YouVersion Logo
Search Icon

മരുക്കോശ് 13

13
തെയ്‌വ ആലയമെ പൂച്ചാകുമൊൺ മിന്നേ ചൊന്നെ
1ഏശു തെയ്‌വ ആലയത്തിലിരുന്ത് പോയവോളെ ശിശിയരിൽ ഒരാ ഏശുവുകാക്ക്, “എശമാനനേ, നോയ്‌ക്കേ നയമാനെ കൽകാട്, തെയ്‌വ ആലയമെ എപ്പേരുപ്പട്ടത്തിൽ വേലേ ചെയ് ഇരുക്കിനെ.” 2അത്തുക്ക് ഏശു ശിശിയൻകാൽ, “നീ ഇം കാണെ വലിയെ ആലയം ഒരു കല്ലുക്കു മീത്തോട് ഒരു കൽകൂടി നാതെ നാശമായ് മണ്ടും” ഒണ്ണെ.
ഇനി വരുകേക്കാനെ തുരിതം
മത്തായി 24:1–2; ലൂക്കോശ് 21:5–6
3ഏശു ഒലിവ് മലേൽ വന്തോൺ തെയ്‌വ ആലയമെ നോയ്‌ക്കി ഇരുന്തവോളെ, പത്തിരോശും ആക്കോവും ഓകന്നാനും അന്തിരയോശും ആരുക്കും തിക്കിനാതെ വന്താലെ, 4“ഇതെല്ലാം എപ്പെ നടക്കും? അത്തിലെ അടകാളമെന്തുനേ? എങ്കകാൽ ചൊൽ” ഒൺ കേട്ടെ. 5അത്തുക്ക് ഏശു, “ആരും നിങ്കളെ ഏമാത്താതിരുപ്പേക്ക് കെവുനമാ ഇരുന്തോനിൻ. 6ഏൻ താൻ ഒൺ ചൊല്ലി എന്നെ പേരേത്തി കനേകംവേരാ നിങ്കകാക്ക് വന്ത് പലയാളുകളാം ഏമാത്തും. 7പടയാം പടേ ചൊല്ലിയൊള്ളെ കേൾവിയാം കോക്കിനവോളെ നിങ്കെ പേടിയാതേൻ. അതെല്ലാം നടക്കിളതാൻ; ഒണ്ണാ അത് കടശി നാത്തെ. 8ചാതി ചാതീകാക്കും രാച്ചം രാച്ചത്തുകാക്കും എതിരാകും; പൂമി കുലുക്കമും പഞ്ചപട്ടിണീം അങ്കിങ്ക് ഒണ്ടാകും; ഇത് പേര്‌കാല നോവ് ആനവോലതാൻ. 9ഒണ്ണാ കെവുനമാ ഇരുന്തോകോണും എന്തൊണ്ണാ എൻ ശിശിയര് ആയതുനാലെ അവറെ നിങ്കളെ ശന്നത്തിരീം കൂട്ടത്തുക്ക് പുടിച്ച് കൊടുത്താകും. എകൂതര് വായാതുവേക്ക് കൂടി വരിനെ കൂരേൽ വച്ച് ചാട്ടവാറിൽ അടിക്കും. ഏൻനാലെ വലിയെ വലിയെ അതികാരികേക്ക് മില്ലോട് പോയ് നിക്കിളതിരുക്കും. 10ഒണ്ണാ കടശി കാലം ആനത്തുക്കു മിന്നേ എല്ലാ ഇടത്തിലും ഇരുക്കിനെ മാനടവൻകാലെല്ലാം ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയിരുക്കും. 11നിങ്കെ അകനെ അവറാത്തുക്ക് മില്ലോട് നിക്കിനവോളെ എന്തെ ചൊൽവിളെ? ഏളതെ ചൊൽവിളെ? ഒൺ നിനച്ചി വരുത്തപ്പെടുവാനില്ലെ. അന്നേരമേ തെയ്‌വം നിങ്കെ വായ്‌ക്ക് തരിനതെന്തോ അം പേച്ചെ ചൊൽ; എന്തൊണ്ണാ നിങ്കയില്ലെ തെയ്‌വ ആത്തുമാവുതാൻ കുരവുടുനത്. 12കൂടപ്പുറപ്പ് കൂടപ്പുറപ്പാം തന്താര് മകനാം ചാവുക്ക് കൊടുക്കും. മക്കകാട് തായ് തന്തേരുക്ക് വുറോതമാ എന്തി അവറളെ ചാവുക്ക് കൊടുക്കും. 13എൻ നാമം നാലെ എല്ലാരും നിങ്കളെ പുറിച്ച് ചൊല്ലും; ഒണ്ണാ കടശിവരേക്ക് പൊറുമയാ നിക്കിനവൻ രച്ചിക്കപ്പടും.
14നാശമാക്കിനെ കുറുപ്പു കെട്ടെ കാരിയങ്കാടെ കാൺമ്പക്കൂടാത്ത ഇടത്തിൽ കാണവോളെ [പടിയ്‌ക്കിനവൻ അതെ നിനച്ചോകട്ടെ] അണ്ണേക്ക് എകൂതാ തേശത്തിൽ ഇരുക്കിനവേരാ മലേക്ക് ഓടി മണ്ടട്ടെ. 15കൂരേക്ക് മീത്തോടിരുക്കിനവൻ എന്തയൊണ്ണാലും എടുപ്പേക്ക് അകത്തുക്ക് പോവാനില്ലെ. 16കണ്ടയുശത്തിലൊള്ളാ ഉടയാ തുണിയെടുപ്പേക്കുചൂട്ടി തിരുമ്പി പോവാനില്ലെ. 17അക്കാലത്തിൽ കിടകാതെ ഇരുക്കിനെ പെണ്ണാക്കും മുലേ ഊട്ടെ വയ്‌ക്കിനെ പെണ്ണാക്കും അമ്മച്ചേ ചരിയാനെ വിനെതാൻ വരിനതെ. 18ആടികാലം ഇത് നടകാതിരുപ്പേക്ക് വായാതിൻ. 19തെയ്‌വം ഉലകമെ പടച്ചനായിരുന്ത് ഉണ്ണേക്കുവരെ നടകാത്തതും ഇനിമേൽ നടകാത്തതുമാനെ വൻ വിനെ അക്കാലത്തിൽ ഒണ്ടാകും. 20കരുത്താവ് അന്നാളെ കുറയാതിരുന്താ ഒരു മനിശനും രച്ചപ്പെടാത്ത്; ഒണ്ണാ തെയ്‌വം ഉടയാക്കുചൂട്ടി പുറിച്ചെടുത്തവേരാനാലെ അം നാളുകെ ഒരുത്തിനെയാകും. 21അന്നേരം അതെ കിരിശ്ത്തു അങ്കൊള്ളെ ഇതെ ഇങ്കൊള്ളെ ഒൺ ആരൊണ്ണാലും നിങ്കകാൽ ചൊല്ലിയാ നമ്പാതേൻ. 22കളവാണി കിരിശ്‌ത്തുക്കളും കളവാണി പലകപ്പാട്ടുക്കാറാളും വന്താലെ തെയ്‌വം വുളിച്ചെടുത്തയാളുകളക്കൂടി തിശനാത്തെ വശീൽ നടത്തുവേക്കുചൂട്ടി ചരിയാനെ അടകാളമാം അരിശുകമാം കാട്ടും. 23ഏൻ ഇതെ മിന്നമേ നിങ്കകാക്ക് ചൊല്ലിയിരുക്കിനെ താനേ അതുനാലെ കവുനമാ ഇരുക്കോണും.
മനിശൻ മകൻ തിരുമ്പി വരിനെ
മത്തായി 24:29–31; ലൂക്കോശ് 21:25–28
24അക്കാലത്തിലെ കറുമമെല്ലാമോഞ്ച് പെയ്‌ത് വെട്ടം നാതെ ആകുകേം തിങ്കെ വെട്ടമെ താരാതിരുക്കേം 25വെള്ളികാട് വാനത്തിൽ നുൺ ബൂശുകേം വാനത്തിലെ ചക്കിതികാട് അത്തിലെ നിലേൽ നുൺ ഉളയ്‌കി മണ്ടുകേം ചെയ്യും. 26അന്നേരം മനിശനായ് വന്താ അതികാരമോടേം തകത്തകെ ഒൺ നിക്കിനെ വെളിച്ചമായും വാനത്തിൽ വരുനതെ കാണും. 27പിന്നയവൻ ഉടയാ തൂതരുകാടെ വുട്ടാലെ മേലോകത്തിൽ ഇരുന്ത് പൂമീലെ അത്തം വരേക്ക് ഉലകത്തിലെ നാലുകോട്ടിലിരുന്തും പുറിച്ചെടുത്തവേരാളെ കൂട്ടി കുടക്കും.
അത്തി മരത്തിലെ പാടം
മത്തായി 24:32–35; ലൂക്കോശ് 21:29–33
28അത്തി മരത്തിൽ നുൺ ഒരു പാടമെ പടീൻ അത്തി മരത്തിലെ കൊമ്പ് തളുക്കിനവോളെ വേടകാലം കിട്ടയായേയെ ഒൺ നിങ്കാക്ക് തിക്കിനൊള്ളെ. 29അകനെ നിങ്കെ ഇതുകാടയെല്ലാം കാണവോളെ അവൻ വരുകേക്ക് നേരമായേയെ ഒൺ അറിഞ്ചോകോണും. 30ഇപ്പെ പിശയ്‌ക്കിനവേരായെല്ലാം ചത്ത് ഓയിനത്തുക്കുമിന്നേ ഇം അടകാളമെ നിങ്കെ കാണും ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 31വാനമും പൂമീം മാറിപോകും; ഒണ്ണാ എൻ വശനം ഒരു കാലത്തിലും മാറാത്ത്.
ആരുക്കും നേരമും കാലമും തിക്കിനാത്തെ
മത്തായി 24:36–44
32അം നാളാം നേരമാം കൂടി തകപ്പനുക്കല്ലാതെ ആരുക്കും, മേലോകത്തിലെ തൂതരുകാട്ടുക്കോ മകനുക്കോ വരെ തിക്കിനാത്തെ. 33അതുനാലെ അം കാലം നിങ്കാക്ക് തിക്കിനാത്തനാലെ നിങ്കെ അയന്ത് കെവുനമായിരിൻ. 34ഒരു മനിശൻ കൂരേവുട്ട് പോനവോളെ, പണ്ണക്കാറാക്ക് ചെയ്‌വേക്കൊള്ളെ വേലയെ കൊടുത്ത് കാവലാളീകാൽ കെവുനമായ് ഇരുപ്പേക്ക് ചൊല്ലി പോനവോലതാനത്. 35കൂര ഉടയാ വരുനത് അന്തിയോടോ നടുക്കൂർ ശാമത്തിലോ കോശി കൂവുനവോളയോ പിലച്ചേക്കോ ഒൺ തിക്കിനാത്തനാലെ കവുനമായിരിൻ. 36അല്ലേയ്‌ക്കൊണ്ണാ കൂരെ ഉടയാ പെട്ടൊൺ വരും നിങ്കെ ഉറങ്കിനതെ കാണും. 37അതുനാലെ നിങ്കകാൽ ഏൻ ചൊന്നതമേ എല്ലാരുകാലും ചൊന്നെ, അയന്തിരിൻ.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in