അപ്പൊശ്തലൻമാര തെയ്‌വവേലകള് 4
4
പത്ത്റോശ്‌നിയും ഓകന്നാനയും കൂട്ടംകെട്ടന്റ കൂട്ടറ് ചോത്തിയം ചെയ്യന്റാര്
1പത്ത്റോശും ഓകന്നാനും പയമയിട്ടിരന്നപ്പൻ എകൂതൻമാര വെലീപള്ളിയില പുരോകിതൻമാരും പള്ളിയില പാപ്പ്കാറ തലവനും ശാതൂക്കിയരും അക്കൂട്ടറാട്ടക്കി വന്താര്. 2ഏശു ചാവീനെന്റ് ഉശ്റ്‌വന്ത് എള്മ്പിയാൻ ഇന്റ് അപ്പൊശ്തലൻമാര് ആള്കള്ക്ക് പേശിക്കൊട്പ്പാഞ്ഞ്ത്; ഇത് ചത്താള്കള് ഉശ്റ്‌വന്ത് എള്മ്പ്വ്റ് ഇന്റൊള്ളത്ക്ക് തെളിവാഞ്ഞ്ത്; അത്കൊണ്ട് എകൂതപള്ളിയില പൂശാരിമാര്ക്കും പള്ളിയില പാപ്പ്കാറ തലവന്ക്കും ശാതൂക്കിയര്ക്കും ചെനം വന്ത്ത്. 3അപ്പിനിക്കി അന്തി ശമയമാഞ്ഞ്ത്കൊണ്ട് അവങ്ങ അവങ്ങള പിടിച്ച്കെട്ടി ഏല്‌ക്കൂട്ടീല് ഇട്ടാര്. 4ഇന്റെ അവങ്ങള പയമ കേട്ട് കൊള്ള ആള്കള് നമ്പിയാര്; നമ്പിയ ആള്കളീല് കയര് തിന്ന അഞ്ചായരത്ത്ക്ക് മിച്ചമൊണ്ടാഞ്ഞ്ത്.
5പിറ്റീ നാളക്കി അവങ്ങള എകൂത മൂപ്പൻമാരും കാണിക്കാറൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും എര്ശലേമില് വന്ത്കൂടിയാര്. 6എകൂതപള്ളിയില മകാപുരോകിതനാഞ്ഞ കന്നാശും കയ്യപ്പാവും ഓകന്നാനും അലശാണ്ടറും മകാപുരോകിതന്റ ചെറ്റ്കാറീല് ഒണ്ടാഞ്ഞ ഒക്കളം അവങ്ങള കൂട്ടത്ത് വന്ത്കൂടിയാര്. 7അവങ്ങ പത്ത്റോശ്‌നിയും ഓകന്നാനയും നെട്‌വീല് നെർത്തി, “നിങ്ങ ഏണ ഇത് ചെയ്ഞ്ഞത്? ഏവന്റ അതികാരം കൊണ്ടാണും ഇത് ചെയ്ഞ്ഞത്? ഏവന്റ പേരാണും നിങ്ങ ഇത്ക്ക് എടത്തത്?” ഇന്റ് കേട്ടാര്.
8പത്ത്റോശ് തെയ്‌വത്ത്ന്റ ഉശ്റ് നെറഞ്ഞവനാഞ്ഞ് അവങ്ങളോട പേശിയാൻ, “ആള്കള നേതാക്കൻമാരും എകൂത മൂപ്പൻമാരും ആഞ്ഞ ആള്കളേ, 9എണ്ട്കാലനാഞ്ഞ ഈ മന്ശ്‌ന ശൊകമാക്കിയ നെല്ലകാരിയത്തന ശെല്ലി ഇവൻ ഏണ ശൊകമാഞ്ഞാനിന്റ് നിങ്ങ എങ്ങള ചോത്തിയം ചെയ്യന്റതാണിങ്ങി, 10നിങ്ങ കുരിശീല് തറച്ചവനം തെയ്‌വം ചാവീല് നെന്റ് ഉശ്റ് വെര്ത്തിയവന്‌മാഞ്ഞ നശറത്ത്കാറനാഞ്ഞ ഏശുകിര്ശ്തുവ്ന്റ പേരീലാണും ഇവന്ക്ക് ശൊകം കിട്ടി നിങ്ങള മൊകത്ത് നെക്കന്റത് ഇന്റ് നിങ്ങ്ക്കും ഒക്കളക്കും ഇശറയേലില ആള്കള്ക്കും തിക്കൊണ്ടാകണം. 11‘വീട് കെട്ടന്റ നിങ്ങ തള്ളിക്കളയത്തം വീട്ട്ന്റ മൂലക്കെല്ലാഞ്ഞ് തീരത്തം ചെയ്ഞ്ഞ ഈ കെല്ല് ഏശുവാണും.’ 12വേറ ഒരത്തനാട്ടും രച്ചയില്ല; നമ്മ്ക്ക് കാപ്പാത്ത് കിട്ട്‌വാനിക്കി മാനത്ത്ന്റ കിള്ളാൻ മന്ശൻമാര നെട്വ്ക്ക് തന്ത്‌വെച്ചിരക്കന്റ വേറ ഒര പേര്മില്ല.”
13പത്ത്റോശ്‌ന്റയും ഓകന്നാന്റയം ഒറപ്പ് കണ്ടപ്പൻ അവങ്ങ പടിപ്പില്ലാത്ത ആള്കളും വേറാള്കളപ്പേലയൊള്ള ആള്കളും ഇന്റ് തിക്കൊണ്ടാഞ്ഞ് അവട വന്ത് കുടിയാള്കള് അത്‌ശകപ്പട്ടാര്; ഇന്റെ അവങ്ങ ഏശുവ്ന്റ കൂട്ടത്തൊള്ള ആള്കളാണും ഇന്റും തിക്കൊണ്ടാഞ്ഞ്ത്. 14ഇന്റെ ശൊകമാഞ്ഞ മന്ശൻ പത്ത്റോശ്‌ന്റയും ഓകന്നാന്റയം കിട്ട നെക്കന്റത് കണ്ടപ്പൻ അവ്ങ്ങ്ക്ക് ഒന്റും എത്റ്ത്ത് പേശ്‌വാനിക്കി ഇല്ലാഞ്ഞ്ത്. 15അവങ്ങളോട കൂട്ടംകെട്ടന്റ താവീനെന്റ് പൊറത്തിക്കി എറങ്ങിനെപ്പാനിക്കി അവങ്ങ പേശിയാര്; പിന്ന അവങ്ങ അങ്ങക്കും ഇങ്ങക്കും ചട്ടംകെട്ടിയാര്, 16“ഇവങ്ങള നമ്മ എന്തൻ ചെയ്‌വാനിക്കി? കാണ്‌വാനിക്കി പെറ്റന്റ ഒര അടയാളം അവങ്ങ ചെയ്ഞ്ഞിരക്കന്റാരിന്റ് എര്ശലേമില പൂര ആള്കളും കേട്ടാര്; നമ്മ്ക്കും അത് തള്ളിക്കളവാനിക്കി നോക്കണ്ട. 17ഇന്റാലും ഇന്നിയം ഇത് ആള്കള നെട്വ്ക്ക് കൊള്ള പരക്കാണ്ടി ഇരപ്പാൻ ഇന്നി ഈ പേരില് ഒരത്തനോടയും പേശ്പയമ ഇടേറിന്റ് താക്കീത് ചെയ്യണമിന്റ് അവങ്ങ പേശിയാര്.”
18പിന്ന അവങ്ങ പത്ത്റോശ്‌നിയും ഓകന്നാനയും അകത്തിക്കി വിളിച്ച്, ഇന്നിമേലാലും ഏശുവ്ന്റ പേരില് ഒന്റും പേശേറ്തിന്റും പടിപ്പിക്കേറ്തിന്റും പേശിയാര്. 19അത്ക്ക് പത്ത്റോശും ഓകന്നാനും, “തെയ്‌വത്ത്നക്കായും നിങ്ങള ചൊല്ല്ക്ക് നെക്കന്റത് തെയ്‌വത്ത്ന്റ മൊകത്ത് നായമാ ഇന്റ് നിങ്ങ തിന്ന വിതിയിൻ. 20എങ്ങ കാണത്തം കേക്കത്തം ചെയ്ഞ്ഞ ശേതീനപ്പെറ്റി എങ്ങ്ക്ക് പിര്പ്പ്ത്തിയിടാണ്ടി ഇരപ്പാൻ നോക്കണ്ട” ഇന്റ് തിരിച്ച് പേശിയാര്. 21ഇന്റെ ഈ നടന്ന കാരിയങ്ങള ശെല്ലി ആള്കളൊക്ക തെയ്‌വത്ത്ന മകിമപ്പെടത്ത്ന്റത് കൊണ്ട് അവങ്ങള ശിച്ചിപ്പാൻ ഒര കാറണമം ഇല്ലാഞ്ഞ്ത്; അത്കൊണ്ട് അവ്ങ്ങ്ക്ക് താക്കീത് കൊട്ത്ത് അവങ്ങള വിട്ടാര്. 22അത്‌ശകമാഞ്ഞ ശൊകം കിട്ടിയ ആ മന്ശ്‌ന്ക്ക് നാപ്പത്ക്ക് മിച്ചം വയശ് ഒണ്ടാഞ്ഞ്ത്.
നമ്പ്കാറ്ക്ക് തക്‌രിയം കിട്ടന്റത്ക്ക് വേണ്ടി കുമ്പ്ടന്റാര്
23പത്ത്റോശ്ക്കും ഓകന്നാന്ക്കും വിട്തല് കിട്ടിക്കെയിഞ്ഞ് അപ്പത്തിന്ന അവങ്ങ അവങ്ങള കൂട്ടക്കാറാട്ടക്കി തില്‌മ്പി വന്ത് മകാപുരോകിതനും എകൂത മൂപ്പൻമാരും അവങ്ങളോട പേശിയ ശേതി അവങ്ങളോട പേശിയാര്. 24നമ്പ്കാറ് ഇത് കേട്ടപ്പൻതിന്ന അവങ്ങ ഒക്കളം ഇര്ന്ന് തെയ്‌വത്താട്ടക്കി ആറ്ത്ത് കുമ്പ്ട്ടാര്, “മാനമം പൂമിയും കടലും അതീല് ഒള്ള ഒക്കയം തിറ്ട്ടിച്ച തെയ്‌വമേ, 25എങ്ങള അപ്പനം നിങ്ങള വേലക്കാറനം ആഞ്ഞ താവീത് തെയ്‌വത്ത്ന്റ ഉശ്റീല് പേശീത്,
‘എകൂതൻമാരില്ലാത്താള്കള് ആറ്ത്ത് വിളിക്കിന്റതം ഒലകത്തീലൊള്ള ആള്കള് ചാട്ടാത്ത കാരിയം നെനയ്‌ക്കിന്റതും എന്തന്ക്ക്? 26പൂമി വായന്റ രാശാക്കൻമാര് അവങ്ങള തിന്ന ഒര്ക്കി കർത്താവ്ക്കും മശികയ്‌ക്കം എത്റാഞ്ഞ് ഒന്റിച്ച് കൂട്ടം കൂടത്തം ചെയ്ഞ്ഞാര്.’
27നിയ്യ് തേടിയെടത്ത ഏശു ഇന്റ് പേശന്റ ശുത്തിയൊള്ള നമ്പ്കാറന്ക്ക് എത്റാഞ്ഞ് കെരോതയം പൊന്തിയൊശ് പീലാത്തോശും എകൂതൻമാരില്ലാത്താള്കളും ഇശറയേല് ആള്കളും ഒന്റിച്ച് കൂടിയാര്. 28നിന്റ അതികാരത്തിലും ഇട്ടത്തീലം നിയ്യ് മുന്തിയേ നെനച്ച കാരിയമൊക്കയം നടപ്പാനിക്കിവേണ്ടി ഈണയൊക്ക നടന്ന്ത്. 29ഇപ്പൻ കർത്താവേ, അവങ്ങള പേടിപ്പിക്കത്ത് പാക്കണമേ. നിന്റ വേലക്കാറാഞ്ഞ എങ്ങ്ക്ക് നിന്റ വയനം തക്‌രിയത്തോട പേശ്‌വാനിക്കൊള്ള കിറ്പ തെരണമേ. 30ശൊകമാക്ക്‌വാനിക്കും നിന്റ ശുത്തിയൊള്ള വേലക്കാറനാഞ്ഞ ഏശുവ്ന്റ പേരില് അത്‌ശകങ്ങളും അടയാളങ്ങളും ചെയ്‌വാനിക്കും നിന്റ കെയ്യ് നീട്ടണമേ.”
31ഈണ അവങ്ങ കുമ്പ്ട്ട് കെയിഞ്ഞപ്പൻ അവങ്ങ കൂടിയിരന്ന താവ് കുല്ങ്ങീത്; അവങ്ങ ഒക്കളം തെയ്‌വത്ത്ന്റ ഉശ്റ്കൊണ്ട് നെറഞ്ഞ് തെയ്‌വവയനം പേടിക്കാണ്ടി പേശിയാര്.
നമ്പ്കാറ ശൊത്ത്ശൊകന്തറമൊക്ക പങ്കിയെടക്കന്റാര്
32നമ്പിവന്ത ആള്കളൊക്ക ഒറ്റ മനശും ഒറ്റ ചങ്ക്മൊള്ള കൂട്ടറാഞ്ഞ്ത്; അവ്ങ്ങ്ക്കൊള്ളതൊക്ക ശൊന്തം ഇന്റ് അവങ്ങ പേശീല; 33ഒക്ക ഏവാരമം അവ്ങ്ങ്ക്ക് പൊത്‌വകയാഞ്ഞ്ത്. അപ്പൊശ്തലൻമാര് പയങ്കര ശക്ക്തിയോട കർത്താവാഞ്ഞ ഏശു വീന്ന ആള്കളിനെന്റ് ഉശ്റ്‌വന്ത് എള്മ്പിയാര് ഇന്റ് ശാശിയം പേശിയാര്; ഒക്കളക്കും തെയ്‌വത്തീനെന്റ് കിറ്പയും കിട്ടീത്. 34അവങ്ങള കൂട്ടത്ത് പുത്തിമുട്ട് ഒള്ളവൻ ഒരത്തനം ഇല്ലാഞ്ഞ്ത്; വീടും താവും ഒള്ള ആള്കള് അത് വിറ്റ് ആ ഉറവായ് എട്ത്ത് വന്ത് 35അപ്പൊശ്തലൻമാര കാല്ടിക്കി വെച്ചാര്; അവനവന്ക്ക് ആവശമൊള്ളത് പങ്കിക്കൊടക്കത്തം ചെയ്ഞ്ഞാര്.
36കുപ്പ്റോശ്കാറൻ ശോശപ്പ് ഇന്റ് പേരൊള്ളവനും ലേവി കുട്മ്പക്കാറീല് ഒള്ളവന്‌മാഞ്ഞ ഒരത്തൻ അവട ഒണ്ടാഞ്ഞ്ത്. “തക്‌രിയം കൊടപ്പാൻ പെറ്റന്റവൻ” ഇന്റ് അർത്തമൊള്ള വറന്നാവാശ് ഇന്റാണും അപ്പൊശ്തലൻമാര് ഇവന വിളിച്ചത്. 37അവൻ അവന്ക്കൊണ്ടാഞ്ഞ താവ് വിറ്റ് അയ്യ ഉറവായ് അപ്പൊശ്തലൻമാര കെയ്യീല് കൊടത്താൻ.
Currently Selected:
അപ്പൊശ്തലൻമാര തെയ്‌വവേലകള് 4: മുതുവാൻ
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
© New Life Literature