മത്തായി 16
16
അരിശുകമെ കാട്ടുവേക്ക് ചൊന്നെ
മരുക്കോശ് 8:11–13; ലൂക്കോശ് 12:54–56
1ഒരുനാ ചിലെ പരീശരുകാടും ശതൂക്കിയരും ഏശുവുകാക്ക് വന്ത്, അവനെ ചോതനെ ചെയ് കെണീലാക്കേക്കുചൂട്ടി, “മേലോകത്തിൽ നുൺ ഒരു അടകാളമെ കാട്ടി തരാമീ?” ഒൺ അവൻകാക്ക് കേട്ടെ. 2ഒണ്ണാ ഏശു അവറകാക്ക് ചൊല്ലിയത്, “അന്തിവാട്ടത്തിൽ വാനം ചൊവുത്ത് കണ്ടാ നല്ലെ തെളിവൊണ്ണും 3പിലച്ചേക്ക് വാനം ചൊവുത്ത് മോടമെ കണ്ടാ ഉണ്ണേക്ക് മശെ ഒണ്ടാകും ഒണ്ണും നിങ്കെ ചൊന്നെ. ഇകനെ വാനത്തിലൊണ്ടാനെ അടകാളങ്കാടെ പുറിച്ച് ചൊൽകേക്ക് നിങ്കാക്ക് തിക്കിനൊള്ളതാനെ; ഒണ്ണാ ഇക്കാലത്തിൽ നടക്കിളെ കാരിയങ്കാടചൊല്ലി റൂപ്പാക്കേക്ക് നിങ്കാക്ക് തിക്കിലയേ? 4കുറുപ്പു കെട്ടതും നമ്പുകേക്ക് കൂടാത്തതുമാനെ ഇം വർളാട്ടിലെ ആളുകെ അടകാളമെ തേടിനെ; പലകപ്പാട്ടുക്കാറൻ ഓനായ് എന്നാ അടകാളമല്ലാതെ അത്തുക്ക് അടകാളം കിടയാത്ത്.”
പിന്നെ അവൻ അവറളെ വുട്ടുപോയെ.
പരീശരുകാട്ടിലേം ശതൂക്കിയരിലേം പുളിമാവ്
മരുക്കോശ് 8:14–21
5ശിശിയരുകാട് അക്കറേക്ക് പോയവോളെ അപ്പമെ എടുപ്പേക്ക് മറന്തേയെ. 6ഏശു അവറകാക്ക്, “നിങ്കെ പരീശരുകാട്ടിലേം ശതൂക്കിയരുകാട്ടിലേം പുളിച്ചെ മാവുകാൽ കെവുനമാ ഇരുന്തോകോണും” ഒൺ ചൊല്ലിയെ.
7“അപ്പമെ കുടകാപ്പോയനാലതാനെന്തോ അവൻ ഇകനെ കുരവുട്ടത്?” ഒൺ അവറെ തങ്കവാട്ടിൽ കുരവുട്ടെ.
8അവറെ എന്തെ ചൊന്നതൊൺ ഏശുവുക്ക് തിക്കിലൊണ്ടായാലെ അവറകാക്ക് കേട്ടത്, “നിങ്കെ ഇത്തിനേം നമ്പിക്കെ നാത്തവേരായീ? അപ്പമെ കുടകാപ്പോയനാലെ അക്കുമിക്കും ഏയിലെ കെട്ടിനത് എന്തുക്ക്? 9നിങ്കെ ഇപ്പണും നിനയാത്തതീ? അഞ്ചപ്പമെ അഞ്ചായിരം വേരാക്ക് ചരന്തി കൊടുത്തവോളെ മീതി വന്തതെ നിങ്കെ എത്തിനെ വട്ടികാടെ നുറച്ചെടുത്തനേ? 10പിന്നെ നാലായിരം വേരാക്ക് ഏള് അപ്പമെ ചരന്തി കൊടുത്തവോളെ മീതി വന്തതെ എത്തിനെ വട്ടീൽ നുറച്ചെടുത്തനേ? 11പരീശരുകാട്ടിലേം ശതൂക്കിയരുകാട്ടിലേം പുളിമാവുകാലിരുന്ത് നിങ്കെ ചൂതാനമാ ഇരുന്തോകോണും ഒണ്ണത് അപ്പമെ പത്തിനാത്തെ ഒൺ ഇനീമീ നിങ്കാക്ക് തിരിത്തിരമാകാത്തത്?”
12അപ്പത്തിലെ പുളിമാവെ നാത്തെ പരീശരുകാട്ടിലേം ശതൂക്കിയരുകാട്ടിലേം ഉവതേശത്തുകാൽ ചൂതാനമാ ഇരുന്തോകോണും ഒൺതാൻ ഏശു ചൊല്ലിയതൊൺ അന്നേരം താൻ ശിശിയരുകാട്ടുക്ക് തിക്കിലൊണ്ടായത്.
ഏശുതാൻ കിരിശ്ത്തു ഒൺ പത്തിരോശ് ഏത്തു ചൊന്നെ
മരുക്കോശ് 8:27–30; ലൂക്കോശ് 9:18–21
13ഏശു കയ്‌ശരിയാ പിലിപ്പിയെ ഒണ്ണെ ഇടത്തക്കു വന്തോഞ്ച് ഉടയാ ശിശിയരുകാട്ടുകാൽ “മനിശൻ മകനാനെ ഏൻ ആരൊൺനേ മാനടവൻകാട് ചൊന്നത്?” ഒൺ കേട്ടെ.
14“ചിലരെ ചൊന്നത് ഓകന്നാൻ രാട്ടിപിരാട്ടുകാറൻ താൻ ഒണ്ണും വോറേ ചിലരെ ഏലിയാവുതാൻ ഒണ്ണും ഇനിയൊള്ളവേരാ ചൊന്നത് ഇരമ്മിയാവോ പലകപ്പാട്ടുക്കാറാളിൽ ഒരാളോ താൻ ഒണ്ണും താൻ” ഒൺ അവറെ ചൊല്ലിയെ.
15“ഒണ്ണാ നിങ്കെ എന്നെ ആരൊൺ ചൊന്നെ?” ഒൺ അവൻ കേട്ടെ.
16അത്തുക്ക് ശീമോൻ പത്തിരോശ്, “നീ ഉശിരൊള്ളെ തെയ്‌വത്തിലെ മകനാനെ കിരിശ്ത്തു താൻ” ഒൺ വതിലെ ചൊല്ലിയെ.
17ഏശു അവൻകാക്ക്, “അന്താൻ, ഓനായ് മകനാനെ ശീമോനേ, നീ ഓകമൊള്ളാ; എന്തൊണ്ണാ ഇം ചത്തിയം നിനക്ക് വെളിപ്പട്ടത് മനിശെ മാൻചാതീൽ നുൺ നാത്തെ, മേലോകത്തിലെ എൻ തകപ്പൻതാൻ നിനക്ക് ഇതെ തിരിത്തിരമായ്‌ക്കി തന്തത്. 18അതുനാലെ ഏൻ നിൻകാൽ ചൊന്നെ, പത്തിരോശെ നീ പാറയാനെ; ഇം പാറേക്ക് മീത്തോട് ഏൻ എൻ ശവേ ചെയ്യും; നരകത്തിലെ ചക്കിതികാട് ഇത്തിൽ വെറ്റിയെ കൊണ്ടാടാത്ത്. 19മേലോകെ രാച്ചത്തിലെ ചാവിയെ ഏൻ നിനക്ക് തരിനെ; നീ പൂമീൽ കെട്ടിനതെല്ലാം മേലോകത്തിലും കെട്ടിയിരുക്കും; നീ പൂമീൽ പിരിക്കിനതെല്ലാം മേലോകത്തിലും പിരിഞ്ചിരുക്കും” ഒൺ വതിലെ ചൊല്ലിയെ.
20താൻ കിരിശ്ത്തു താൻ ഒൺ ആരുകാലും ചൊൽവാനില്ലെ ഒൺ ശിശിയരുകാക്ക് ഏശു താക്കലെ കൊടുത്തെ.
ഏശു ഉടയാ ചാവപ്പത്തീം ഉശിരോറി എന്തി വരിനതപ്പത്തീം മിന്നേ ചൊന്നെ
മരുക്കോശ് 8:31—9:1; ലൂക്കോശ് 9:22–27
21അണ്ണേക്കിരുന്ത് ഏശു ഉടയാ ശിശിയരുകാക്ക്, “ഏൻ എരുശലേമുക്കു പോവുകേം മൂപ്പരുകാടും വലിയെ പൂയാരിയേരും മതപണ്ടിതരുകാടും തണ്ടിക്കുകേം കൊല്ലുകേം മൂണാമതുനാ ഉശിരോറി എന്തി വരുകേം ചെയ്യും” ഒൺ ചൊല്ലി തുടയ്‌ങ്കെ.
22പത്തിരോശ് ഏശുവെ ഒരുക്കോട്ടുക്ക് മാത്തി കൊണ്ടേയാലെ, “ഒരു കാലത്തിലുമില്ലെ കരുത്താവേ, അകനെ നിനക്ക് ഒരു കാലത്തിലും ഒണ്ടാവാനില്ലെ” ഒൺ ചൊല്ലി പിണയ്‌ങ്കെ.
23ഏശു തിരുമ്പി നുണ്ണാലെ, “ഉരുമനേ, എന്നെ വുട്ടുപോ; നീ എനക്ക് തടങ്കലായ് ഇരുക്കിനെ; നിൻ ഇം നിനപ്പ് തെയ്‌വത്തിൽ നുണ്ണൊള്ളതില്ലെ മനിശെ മാനടവനിൽ നുണ്ണൊള്ളതാൻ” ഒൺ ചൊല്ലിയെ.
24പിന്നെ ഏശു ഉടയാ ശിശിയരുകാട്ടുകാക്ക് ചൊല്ലിയത്, “ഒരാ എനക്ക് പുറകോടേ വരുകേക്ക് ആശിച്ചാ അവൻ ഉടയാളമേ മറന്ത്, ഉടയാ ശിലുവെ#16:24 ശിലുവെ ഇത്തിലെ പൊരുൾ എന്നത് എല്ലാം വുട്ടു പിശയ്‌ക്കിളത്തുക്കും കറുമം അടേളത്തുക്കും ചാകേക്കുകൂടി ഒരുക്കം ഒൺതാൻ. എടുത്ത് എനക്ക് പുറകോടേ വരട്ടെ. 25ആരൊണ്ണാലും ഉടയാ ഉശിരെ കാപ്പാത്തുകേക്ക് നോയ്‌ക്കാ അതെ നാശമായ്‌ക്കാകും. ആരൊണ്ണാലും ഏൻനാലെ ഉടയാ ഉശിരെ ഒറിഞ്ച് പോട്ടാ അവൻ അതെ കാപ്പാത്തും. 26ഒരു മനിശൻ ഉലകമെ ബൂറാ നേടിയാലെ ഉടയാ ഉശിരെ നട്ടമായ്‌ക്കാ അവനുക്ക് എന്തൻ കുണം? ഇല്ലെ, ഉടയാ ഉശിരെ വീണ്ടെടുപ്പേക്ക് മറുവിലയായ് മനിശനുക്ക് എന്തനേത്തെ കൊടുപ്പേക്കാകും? 27മനിശൻ മകൻ ഉടയാ തന്താര് മകത്തത്തിൽ ഉടയാ തൂതരും മത്തും വരും; അന്നേരം ഒവ്വൊരാക്കും ഉടവനുടവൻ ചെയ്‌തീക്ക് തകുന്തെ കൂലി കിടയ്‌ക്കും. 28മനിശൻ മകൻ ഉടയാ രാച്ചത്തിൽ വരിനതെ കാണതുവരേക്ക് ഇന്നിക്കിനവേരാളിൽ ചിലവേരാ ചാകാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.”
Currently Selected:
മത്തായി 16: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)