മത്തായി 27
27
ഏശുവെ പീലാത്തോശുകാക്ക് കൊണ്ടോനെ
മരുക്കോശ് 15:1; ലൂക്കോശ് 23:1–2; ഓകന്നാൻ 18:28–32
1കരിമ്പിലച്ചേക്കേ വലിയെ പൂയാരിയേരും മാനടവൻ മൂപ്പരുകാടുമെല്ലാം കൂടി ഏശുവെ കൊൽകേക്ക് തണ്ടമാനമിട്ടെ. 2അവറെ അവനെ പുടിച്ച് ചങ്കിലീൽ കെട്ടി കൊണ്ടേയ് റോമൻ നാട്ടുമന്നനാനെ പീലാത്തോശ് കയ്യിൽ പുടിച്ച് കൊടുത്തെ.
ഊതാ ചാനെ
അപ്പോശ്‌ത്തലര് തെയ്‌വ വേലെ 15:18–19
3ഏശുവെ കൊൽകേക്ക് വിതിച്ചാച്ചെ ഒൺ അവനെ കാട്ടി കൊടുത്തെ ഊതാ കേട്ടതും കവലപ്പട്ട്, അം മുപ്പത് വെള്ളി അണകാടെ വലിയെ പൂയാരിയേരുകാട്ടുകാക്കും മൂപ്പരുകാട്ടുകാക്കും കുടത്തെ. 4“കുത്തം നാത്തെ ഒരു മനിശനെ കൊൽകേക്ക് ഏൻ കാട്ടി കൊടുത്തനാലെ പാപമെ ചെയ്യാച്ചെ” ഒൺ ചൊല്ലിയെ.
“അത്തുക്ക് എങ്കാക്കെന്ത്? നീയേ നിൻ കാരിയമെ നോയ്‌ക്കോ” ഒൺ അവറെ ചൊല്ലിയെ.
5ഊതാ അം വെള്ളി അണകാടെ തെയ്‌വ ആലയത്തുക്കേ ഒറിഞ്ചാലെ, അങ്ക് നുൺ പോയ് കെട്ടി തൂയ്‌ങ്കി ചത്തെ.
6വലിയെ പൂയാരിയേരുകാട് അം വെള്ളി അണകാടെ പൊറിയ്‌ക്കെടുത്ത് “ഇത് ഇലത്തത്തിലെ വിലനാലെ ഇതെ കാണിയ്‌ക്കെ പെട്ടീൽ ഇടിനത് ചരിയില്ലെ” ഒൺ ചൊല്ലിയെ. 7അതോഞ്ച് പരതേശികാട് ചാവെ പൂത്തിടുകേക്കുചൂട്ടി അം അണെ എടുത്ത് കുശവൻ#27:7 കുശവൻ മൺ പാത്തിരമെ ചെയ്യിനാളതാൻ കുശവൻ ഒൺ വുളിക്കിനത്. ഉശമെ വാങ്കുവേക്ക് തീരുമാനമെ എടുത്താലെ അതെ വായ്‌ങ്കെ. 8അതുനാലതാൻ ഇണ്ണേക്കുവരെ അം ഇടത്തുക്ക് “ഇലത്ത ഇടം” ഒൺ പേരെ വുളിക്കിനത്.
9-10“കരുത്താവ് എൻകാൽ ചൊല്ലിയതുവോലെ, ഇശ്‌രവേൽ മാനടവൻകാട് അവനുക്ക് ഇട്ടെ വിലയാനെ മുപ്പത് വെള്ളി അണകാടെ അവറെ എടുത്ത് കുശവൻ ഉശമെ വായ്‌ങ്കെ”
ഒൺ പലകപ്പാട്ടുക്കാറൻ ഇരമ്മിയാവു വശിയെ വെളിപ്പട്ടെ കാരിയം അണ്ണേക്ക് നടമായെ.
പീലാത്തോശ് ഏശുവെ ചോത്തിയമെ ചെയ്യിനെ
മരുക്കോശ് 15:2–5; ലൂക്കോശ് 23:3–5; ഓകന്നാൻ 18:33–38
11ഏശു റോമൻ നാട്ടുമന്നനുക്ക് മില്ലോട് നുണ്ണെ; “നീ എകൂതര്കാട് രാശാവീ?” ഒൺ നാട്ടുമന്നൻ കേട്ടെ; “അന്താൻ, നീ ചൊന്നതാൻ ചരി” ഒൺ ഏശു അവൻകാക്ക് വതിലെ ചൊല്ലിയെ. 12ഒണ്ണാ വലിയെ വലിയെ പൂയാരിയേരും മൂപ്പരുകാടും ചൊല്ലിയെ കുത്തത്തുക്ക് അവൻ വതിലെ ഒണ്ണാം ചൊല്ലിയതില്ലെ.
13അതുനാലെ പീലാത്തോശ് അവൻകാക്ക്, “ചേരെ നിനക്ക് എതിരാ എന്തെല്ലാം കുത്തമെ ചൊല്ല്‌നെ; നീ ഒണ്ണാം കോളാത്തതീ?” ഒൺ കേട്ടെ.
14ഒണ്ണാ ഏശു ഒരു വാക്കുക്കും വതിലെ കൊടാതെ ഇരുന്തനാലെ നാട്ടുമന്നൻ ചരിയാനത്തിൽ അരിശുകപ്പട്ടെ.
ഏശുവെ ചാവുക്ക് വിതിക്കിനെ
മരുക്കോശ് 15:6–15; ലൂക്കോശ് 23:13–25; ഓകന്നാൻ 18:39—19:16
15എല്ലാ പെശകാ ഉലുശോകത്തുക്കും മാനടവൻകാട് കോക്കിനെ ഒരു തടവുകാറനെ തടവറേൽ നുൺ കടത്തി വുടുക്കുമെ ചിട്ടെ റോമൻ നാട്ടുമന്നനുക്കിരുന്തെ. 16അണ്ണേക്ക് ബറബാശ്#27:16 ബറബാശ് ചിലെ പൊത്തകങ്കാട്ടിൽ ഇം പേര് ഏശു ബറബാശ് ഒൺതാൻ ഒൺ പേരൊള്ളെ കേൾവി കേട്ടെ ഒരു കുത്തവാളി അങ്ക് തടങ്കലിൽ കിടക്കുമെ. 17മാനടവൻകാട് കൂടി വന്തവോളെ പീലാത്തോശ് അവറകാൽ, “ആരളെ നിങ്കാക്ക് ഏൻ വുട്ടു തരോണും? ബറബാശ് ഒൺ ചൊന്നെ ഏശുവമൊ, കിരിശ്ത്തു ഒൺ ചൊന്നെ ഏശുവമൊ?” ഒൺ കേട്ടെ. 18എകൂതാ തലവരുകാട്ടുക്ക് ഏശുവുകാക്കിരുന്തെ പുറണിനാലതാൻ ഏശുവെ തൻകാൽ പുടിച്ച് കുടത്തതൊൺ അവനുക്ക് തിക്കിലൊണ്ടായെ.
19പീലാത്തോശ് നായം വിതിക്കിനാൻ ഇരുന്തവോളെ അവൻ പെൺ ആളെ വുട്ട്, “അം നീതിമാൻ കാരിയത്തിൽ തലയിടാതെ; അവൻനാലെ ഏൻ നിനട്ട് റാവ് ഒരു കനാവെ കണ്ടെ; അം കനാത്തിൽ ഏൻ ചരിയാനത്തിൽ കറുമമടഞ്ചെ” ഒൺ ചൊല്ലെ വച്ചെ.
20ഒണ്ണാ ബറബാശെ വുട്ടു തരോണും ഒണ്ണും ഏശുവെ കൊണ്ണാകോണും ഒണ്ണും പീലാത്തോശുകാൽ കോപ്പേക്ക് വലിയെ പൂയാരിയേരും മൂപ്പരുകാടും മാനടവൻകാടക്കൊണ്ട് ചമ്മതമടിയ്‌ക്കെ വച്ചെ. 21ഒണ്ണാ നാട്ടുമന്നൻ പീലാത്തോശ് മാനടവൻകാൽ, “ഇം ഇരണ്ടാളിൽ ആരളെ വുട്ടു തരോണും ഒൺ നിങ്കെ ആശിക്കിനെ?” ഒൺ കേട്ടെ.
അത്തുക്ക് “ബറബാശെ” ഒൺ അവറെ കുലവയാ നുണ്ണെ. 22പീലാത്തോശ് അവറകാക്ക്, “ഒണ്ണാ കിരിശ്‌ത്തുവെന്നെ ഏശുവെ ഏൻ എന്തെ ചെയ്യോണും?” ഒൺ കേട്ടെ.
അത്തുക്ക്, “അവനെ ശിലുവേൽ തറയ്‌ക്കോണും” ഒൺ എല്ലാരും കുലവയാ ചൊല്ലിയെ. 23ഒണ്ണാ പീലാത്തോശ് അവറകാൽ, “അവൻ ചെയ്യെ കുത്തം എന്തനേത്ത്?” ഒൺ കേട്ടെ. അത്തുക്ക് അവറെ പിന്നേം “അവനെ ശിലുവേൽ തറയ്‌ക്കോണും” ഒൺ വലിയെ വായിൽ വുളിച്ച് ചൊല്ലിയെ.
24കുലവെ കനക്കിനതല്ലാതെ ഒണ്ണും നടകാത്തെ ഒൺ പീലാത്തോശ് കണ്ടാലെ തണ്ണിയെ എടുത്ത് മാനടവൻകാട് കാൺങ്കയെ കയ്യെ കശുവി, “ഇം നീതിമാൻ ചാവുക്ക് ഏൻ ഉത്തരവാതിയില്ലെ; നിങ്കതാൻ ഇം കാരിയത്തുക്ക് ഉത്തരവാതികെ” ഒൺ ചൊല്ലിയെ. 25അത്തുക്ക് മാനടവൻകാട് മൊത്തമാ, “അവൻ ചാവിലെ കുത്തം എങ്കളേത്തിലും എങ്കെ മക്കമറുങ്കണ്ണിയേത്തിലും വന്തോട്ടെ” ഒൺ വതിലെ ചൊല്ലിയെ. 26അകനെ അവൻ ബറബാശെ അവറാത്തുക്ക് വുട്ടു കൊടുക്കുകേം ഏശുവെ ചാട്ടവാറിൽ അടിയ്‌ക്കെ വച്ച് ശിലുവേൽ തറപ്പേക്ക് വുട്ട് കൊടുപ്പേം ചെയ്യെ.
പടയാളികെ ഏശുവെ ഒടിയോറെ ചൊന്നെ
മരുക്കോശ് 15:16–20; ഓകന്നാൻ 19:2–3
27പിന്നെ പീലാത്തോശിലെ പടയാളികെ ഏശുവെ നാട്ടുമന്നൻ കൊട്ടാരത്തുക്ക് കൊണ്ടേയെ, പടയാളികെ ബൂറാ അവനുക്ക് ചുത്തുകോടും വന്തു കൂടുകേം ചെയ്യെ. 28അവൻ ഇട്ടിരുന്തെ തുണിയെ പടയാളികെ ഊരി മാത്തിയാലെ ഒരു ചിവലെ അങ്കിയെ ഇടവച്ചെ. 29പിന്നെ അവറെ മുള്ളിൽ ഒരു കിരികിടമാം മിടഞ്ച് അവൻ തലേക്ക് വച്ചെ; അവൻ വലത്തെ കയ്യിൽ ഒരു നാങ്കണെ കോലാം കൊടുത്താലെ, അവനുക്ക് മില്ലോട് മുട്ടക്കുത്തി നുൺ, “എകൂതര് രാശാവേ, നീ എണ്ണേക്കും ഉശിരോടെ ഇരുക്കട്ടെ” ഒൺ ഒടിയോറെ ചൊല്ലിയെ. 30പിന്നെ അവറെ അവനേത്തിൽ തുപ്പി, അം കോലയെടുത്ത് അവൻ തലേക്ക് അടിച്ചെ. 31അവനെ ഒടിയോറെ ചൊല്ലിയോഞ്ചവോളെ അങ്കിയെ മാത്തി ഉടയാ തുണിയമേ ഇടവച്ച് ശിലുവേൽ തറയ്‌പ്പേക്ക് കൊണ്ടേയെ.
ഏശുവെ ശിലുവേൽ തറയ്‌ക്കിനെ
മരുക്കോശ് 15:21–32; ലൂക്കോശ് 23:26–43; ഓകന്നാൻ 19:17–27
32അവറെ പോയവോളെ കുറേനക്കാറനാനെ ശീമോൻ ഒൺ പേരൊള്ളാളെ കണ്ടെ. ഏശുവുകാലെ ശിലുവെ എടുപ്പേക്ക് പടയാളികെ ശീമോൻകാക്ക് കട്ടായം പുടിച്ചെ. 33അവറെ “തലയോട്ടിലെ ഇടം” ഒൺ ചൊന്നെ കോൽകോത്താ ഒണ്ണാൻ പോയ് ചേന്തെ. 34അങ്ക് വച്ച് അവറെ അവനുക്ക് കയ്‌പ്പെ കലത്തിയെ വീഞ്ചെ കുടിപ്പേക്ക് കൊടുത്തെ. ഏശു അതെ രുശിച്ച് നോയ്‌ക്കതേ അവനുക്ക് അതെ കുടിയ്‌പ്പേക്ക് മനശ് വന്തതില്ലെ. 35അവനെ ശിലുവേൽ തറച്ചോഞ്ച് അവറെ കുറിയിട്ട് ഏശു തുണിയെ പയ്‌ങ്കെടുത്തെ. 36അതോഞ്ച് അവറെ അങ്ക് അവനുക്ക് കാവലിരുന്തെ. 37പിന്നെ അവറെ “ചെൻ എകൂതര് രാശാവാനെ ഏശു” ഒൺ അവനുക്ക് എതിരാനെ കുത്തമെ എളുതിയെ കുറിപ്പെ അവൻ തലേക്ക് മീത്തോട് വച്ചെ. 38പിന്നെ ഇരണ്ടു കളുക്കറെ അവനുക്ക് വലത്തക്കോടും ഇടത്തക്കോടുമായ് ശിലുവേൽ തറച്ചെ.
39അത്തോടെ കടന്തു പോമവേരാ ഉടവുറെ തലയാട്ടികിടന്ത് അവനെ വെക്കം കെടുത്തി ചൊല്ലിയത്, 40“തെയ്‌വ ആലയമെ പൂച്ച് മൂണുനാത്തേക്കൊള്ളേ ചെയ്യിനവനെ, നീ നിന്നമേ കാപ്പാത്ത്; നീ തെയ്‌വ മകനൊണ്ണാ ശിലുവേൽ നുൺ ഉറങ്കി വര്” ഒൺ ചൊല്ലികിടന്ത് പോയെ.
41അകനതാൻ വലിയെ വലിയെ പൂയാരിയേരും മതപണ്ടിതരുകാടും മൂപ്പരുകാടും അവനെ വെക്കം കെടുത്തി, 42“ചെൻ വോറാളുകളെ കാപ്പാത്തിയെ. ഒണ്ണാ ഉടയാളമേ കാപ്പാത്തുകേക്ക് മുടീനതില്ലെ; അവൻ ഇശ്‌രവേൽ രാശാവൊണ്ണാ ഇപ്പണെ ശിലുവേൽ നുൺ ഉറങ്കി വരട്ടെ; ഒണ്ണാ എങ്കെ അവനെ നമ്പുളെ. 43അവൻ തെയ്‌വത്തുകാൽ ഉടയാളെ ഒപ്പണയ്‌ക്കിനെ; തെയ്‌വത്തുക്ക് ചെന്നേത്തിൽ ആതരവിരുന്താ ഇപ്പെ വുടുതലെ കൊടുക്കട്ടെ; എന്തൊണ്ണാ ‘ഏൻ തെയ്‌വ മകൻ’ ഒൺ അവൻ ചൊല്ലിയതാനെ?” ഒൺ ചൊല്ലിയെ.
44അകനയേ അവൻ കൂട്ടത്തിൽ ശിലുവേൽ തറയ്‌ക്കെ വച്ചിരുന്ത കളുക്കർ കൂടീം അവനെ വെക്കം കെടുത്തി ചൊല്ലിയെ.
ഏശു ചാനെ
മരുക്കോശ് 15:33–41; ലൂക്കോശ് 23:44–49; ഓകന്നാൻ 19:28–30
45ഒരുവോളെ മത്തിയാനം പന്നണ്ടാം മണി നേരമായവോളെ തേശം ബൂറാ ചരിയാനെ ഇരുട്ടായെ; അത് മൂണുമണി നേരം വരേക്ക് നുണ്ണെ. 46ഒരുവോളെ മൂണാം മണിയായെ നേരം ഏശു, “ഏലീ, ഏലീ, ലമ്മാ ശബക്കത്താനി” ഒൺ ചരിയാനത്തിൽ കതറി കോന്തെ. “എൻ തെയ്‌വമേ, എൻ തെയ്‌വമേ, നീ എന്നെ കയ് വുട്ടതെന്ത്” ഒൺ താൻ ഇത്തിലെ പൊരുൾ.
47അവുടെ നുണ്ണവേരാളിൽ ചിലവേരാ ഇതെ കേട്ടാലെ, “അവൻ പലകപ്പാട്ടുക്കാറൻ ഏലിയാവതാൻ വുളിക്കിനത്” ഒൺ ചൊല്ലിയെ. 48അവറളിൽ ഒരാ പെട്ടൊൺ ഓടി പോയോൺ ഊറെ കോലിൽ ഒരുത്തിനെ പഞ്ചിയെ കെട്ടിയാലെ പുളിച്ചെ വീഞ്ചിൽ മുയ്‌ക്കി അവനുക്ക് കുടിപ്പേക്ക് കൊടുത്തെ.
49ഒണ്ണാ വോറേവേരാ, “നിൽ, അവനെ കാപ്പാത്തുകേക്ക് ഏലിയാവു വരുമീ ഒൺ നങ്കെ നോക്കാം” ഒൺ ചൊല്ലിയെ.
50ഏശു പിന്നേം ചരിയാനത്തിൽ കതറി കോന്ത് ഉശിരവുട്ടെ.
51അന്നേരമേ തെയ്‌വ ആലയത്തിൽ തൂയ്‌ക്കിട്ടിരുന്തെ തിരച്ചീലെ മീതിരുന്ത് അടിവരേക്ക് കിഞ്ച് ഇരണ്ട് പങ്കായെ; പൂമി കുലുങ്കി, പാറകാട് പുളന്ത്, 52മടകാട് തുറന്ത്, ചത്ത് മൺമറഞ്ചെ ചുത്തമാനവേരാ ഉടമ്പുകാട് പലേതും ഉശിരോറി എന്തിയെ. 53ഏശു ചത്ത് ഉശിരോറിയോഞ്ച്, അം ചുത്തമാനവേരാ ഉടവുറെ മടകാടെ വുട്ട് ചുത്തമാനെ പട്ടണത്തിൽ പോയ് പലയാളുകേക്കും വെളിപ്പട്ടെ.
54ശതാതിപനുക്കും ഏശുവെ കാവൽ കാത്തു നുണ്ണെ പടയാളികേക്കും അങ്ക് നടന്തെ പൂമി കുലുക്കമും നടമായെ കാരിയങ്കാടാം കണ്ടവോളെ ചരിയാനത്തിൽ അരണ്ട് “മെച്ചക്കമാ ചെൻ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലിയെ.
55കെലീലേൽ നുൺ ഏശുവെ പമ്പുലമെ ചെയ് പുറകോടേ വന്തെ പലെ പെണ്ണാകാട് തുലേൽ ഇതെ നോക്കി താൻ നിക്കുമെ. 56അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശെവതി മക്കെ തള്ളേം ഒണ്ടായെ.
ഏശു ചാവെ പൂത്തിടിനെ
മരുക്കോശ് 15:42–47; ലൂക്കോശ് 23:50–56; ഓകന്നാൻ 19:38–42
57അന്തിയായവോളെ അരിമത്തിയക്കാറനും പണക്കാറനും ഏശു ശിശിയനുമാനെ ഓശേപ്പ് എന്നാ അക്ക് വന്തെ. 58അവൻ പീലാത്തോശുകാക്ക് പോയ് ഏശുവു പിണമെ കേട്ടെ; ഓശേപ്പുക്ക് അം പിണമെ കൊടുത്താകേക്ക് പീലോത്തോശ് കൽപ്പനയിട്ടെ. 59അകനെ ഓശേപ്പ് അം പിണമെ എടുത്ത് പിണമെ തിരയ്‌ക്കിനെ തുപ്പുറവാനെ തുണീൽ തിരച്ച്, 60പാറേൽ വെട്ടെ വച്ചെ ഉടയാ പുതുവൻ കല്ലറേൽ വച്ചെ. പിന്നെ കല്ലറെ വാതൽകാൽ ഒരു ചരിയാനെ കല്ലാം ഉരുട്ടിവച്ച് പോയെ. 61കല്ലറേക്ക് എതിരാ മക്ത്തലനക്കാറത്തി മറിയാവും ഇനിയോരു മറിയാവും ഇരുക്കുമെ.
കല്ലറെ വാതലുകാലെ കാവലാളികെ
62ശബത്തുനായാനെ പിത്തുനാ വലിയെ പൂയാരിയേരും പരീശരുകാടും പീലാത്തോശെ പോയ് കണ്ട്. 63“എശമാനനേ, അം വഞ്ചനക്കാറൻ ഉശിരോടിരുന്തവോളെ, ‘മൂണുനാളോഞ്ച് ഏൻ ഉശിരോറി എന്തിവരും’ ഒൺ ചൊല്ലിയതെ എങ്കാക്ക് നിനവ് വന്തിരുക്കിനെ. 64അതുനാലെ അവൻ ശിശിയരുകാട് വന്തു അവൻ ചാവെ കട്ട് എടുത്ത് പോയ്, അവൻ ചത്തവേരാ ഇടേൽനുൺ ഉശിരോറി എന്തിയേയെ ഒൺ മാനടവൻകാക്ക് ചൊല്ലാതിരുപ്പേക്കും കടശീലെ ചതിവ് മിന്നത്തേതിലും കറുമമാകാതിരുപ്പേക്കും മൂണാമതുനാ വരേക്ക് കല്ലറെ ഉറപ്പാക്കുവേക്ക് കൽപ്പനെ ഇടോണും” ഒൺ ചൊല്ലിയെ.
65പീലാത്തോശ് അവറകാൽ, “നിങ്കെ കാവൽ കൂട്ടമെ എടുത്തോനിൻ; പോയ് നിങ്കാക്കാനവോലയെല്ലാം ഉറപ്പാക്കിൻ” ഒൺ ചൊല്ലിയെ.
66അകനെ അവറെ അങ്ക് നുൺ പോയ് കല്ലറെ വാതലുക്ക് മുത്തിരേ ഇട്ട് കാവൽക്കാറാളെ നുറുത്തി കല്ലറേ ഉറപ്പായ്‌ക്കെ.
Currently Selected:
മത്തായി 27: മന്നാൻ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
@New Life Literature (NLL)