മത്തായി 23
23
നീമപണ്ടിതരുകാട്ടുക്കും പരീശരുകാട്ടുക്കും എതിരാ ഏശു താക്കലെ കൊടുക്കിനെ
മരുക്കോശ് 12:38–39; ലൂക്കോശ് 11:43,46; 20:45–46
1പിന്നെ ഏശു മാനടവൻകാലും ഉടയാ ശിശിയരുകാലും ചൊല്ലിയത്: 2“മോശേലെ നായപുറമാണത്തിലെ പൊരുളെ തിരിത്തിരമാക്കേക്ക് അതികാരമൊള്ളവേരാ താൻ നീമപണ്ടിതരുകാടും പരീശരുകാടും. 3അതുനാലെ അവറെ നിങ്കകാൽ ചൊന്നതയെല്ലാം പാലിച്ച് ചെയ്യിൻ; ഒണ്ണാലും അവറെ ചെയ്യിനവോലെ ചെയ്‌വാനില്ലെ; എന്തൊണ്ണാ അവറെ ചൊന്നതുകാടെ ചെയ്യിനതില്ലെ. 4അവറെ ചിമ്പുകേക്ക് കൂടാത്തെ ചിമടുകാടെ കെട്ടി മനിശരുകാട് മെപ്പിൽ വയ്‌ക്കുകേം ഒരു വിരളിൽകൂടി തൊട്ട് ഉതവിയെ ചെയ്യിനതുമില്ലെ. 5അവറെ തങ്കെ ചെയ്‌തികളയെല്ലാം മനിശരുകാട് കാൺമ്പേക്കുചൂട്ടിതാൻ ചെയ്യിനത്; തങ്കെ നെത്തീൽ കെട്ടി ഇരുക്കിനെ മന്തിരപ്പട്ടെ വീതിയാക്കുകേം തുണീലെ തൊങ്കലിലെ കരെ വലിയതാക്കുകേം ചെയ്യിനെ#23:5 മന്തിരപ്പട്ടെ തെയ്‌വ വശനമെ എളുതി വലിയെ പെട്ടിയായ്‌ക്കി കെട്ടിനതാൻ (ആവർത്തനം: 6:8) തൊങ്കലിലെ കരെ (അങ്കീലെ തൊങ്കലെ നീട്ടിയിടുകേം) (ശങ്കിയാ പൊത്തകം 15: 37–41): ഇത് ഇരണ്ടും എകൂതാ ചാതീലെ വേലരുകാട് പാലിക്കിളെ ചട്ടങ്കാടുതാൻ. ഒണ്ണാ നീമപണ്ടിതരുകാടും പരീശരുകാടും ഇതെ വോറെ വേരാളെ കാട്ടുവച്ചൂട്ടി എപ്പണും തലേലും കയ്യിലും കെട്ടി നടക്കും. 6വിരുന്തുക്കു പോനവോളേം എകൂതാ പള്ളികാട്ടുക്ക് പോനവോളേം മുയ്‌ക്കമാനെ ഇടത്തിൽ ഇരുപ്പേക്ക് അവറെ ആശിക്കിനെ. 7അവറാത്തുക്ക് ചന്തകാട്ടിൽ വണക്കമെ കോപ്പേക്കും മനിശരുകാട് റബീ ഒൺ വുളിക്കിനതെ കോപ്പേക്കും പിരിയം താൻ. 8നിങ്കയാരും റബീ ഒണ്ണെ പേരെ എടുപ്പാനില്ലെ. നിങ്കെ എല്ലാരും ഒരു കൂരക്കാറാതാൻ. മട്ടുമില്ലെ ഒരാമട്ടും താൻ എശമാനൻ. 9പൂമീലൊള്ളെ ആരളാം തകപ്പൻ ഒൺ വുളിപ്പാനില്ലെ; മേലോകത്തിലെ ഒരു തകപ്പൻ മട്ടുംതാൻ നിങ്കാക്ക് ഒള്ളത്. 10മൂപ്പൻ ഒണ്ണും നിങ്കെ പേരെ എടുപ്പാനില്ലെ; ഒരാമട്ടും താൻ നിങ്കെ മൂപ്പൻ, അത് കിരിശ്‌ത്തുതാൻ. 11നിങ്കളിൽ വലിയെ വലിയവൻ നിങ്കാക്ക് ഏവലാളി ആകോണും. 12ഉടവൻ ഉടവനമേ വലിയവൻ ഒൺ നിനയ്‌ക്കിനവനെല്ലാം മാനം കെട്ടോകും; ഉടവൻ ഉടവനമേ ചുറിയാ ഒൺ നിനയ്‌ക്കിനവനെല്ലാം വലിയവനും ആകും.
ഏശു പരീശരുകാടാം നീമപണ്ടിതരുകാടാം കുത്തമെ വിതിക്കിനെ
മരുക്കോശ് 12:40; ലൂക്കോശ് 11:39–42,44,52; 20:47
13നരി ചാമിക്കാറായാനെ നീമപണ്ടിതരുകാടും പരീശരുകാടുമേ, നിങ്കാക്ക് അമ്മച്ചേ എപ്പേരുപ്പട്ടെ വിനെ വരിനെ; നിങ്കെ മാനടവൻകാട്ടുക്ക് മില്ലോളെ മേലോകെ രാച്ചത്തിലെ വാതലെ അടച്ചാനെ; നിങ്കെ കടക്കിനതുമില്ലെ, കടക്കേക്ക് ആശിക്കിനവേരാളെ കടത്തി വുടുക്കിനതുമില്ലെ. 14(നരി ചാമിക്കാറായാനെ പണ്ടിതരുകാടും പരീശരുകാടുമമേ, അമ്മച്ചേ നിങ്കാക്ക് ചരിയാനെ കൊടുമെ; നിങ്കെ തൂക്കാലിച്ചിയേരെ ചൊല്ലി ഏമാത്തി അവറെ കൂരേലെ ഏനവാനമെ ചൊന്തമായ്‌ക്കാനെ; ബൊകുനേരം വലിയെ വായിൽ വായാതിനതു മട്ടുംതാൻ നിങ്കെ ചെയ്യിനത്; ഇതുനാലെ നിങ്കാക്ക് ചരിയാനെ കൊടുമെ വരും#23:14 ചിലെ പൊത്തകങ്കാട്ടിൽ ഇം വശനം നാത്തെ).
15നരി ചാമിക്കാറായാനെ നീമപണ്ടിതരുകാടും പരീശരുകാടുമേ, നിങ്കാക്ക് ചരിയാനെ കൊടുമെ; നിങ്കെ ഒരാളെ ചാതീൽ ചേത്തോകേക്കുചൂട്ടി കടലാം കരയാം ചുത്തി നടക്കിനെ; ചേത്തോഞ്ച് അവനെ നിങ്കളക്കാട്ടി നരകത്തുക്ക് ഓയ്‌ക്കമാക്കിനെ.
16കുരുടരാനെ വശികാട്ടികളേ, നിങ്കാക്ക് ചരിയാനെ കൊടുമെ. ആരൊണ്ണാലും തെയ്‌വ ആലയമെ ചൊല്ലി ചത്തിയമെ അടിച്ചാ ഏതുമില്ലെ ഒണ്ണും ഒണ്ണാ തെയ്‌വ ആലയത്തിലെ തങ്കത്തിൽ ചൊല്ലി ചത്തിയമെ അടിക്കിനവൻ അതെ ചെയ് മുടിയ്‌ക്കോണും ഒണ്ണും നിങ്കെ പടിയ്‌ക്കെ വയ്‌ക്കിനെ. 17കുരുടരാനെ പുത്തി നാത്തവേരാളേ, ഏളത് വലിയത്? തങ്കമോ തങ്കമെ ചുത്തമൊള്ളതായ്‌ക്കെ തെയ്‌വ ആലയമമോ? 18ആരൊണ്ണാലും ആകെ കളറിയെ ചൊല്ലി ചത്തിയമെ അടിച്ചാ ഏതുമില്ലെ; അത്തിലിരുക്കിനെ ആകപലിയിൽ ചത്തിയമെ അടിക്കിനവനോ അതെ ചെയ് മുടിയ്‌ക്കോണും ഒണ്ണും നിങ്കെ പടിയ്‌ക്കെ വയ്‌ക്കിനെ. 19കുരുടരേ, ഏളത് വലിയത്? ആകപലിയോ ആകപലിയെ ചുത്തമൊള്ളതാക്കിനെ ആകെ കളറിയോ? 20അതുനാലെ ഒരാ ആകെ കളറിയെ ചൊല്ലി ചത്തിയമെ അടിക്കിനവോളെ അവൻ അതാം അത്തുക്ക് മീത്തോട് ഒള്ളെ എല്ലാ ആകപലിയാം ചൊല്ലി ചത്തിയമെ അടിക്കിനെ. 21തെയ്‌വ ആലയമെ ചൊല്ലി ചത്തിയമെ അടിക്കിനവൻ അതാം അത്തിൽ ഇരുക്കിനെ തെയ്‌വമെ ചൊല്ലീം ചത്തിയമെ അടിക്കിനെ. 22മേലോകമെ ചൊല്ലി ചത്തിയമെ അടിക്കിനവൻ തെയ്‌വത്തിലെ കോയിമെ കട്ടിലാം അത്തിലിരുക്കിനെ തെയ്‌വമാം ചൊല്ലി ചത്തിയമെ അടിക്കിനെ.
23നരി ചാമിക്കാറായാനെ നീമപണ്ടിതരുകാടും പരീശരുകാടുമേ, നിങ്കാക്ക് അമ്മച്ചേ എപ്പേരുപ്പട്ടെ വിനെ വരിനെതെ; തുളശി, അയമോതകം, ചീരകം ഇത്തുക്കെല്ലാം നിങ്കെ പതമെ കൊടുക്കുകേം നായം, കനിവ്, നമ്പിക്കെ ഇകനെ നായപുറമാണത്തിലെ മേൻമയാനതുകാടെ വീയ് ഒറീകേം ചെയ്യിനെ. നിങ്കെ ഇതെ വീയ് ഒറിയാതെ ഇരുക്കുകേം അതെ ചെയ്‌കേം വേണും. 24കുരുടരാനെ വശികാട്ടികളേ, നിങ്കെ തണ്ണീൽ കിടക്കിനെ മിന്തെ അരിച്ചെടുക്കേം ഒട്ടകമെ ബുശുങ്കുകേം ചെയ്യിനെ.
25നരി ചാമിക്കാറായാനെ നീമപണ്ടിതരും പരീശരുമാനവേരാളേ, നിങ്കാക്ക് അമ്മച്ചേ എപ്പേരുപ്പട്ടെ വിനെ വരിനതെ; നിങ്കെ പാത്തിരെ പണ്ടങ്കാട്ടിലെ മീത്തോടമേ വെടിപ്പാക്കിനെ; അവറെ ഉള്ളത്തിൽ പറതൂറീം അക്കിറുമമും നുറഞ്ചിരുക്കിനെ. 26കുരുടനാനെ പരീശനേ, മിന്നേ പാത്തിരെ പണ്ടങ്കാട്ടിലെ അകമെ വെടിപ്പാക്ക് പിന്നെ അത്തിലെ മീത്തോടെ വെടിപ്പാക്ക്. 27നരി ചാമിക്കാറായാനെ നീമപണ്ടിതരുകാടും പരീശരുകാടുമേ, നിങ്കാക്ക് അമ്മച്ചേ എപ്പേരുപ്പട്ടെ വിനെ വരിനതെ; കുമ്മായമെ തേച്ചെ ചാവർപ്പതിവോലെ നിങ്കെ ഒത്തിരുക്കിനെ; അത് പുറമേ നന്തി ഇരുക്കുമൊണ്ണാലും അകമെ ചത്തവേരാ എലുമ്പുകാടും ചുത്തം നാത്തെ കാരിയങ്കാട്ടിൽ നുറഞ്ചുമിരുക്കിനെ. 28അകനതാൻ പുറമേ നിങ്കെ നീതിമാൻമാരുകാട് ഒൺ മാനടവൻകാട്ടുക്ക് തോണെ, ഒണ്ണാ അകമെ നരി ചാമിക്കാറാളും അക്കിറുമം നുറഞ്ചവേരാളും താൻ.”
ഏശു അവറാത്തുക്കൊള്ളെ തണ്ടനേചൊല്ലി മിന്നേക്കൂട്ടി ചൊന്നെ
ലൂക്കോശ് 11:47–51
29നരി ചാമിക്കാറായാനെ നീമപണ്ടിതരുകാടും പരീശരുകാടുമേ, നിങ്കാക്ക് അമ്മച്ചേ എപ്പേരുപ്പട്ടെ വിനെ വരിനതെ; നിങ്കെ പലകപ്പാട്ടുക്കാറാ മടകാടെ വേലെ ചെയ്യുകേം നീതിമാൻമാരു മടകാടെ കോലമേത്തുകേം ചെയ്യിനെ. 30എങ്കെ വലിയോരുകാട് കാലത്തിൽ എങ്കെ പിശച്ചിരുന്തതായപ്പെ അവറെ ചെയ്യവോലെ ചെയ്‌കയോ പലകപ്പാട്ടുക്കാറാളെ കുലേ ചെയ്യുകയോ ചെയ്യാപ്പോവനായെ ഒൺ നിങ്കെ ചൊന്നെ. 31അകനെ പലകപ്പാട്ടുക്കാറാളെ കൊണ്ണവേരാ മക്കതാൻ നിങ്കെ ഒൺ നിങ്കളെ ശാച്ചിയമെ ചൊന്നെ. 32തകപ്പരുകാട് ചെയ് വന്തതുമേ നിങ്കളും ചെയ് മുടീനിൻ. 33പാമ്പുകാടേ, അണലി മക്കളേ, നരകെ തണ്ടനേൽ നുൺ നിങ്കാക്ക് എകനെ തപ്പിച്ചോകേക്ക് മുടിയും.
34അതുനാലെ ഏൻ പലകപ്പാട്ടുക്കാറാളാം അറിവാളികളാം നീമപണ്ടിതരുകാടാം നിങ്കകാക്ക് കടത്തിവുടുക്കിനെ. അവറളിൽ ചിലവേരാളെ നിങ്കെ കൊൽകേം ചിലവേരാളെ നിങ്കെ ശിലുവേൽ തറയ്‌ക്കുകേം വോറെ വേരാളെ നിങ്കെ എകൂതാ പള്ളികാട്ടിൽ ചാട്ടവാറിൽ അടിയ്‌ക്കേം പട്ടണത്തിൽ നുൺ പട്ടണത്തുക്ക് മുടുക്കി വുടുക്കേം ചെയ്യും. 35അതുനാലെ നീതിമാനാനെ കാവേൽ ഇലത്തത്തിലിരുന്ത് തെയ്‌വ ആലയത്തുക്കും ആകെ കളറീക്കും നടുവെ വച്ച് നിങ്കെ കൊണ്ണവനാനെ ബെരക്കിയാവ് മകൻ ശെക്കരിയാവ് ഇലത്തം വരെ പൂമിനാട്ടിൽ ബൂത്തെ വച്ചെ നീതിമാൻമാരുകാട് ഇലത്തത്തുക്കൊള്ളെ തണ്ടനെ നിങ്കളിൽ വരും. 36ഇകനെ ചെയ്യെ എല്ലാ കുലേക്കുമൊള്ളെ തണ്ടനെ ഇം വർളാട്ടിലേ വരും ഒൺ ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ.
ഏശു എരുശലേമെ നിനയ്‌ക്കിനെ
ലൂക്കോശ് 13:34–35
37“എരുശലേമേ, എരുശലേമേ, നീ പലകപ്പാട്ടുക്കാറാളെ കൊൽകേം തെയ്‌വം നിൻകാക്ക് കടത്തി വുട്ടവേരാളെ കല്ലെ ഒറീകേം ചെയ്യിനവളേ, കോശി ഉടയാ കുഞ്ചികാടെ ഉറകടീൽ ഓമ്പിനവോലെ നിൻ മക്കളെ അരുവണയ്‌പ്പേക്ക് എനക്ക് എത്തിനെ വട്ടം മനശിരുന്തെ; ഒണ്ണാ നിങ്കാക്ക് അത്തുക്ക് മനശ് നാപ്പോയെ. 38നിൻ കൂര നാതിനാതയായോകും. 39കരുത്താവു നാമത്തിൽ വരിനാ ഓകമൊള്ളാ ഒൺ നിങ്കെ ചൊന്നതുവരേക്ക് നിങ്കെ ഇനി എന്നെ കാണാത്ത് ഒൺ ഏൻ നിങ്കകാൽ ചൊന്നെ.”
Currently Selected:
മത്തായി 23: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)