെ പുത്തി ഒള്ളവേരാളും പുറാവോലെ കളങ്കം നാത്തവേരാളുമായ് പിശേനിൻ. 17മനിശെ മാനടവൻകാടെ കെവുനിച്ചോകോണും; അവറെ നിങ്കളെ പുടിച്ച് കെട്ടി എകൂതാ പള്ളികാട്ടിൽ വച്ചി നിങ്കളെ ചാട്ടവാറിൽ അടിയ്ക്കുകേം ശന്നത്തിരീം#10:17 ശന്നത്തിരീം എകൂതര് കൂട്ടത്തിൽ നായം നടത്തിനവേരാ കൂട്ടമതാൻ ശന്നത്തിരീം കൂട്ടം എന്നത്. കൂട്ടത്തുക്ക് കൊണ്ടോകേം ചെയ്യും. 18ഏൻനാലെ നിങ്കളെ നാട്ടുമന്നരുക്കും രാശാവുകാട്ടുക്കും മില്ലോട് കൊണ്ടോയ് നുറുത്തുകേം അത് അവറാത്തുക്കും എകൂതരല്ലാത്തവേരാക്കും ശാച്ചിയമാകേക്ക് ഇടവരും. 19അകനെ അവറാത്തുക്ക് മില്ലോട് നിക്കിനവോളെ എന്തെ ചൊൽവിളെ? ഏളതെ ചൊൽവിളെ? ഒൺ നിനച്ചി വരുത്തപ്പടുവാനില്ലെ; നിങ്കെ ചൊൽവിളത് എന്തൊൺ അന്നേരമേ നിങ്കാക്ക് തെയ്വം വായിൽ തരും. 20എന്തൊണ്ണാ അതെ നിങ്കനാത്തെ ചൊന്നത്; നിങ്കെ തകപ്പനാനെ തെയ്വത്തിലെ ആത്തുമാവുതാൻ നിങ്കനാലെ ചൊന്നത്.
21കൂടപ്പുറപ്പ് കൂടപ്പുറപ്പാം തന്താര് മകനാം ചാവുക്ക് ഏത്തുകൊടുക്കും; മക്കകാട് തായ് തന്തേരുക്ക് വുറോതമാ എന്തി അവറളെ ചാവുക്ക് പുടിച്ച് കൊടുക്കും. 22എൻ നാമം നാലെ എല്ലാരും നിങ്കളെ വീയൊറിഞ്ചാകും; കടശിവരേക്ക് ഒറുപ്പോടെ നിക്കിനവനുക്കുതാൻ രച്ചെ കിടയ്ക്കും. 23ഒണ്ണാ ഒരു പട്ടണത്തിൽ നുൺ നിങ്കാക്ക് തണ്ടനെ കിടച്ചാ ഇനിയൊരു പണ്ണേക്ക് ഓടി പോനിൻ. മനിശൻ മകൻ വരിനത്തുക്ക് മിന്നേ നിങ്കെ എല്ലാ ഇശ്രവേൽ പട്ടണങ്കാട്ടിലും വേലേ ചെയ് ഓയാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
24ഒരു ശിശിയനും ഉടയാ വാത്തിയാരക്കാട്ടി വലിയവൻ ഇല്ലെ; ഒരു പണ്ണക്കാറനും ഉടയാ എശമാനക്കാട്ടി വലിയവൻ ഇല്ലെ. 25അതുനാലെ ഒരു ശിശിയൻ ഉടയാ വാത്തിയാരുവോലയാനത് ശിശിയനുക്ക് മതി; എശമാനൻവോലയാനത് പണ്ണക്കാറനുക്കും മതി. കൂരക്കാറനെ ബേൽശബൂൽ ഒൺ വുളിച്ചതൊണ്ണാ കൂരേലവേരാളെ അതക്കാട്ടീം കെട്ടെ പേരെ വുളിക്കും.
ആരെ പേടിക്കോണും
ലൂക്കോശ് 12:2–7
26അതുനാലെ മനിശെ മാനടവനെ പേടിയ്ക്കെ വേണാ; ഇപ്പെ മറച്ച് വച്ചിരുക്കിനതെല്ലാം വെളിപ്പട്ട് വരും; ഇപ്പെ മറഞ്ചിരുക്കിനതെല്ലാം എല്ലാരുക്കും തിക്കിലൊണ്ടാകേം ചെയ്യും. 27ഏൻ ഇരുട്ടിൽ നിങ്കകാൽ ചൊന്നത് വെളിച്ചത്തിൽ ചൊല്ലിൻ; ചിത്താറയകത്തിൽ വച്ച് ചെവീൽ ചൊല്ലിയതെല്ലാം കൂരേക്ക് മീത്തോട് വുളിച്ച് ചൊല്ലുകേം ചെയ്യിൻ. 28നിങ്കെ ഉടമ്പെ കൊൽകേം ആത്തുമാവെ കൊൽകേക്ക് കൂടാത്തതുമാനെ ആളുകെ പേടിയാതേൻ; നിങ്കെ ഉശിരാം ഉടമ്പാം നരകത്തിലിട്ട് നാശമാക്കേക്കും മുടിവാനയാളെ പേടീൻ. 29ഒരു ചെമ്പുതുട്ടിൽ ഇരണ്ടു കുരികാടെ വിലുക്കിനതാനെ? അത്തിൽ ഒൺകൂടി നിങ്കെ തകപ്പനാനെ തെയ്വത്തുക്ക് തിക്കിനാതെ അടീൽ ബൂശാത്ത്. 30അതുവോലെ നിങ്കെ തലേലെ ഒവ്വൊരു റോമമാം തെയ്വം എണ്ണി വച്ചിരുക്കിനെ. 31അതുനാലെ നിങ്കെ പേടിയാതേൻ. കനേകം കുരികാടക്കാട്ടി നിങ്കെ എപ്പേരുപ്പട്ടെ വിലയൊള്ളവേരാ.
കിരിശ്ത്തുവെ കയ്യേൽക്കുകേം കയ്യേലാത്തേം ആളുകെ
ലൂക്കോശ് 12:8–9
32എന്നെ മനിശരുകാട്ടുക്ക് മില്ലോട് ഏത്തു ചൊന്നെ ഏവനാം മേലോകത്തിലെ എൻ തകപ്പനുക്ക് മില്ലോട് ഏനും ഏത്തു ചൊല്ലും. 33ഒണ്ണാ ആരൊണ്ണാലും മനിശരുകാട്ടുക്ക് മില്ലോട് എന്നെ തളളി ചൊല്ലിയേ അവനെ മേലോകത്തിലെ എൻ തകപ്പനുക്ക് മില്ലോട് ഏനും തളളി ചൊല്ലും.
നിമതി നാത്തെ, കലകം താൻ
ലൂക്കോശ് 12:51–53; 14:26–27
34ഏൻ പൂമീക്ക് നിമതിയെ കൊടുപ്പതാൻ വന്തതൊൺ നിനയ്പ്പാനില്ലെ; നിമതിയെ നാത്തെ അക്കുമിക്കും ചിന്നിക്ക വയ്ക്കുവേക്കുതാൻ ഏൻ വന്തത്. 35ആൺമക്കളെ ഉടവൻ തന്തേരുകാലും പെൺമക്കളെ തള്ളേരുകാലും മരുമക്കളെ തമാമിയേരുകാലും എതിരാക്കുകേക്കുതാൻ ഏൻ വന്തിരുക്കിനത്. 36നിങ്കാക്കൊള്ളെ മുയ്ക്കമാനെ എതിരാളി നിങ്കെ കൂരക്കാറാളേതാൻ.
37എന്നക്കാട്ടി തന്തേരുകാലോ തള്ളേകാലോ ആത്തിരമാ ഇരുക്കിനവൻ എനക്ക് ശിശിയനായ് ഇരുപ്പേക്ക് ഓകം ഒള്ളാ നാത്തെ; എന്നക്കാട്ടി മകനമോ മകളമോ ആത്തിരമാ വച്ചിരുക്കിനവനുക്കും എൻ ശിശിയനായ് ഇരുപ്പേക്ക് ഓകം നാത്തെ. 38എൻ നാമത്തിൽ വരിനെ കറുമമെ ഏത്തെടുപ്പേക്കും ചാവേക്കും കൂടി മനശൊരുക്കം നാത്താ എൻ ശിശിയനായ് ഇരുപ്പേക്ക് മുടിയാത്ത്#10:38 ഇം വശനമെ കിരീക്കിൽ എളുതിയിരുക്കിനത് “ഉടവൻ ശിലുവെ എടുത്ത് എനക്ക് പുറകോടേ വാരാത്താ എനക്ക് ഓയ്ക്കമാനവൻ നാത്തെ” ഒൺതാൻ . 39ഉടയാ ഉശിരെ കാപ്പാത്തുകേക്ക് നോയ്ക്കാ അതെ നാശമായ്ക്കാകും; ഒണ്ണാ ഏൻനാലെ ഉടയാ ഉശിരെ ഒറിഞ്ച് പോട്ടാ അവൻ അതെ കാപ്പാത്തും.
കൂലി
മരുക്കോശ് 9:41
40നിങ്കളെ ഏത്തെടുക്കിനവൻ എന്നെ ഏത്തെടുക്കിനെ; എന്നെ ഏത്തെടുക്കിനവൻ എന്നെ കടത്തി വുട്ടാളെ ഏത്തെടുക്കിനെ. 41തെയ്വത്തിലെ പലകപ്പാട്ടുക്കാറൻ ഒൺ നിനച്ച് പലകപ്പാട്ടുക്കാറനെ ഏത്തെടുക്കിനവനുക്ക് പലകപ്പാട്ടുക്കാറൻ കൂലി കിടയ്ക്കും; നീതിമാൻ ഒൺ നിനച്ചി നീതിമാനെ ഏത്തെടുക്കിനവനുക്ക് നീതിമാനുക്കൊളെള കൂലി കിടയ്ക്കും. 42എൻ ശിശിയൻ ഒൺ നിനച്ച് ഇം അപ്പുറാണികേൽ ഒരാക്കു ഒരു കോപ്പി പച്ചത്തണ്ണിയെ ഒണ്ണാലും കൊടുത്താ കൊടുക്കിനവനുക്ക് കൂലി കിടയാതെ ഇരാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ.”
Currently Selected:
മത്തായി 10: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)