YouVersion Logo
Search Icon

മർക്കോശ് 2

2
തളന്ന് കെടന്ന ഒരത്തന ഏശു ശൊകപ്പെട്ത്തന്റാൻ
മത്തായ് 9:1–8; ലൂക്കോശ് 5:17–26
1ഇത്ത്റിനാള് കെയിഞ്ഞ് ഏശു കപറന്നകൂമ്ക്ക് തില്‌മ്പി വന്താൻ; ഏശു തില്‌മ്പി വന്ത ശേതി നാട്ടീലൊക്ക പരന്ന്ത്. 2കൊള്ള ആള്കള് അവട വന്ത്കൂടിയാര്; വീട് നെറഞ്ഞ്ത് നെപ്പാൻ പോലും താവ് ഇല്ലാഞ്ഞ്ത്; വീട്ട്ക്ക് വെളിയിലും ഈണതിന്ന ആഞ്ഞ്ത്; ഏശു അക്കൂട്ടറ്ക്ക് നെല്ലപുത്തി പേശിക്കൊടത്താൻ. 3നാല് ആള്കള് കൂടി തളന്ന് കെടന്ന ഒരത്തന ഏശുവാട്ടക്കി ചെവ്‌ന്ന് എട്ത്ത് വന്താര്. 4ഇന്റെ ആള്കള് തിറ്റടിച്ച് നെന്റത്കൊണ്ട് അക്കൂട്ടറ്ക്ക് അവന ഏശുവ്ന്റ കിട്ട എട്ത്ത് വെര്‌വാൻ നോക്കണ്ടാഞ്ഞ്ത്; ആണ അവങ്ങ വീട്ന്റ മൊക്ള് പൊളിച്ച് ഏശു ഇര്ക്ക്ന്റ മീതക്കി ഒര തൊള ഒണ്ടാക്കിയാര്; ആ തൊളതിന്ന ചീക്ക്കാറന തൊട്ടിയോട കിള്ളാനിക്കി എറക്കിവെച്ചാര്. 5ഏശു അവങ്ങള നമ്പ് കണ്ട് തളന്ന് കെടക്കന്റവനോട പേശിയാൻ, “കയ്യാ, നിന്റ തെറ്റ്കുറ്റങ്ങള് പൊറ്ത്ത് തന്തിരക്കന്റൻ.” 6മതത്ത്നപ്പെറ്റി പടിപ്പിക്കിന്റ ആള്കളീല് ചെലാള്കള് അവട ഒണ്ടാഞ്ഞ്ത്; ഏശു ചെയ്യന്റ കാരിയങ്ങള കണ്ട് അവങ്ങ ഈണ നെനച്ചാര്: 7“എന്തന്ക്ക് ഈ മന്ശൻ ഈണ ഒക്ക പേശന്റത്? ഈ മന്ശൻ പേശന്റതൊക്ക തെയ്‌വകുറ്റം ആണും; തെയ്‌വത്ത്ക്ക് മാട്ട്ക്ക്മേ തെറ്റ്കുറ്റങ്ങള് മാറ്റ്‌വാനിക്കി പെറ്റ്ത്തൊള്ള്.” 8അവങ്ങ ഏശുവ്നപ്പെറ്റി ഈണ നെനയ്‌ക്കിന്റാരിന്റ് ഏശുവ്ക്ക് തിക്കൊണ്ടാഞ്ഞ്ത്; അത്കൊണ്ട് ഏശു അവങ്ങളോട പേശിയാൻ, “നിങ്ങ എന്തന്ക്ക് ഈണ മനശീല് നെനയ്‌ക്കിന്റത്? 9ഈണ തളന്ന് കെടന്നവനോട, ‘നിന്റ തെറ്റ്കുറ്റങ്ങള് പൊറ്‌ത്തിരക്കന്റൻ’ ഇന്റ് പേശന്റതോ ‘തൊട്ടി എട്ത്ത് എള്മ്പിനടവ്’ ഇന്റ് പേശന്റതോ ഏതാണം എള്പ്പം?” 10ഇന്റെ പൂമിയില് തെറ്റ്കുറ്റങ്ങള് പൊറ്പ്പാനിക്കി മന്ശ്‌നാഞ്ഞ് വന്ത എക്ക് അതികാരമൊണ്ട് ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടാവാനിക്കി വേണ്ടി, ഏശു തളന്ന് കെടന്നവനോട പേശിയാൻ, 11“നാന് നിന്നോട പേശന്റൻ എള്മ്പി തൊട്ടി എട്ത്ത് വീട്ട്ക്ക് പോ.” 12അപ്പത്തിന്ന അവൻ എള്മ്പി അവന്റ തൊട്ടി തിറ്ത്ത് എട്ത്ത് കണ്ട നിന്റ ആള്കള അത്‌ശകപ്പെട്ത്തി വെളിക്കി പിയ്യാൻ; അവങ്ങ അത്‌ശകപ്പെട്ട്, ഇത്പേല ഒര അത്‌ശകം ഇത്‌വെരയം കണ്ട്‌ല ഇന്റ് തെയ്‌വത്ത്ന പൊക്കിപ്പേശിയാര്.
ലേവി ഇന്റ് പേശന്റ മത്തായ് ഏശുവ്ന്റ പിറ്റ പോന്റാൻ
മത്തായ് 9:9–13; ലൂക്കോശ് 5:27–32
13ഏശു പിന്നയം ആറ്റ്ന്റ കിട്ടത്തിന്ന പിയ്യാൻ; ഏശുവ്ന്റ ചിറ്റും കൂടി നെന്റ ആള്കള്ക്ക് ഏശു നെല്ലപുത്തി പേശി കൊടത്താൻ. 14ഏശു അവടനെന്റ് പിയ്യപ്പൻ അല്‌പ്പായിന്റ കയ്യനാഞ്ഞ രാശാവ്ക്ക് ഉറവായ് തെറട്ടന്റ ലേവീന കണ്ടാൻ; ലേവി രാശാവ്ക്ക് ഉറവായ് തെറട്ടന്റ താവീല് ഇര്ക്കത്താഞ്ഞ്ത്; ഏശു അവനോട, “എന്റ പിറ്റ വാ” ഇന്റ് പേശിയാൻ. അപ്പിനിക്കി ലേവി എള്മ്പി ഏശുവ്ന്റ പിറ്റ പിയ്യാൻ. 15അന്റ് അന്തിക്കി ഏശുവും ശിശിയൻമാരും ലേവീന്റ വീട്ടീല് ശാപ്പാട് തിന്‌വാൻ ഇര്ന്നപ്പൻ അവങ്ങള നെട്വ്ക്ക് രാശാവ്ക്ക് ഉറവായ് തെറട്ടന്റ ആള്കളും തെറ്റ്കുറ്റങ്ങള് ചെയ്യന്റ ആള്കളും ഒണ്ടാഞ്ഞ്ത്; ഈണ കൊള്ള ആള്കള് ഏശുവ്ന്റ പിറ്റ ഒണ്ടാഞ്ഞ്ത്. 16പരീശൻമാര കൂട്ടത്തൊള്ള മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കള് ഏശു തെറ്റ്കുറ്റങ്ങള് ചെയ്യന്റ ആള്കള കൂട്ടത്തം രാശാവ്ക്ക് ഉറവായ് തെറട്ടന്റ ആള്കള കൂട്ടത്തം ഇര്ന്ന് ശാപ്പാട് തിനന്റ്ത് കണ്ടപ്പൻ അവങ്ങ ഏശുവ്ന്റ ശിശിയൻമാരോട, “ഇവൻ എന്തന്ക്ക് തെറ്റ്കുറ്റങ്ങള് ചെയ്യന്റ ആള്കള കൂട്ടത്ത് ശാപ്പാട് തിനന്റ്ത്” ഇന്റ് കേട്ടാര്. 17ഇത് കേട്ട ഏശു അവങ്ങളോട പേശിയാൻ, “ചീക്ക്കാറന്ക്കാണും മെര്ന്ത്കാറനക്കൊണ്ട് ആവശം ചീക്ക് ഇല്ലാത്തവന്ക്ക് മെര്ന്ത്കാറനക്കൊണ്ട് ആവശം ഇല്ല; നാന് നീതിയൊള്ള ആള്കള വിളിപ്പാനിക്കില്ല തെറ്റ്കുറ്റം ചെയ്യന്റ ആള്കള വിളിപ്പാനിക്കാണം വന്ത്ത്.”
ഏശു വേറ മതത്തീല നേതാക്കൻമാരപ്പേലയില്ല
മത്തായ് 9:14–17; ലൂക്കോശ് 5:33–39
18തെയ്‌വകുളി കൊടക്കന്റ ഓകന്നാന്റ ശിശിയൻമാരും പരീശൻമാരും#2:18 പരീശൻ എകൂത നേമം പടിപ്പിക്കിന്റാള്കള് തെയ്‌വനോയ്‌മ്പോട പലപ്പനം പെഞ്ചിര്പ്പ്‌റാഞ്ഞ്ത്; ചെല ആള്കള് ഏശുവോട കേട്ടാര്, “ഓകന്നാന്റ ശിശിയൻമാരും പരീശൻമാരും തെയ്‌വനോയ്‌മ്പോട പെഞ്ചിര്ക്കന്റാരില്ലോ; ഇന്റെ നിന്റ ശിശിയൻമാര് എന്തൻപെറ്റി തെയ്‌വനോയ്‌മ്പോട പെഞ്ചിര്ക്കാത്തത്?” 19ഏശു തിരിച്ച് പേശിയാൻ, “പെണ്ണ്കാറൻ കൂട്ടത്ത് ഒണ്ടാവ്നിക്കി വിര്ന്ത്കാറ്ക്ക് പെഞ്ചിര്പ്പാനിക്കി പെറ്റ്മാ? പെണ്ണ്കാറൻ കൂട്ടത്ത് ഒണ്ടാവ്നിക്കി പെറ്റ്ത്ത്‌ല. 20പിന്ന പെണ്ണ്കാറൻ അവങ്ങള വിട്ട് പോന്റ നാള് വെരും; അപ്പിനിക്കി അവങ്ങ തെയ്‌വനോയ്‌മ്പോട പെഞ്ചിര്പ്പ്റ്. 21ഒരത്തനം പളകി ചട്ടയില് പുത്തൻ തുണ്ട് ചേത്ത് തെക്ക്ത്ത്‌ല, ആണ ചെയ്ഞ്ഞെ പുത്തൻ തുണ്ട് ചുറ്‌ണ്ട് പളകി ചട്ടയില് നെന്റ് വിട്ട് പോകും; അത് കാറണം കീറല് വെലീതാഞ്ഞ് വെരത്തം ചെയ്യും. 22അത്പേലതിന്ന പുത്തൻ വീഞ്ഞ് ഒരത്തനം പളകീ തൊകല് പെയ്യീല് വീത്തി വെക്ക്ത്ത്‌ല; ആണ ചെയ്ഞ്ഞെ തൊകല് പെയ്യ് പൊട്ടി വീഞ്ഞ് തെട്ടിപ്പോകും; പുത്തൻ വീഞ്ഞ് പുത്തൻ തൊകല് പെയ്യീല് മാട്ട്ക്ക്മേ വീത്തി വെക്ക്ത്തൊള്ള്.”
എകൂതൻമാര് ഏശുവ്ന കുറ്റം പേശന്റാര്‌
മത്തായ് 12:1–8; ലൂക്കോശ് 6:1–5
23ഒര ശവത്ത് നാളക്കി ഏശു ഒര കണ്ടം വെയിക്കി നടന്ന് പിയ്യപ്പൻ, ശിശിയൻമാര് കെത്റ് പിച്ച്ട്‌പ്പാനിക്കി തൊടങ്ങിയാര്. 24പരീശൻമാര് ഏശുവോട, “പാര്, നിന്റ ശിശിയൻമാര് എന്തനക്കാണും ഈണ ചെയ്യന്റത്? ശവത്ത് നാളക്കി ആണ ചെയ്യന്റത് എകൂത നേമത്ത്ക്ക് എത്റില്ലിയാ?” ഇന്റ് കേട്ടാര്. 25ഏശു അവങ്ങളോട, താവീത് രാശാവും#2:25 താവീത് ഇശറയേല് ശാതിയില റണ്ടാമത്തെ രാശാവ് അവന്റ ആള്കളും പെഞ്ച് പിടിച്ചപ്പൻ എന്തൻ ചെയ്ഞ്ഞതിന്റ് തെയ്‌വവയനത്തീല് എയ്‌തീത് നിങ്ങ ഇത്‌വെരയം വായിച്ചിലയാ? 26അപ്പിയാതാർ മകാപുരോകിതൻ ആഞ്ഞപ്പൻ താവീത് തെയ്‌വത്ത്ന്റ കൂടാരത്തീല് ഏറി പുരോകിതൻമാര് മാട്ട്ക്കും തിനന്റതം പിന്ന ഒരത്തന്ക്കും തിന്‌വാനിക്കി അതികാരമില്ലാത്തതും ആഞ്ഞ തെയ്‌വത്ത്ന്റ മൊകത്ത് കായ്‌ച വെച്ച അട എട്ത്ത് അവനം അവന്റ കൂട്ടത്തൊള്ളാള്കളും തിന്റാര്. 27അപ്പിനിക്കി ഏശു പരീശൻമാരോട, “ശവത്ത് നാള് ആള്കള നെല്ലത്ക്കാണം; ഇന്റെ ആള്കള് ശവത്ത് നാളക്കി ഒള്ളതില്ല. 28എന്തനിന്റെ, മന്ശ്‌നാഞ്ഞ് വന്ത നാന് ശവത്ത് നാള്ന്റയും കർത്താവാണും” ഇന്റ് പേശിയാൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in