Logo de YouVersion
Icono de búsqueda

ലൂക്കോസ് 2

2
ഏസുദ് പ്‌റാവി
1അയ്യി കാലാത്തിലി ഒഗത്തോസ് ബെല്ല്യ റാജാവു റോമ റാജ്യണ ആണ്ടിര്‌ന്താ്. അയ്യി കാലാത്തിലി റോമ റാജ്യാത്തില്യ എല്ല സാരിമ് ആള്‌ഗാദ് കണാക്ക് എ്ഡ്‌ക്കുഡൊ എന്ത് റാജാവു കല്‌പനെ പോട്ടാ്. 2റോമ റാജ്യാക്ക് പട്ട സ്‌റ്യ ണാഡ്‌ണ കുറേനോസ് ആണ്ടിര്‌ന്ത ഗള്യേലിത്തെ മുദമുദായി ഈ കണാക്ക് എ്ഡ്‌ത്താദ്. 3അച്ചെ എല്ലാര്‌മ് അവാനവാ് ജെമ്മാക്ക് കണാക്ക് കൊഡുക്ക്യ ബേ്ണ്ടി പോനാര്.
4അദേപാസെ ഓസേപ്‌മ് ഗെലീലെ ണാഡില്യ ണസറത്ത് പട്ടണാത്തിലിര്‌ന്ത് എഗുദ ണാഡില്യ ദാവീദ് റാജാവു പ്‌റാന്ത ബെദ്‌ലെഗേമ് പട്ടണാക്കെ പോനാ്. ദാവീദ് കാല്‌ക്ക് പട്ടവാ് ആയിര്‌ന്താദ്‌ണാലെത്തെ ഓസേപ്‌മ് പോനാദ്. 5ആള് കണാക്ക് കൊഡുക്ക്യ ബേ്ണ്ടി ഓസേപ് കല്ല്യാണാക്ക് ണെപ്പിസി ബെത്തിര്‌ന്ത മറിയണാമ് കൂട്ടി ബെദ്‌ലെഗേമ് പട്ടണാക്കെ പോനാ്. ആന അവാര് ഒന്റാഗാദിര്‌ന്താര്. അക്കുളെ മറിയ ബേ്റായിര്‌ന്ത. 6അച്ചെ അവാര് അദിലിര്‌ക്കാട്ടി മറിയാക്ക് സീവാ് പെ്ളേക്ക മാസ തെഗേന്ത്‌ദ്. 7അദിലി ബെത്ത്‌ത്തെ മറിയ തന്ന് തലെകോഡി മഗാന സീവാ് പെ്ളേത്താദ്. ആള്‌ഗ പോക്ക് ബരാവിലി തങ്ക്‌റ കൂരേലി എ്ഡെയില്ലാത്തണാലെ മറിയ മഗാന സീലേക്ക് സുറുട്ടി മാഡ്‌ക്ക് തിന്ന്യ പുല്ലു എ്ഡ്‌ത്ത് ബന്ത് ബെക്ക പട്ടഡേക്കെ ക്‌ഡാത്തിന.
ആഡ്‌മാട്ട്യലാമ് സാമിദൂദലാമ്
8അയ്യി അന്തി ണാള് അദര്‌ഗെ ഇര്‌ക്ക ബെ്ട്ടറെ ബെ്ള്യേലി ലേസ ആഡ്‌മാട്ട്യല തമ്മ് ആഡ്‌ഗണ കാവകാത്ത് ഇര്‌ന്താര്. 9അക്കുളെ ഒരു ആണ്ടവാന്‌ദ് ദൂദാ് അവാര്‌ദ് കണ്ണ്‌ക്ക് കാട്ടിനാ്. ആണ്ടവാന്‌ദ് ബെ്ള്‌സ അവാരിര്‌ന്ത എ്ഡെ മുച്ചുഡ അഡിത്ത്‌ദ്. അദ്‌ണ കണ്ട് ആഡ്‌മാട്ട്യലാക്ക് കോവെ പ്‌ഡിത്ത് സദ്‌റബെ്ട്ടിനാര്. 10അക്കുളെ ദൂദാ് അവാര്‌ക്കെ സൊന്നാ്: <<അഞ്ചാദി! എല്ല മന്‌സാര്‌ക്ക്‌മ് റമ്പ പിര്യപൊങ്ക്യുള്ള ണല്ലൊരു സേദി ണാന് ണിമാക്കെ സൊല്ലുറെ. 11ദാവീദ് പ്‌റാന്ത് ബളാന്ത ബെദ്‌ലെഗേമ് പട്ടണാത്തിലി ണിമാണ ദെങ്ക്‌സ്‌റവാ് ഇന്റ് പ്‌റാന്തിര്‌ക്കാ്. അവാ്ത്തെ ആണ്ടവാനാന ക്‌റ്‌സ്‌ത്ത്. 12മാഡ്‌ക്ക് തിന്ന്യ പുല്ലു എ്ഡ്‌ത്ത് ബന്ത് ബെക്ക പട്ടഡേലി സീലേക്ക് സുറുട്ടി ക്‌ഡാത്തിര്‌ക്ക ഒരു പിഞ്ച് പ്‌ള്ളെന ണിമ്മ കാണുവേര്. അദ്‌ത്തെ ണിമാക്ക് അയാള്‌ണ ണെപ്പ്‌കെ്ഡേസ്‌റാദ്‌ക്കുള്ള അഡ്യാള.>>
13അപ്പ്‌താനെ ബെല്ല്യ ഒരു കൂട്ട ദൂദല മോലോഗാത്തിലി ബന്ത് അയ്യി ദൂദാന്‌ദൊപ്പ സാമിന ഇച്ചെ പാഡി ഒഗെ ഇക്കിനാര്:
14<<മേലോഗാത്തിലിര്‌ക്ക സാമിന മദ്‌സ്‌റേര്,
സാമിക്ക് മെച്ച്‌പ്‌ഡിത്ത മന്‌സാര് ബൂമിലി ണിമ്മദ്യോഡെ പെ്ളേക്കുവാര്.>>
15ദൂദല അവാര് പട്ടിലിര്‌ന്ത് മേലോഗാക്കെ താനെ പോനാര്. അദ്‌ക്ക് പ്‌റ ആഡ്‌മാട്ട്യല: <<ആണ്ടവാ് ണമാക്ക് സൊന്ന ഈ കാര്യ ണഡാന്തിര്‌ക്കാദ്‌ണ ണോഡ്യ ണമ്മ ബെദ്‌ലെഗേമ് മാട്ടൊന്റു പോഗായി>> എന്ത് തമ്മ തമ്മ സൊന്നാര്.
16അച്ചെ അവാര് കദമുദ അദ്‌ക്കെ പോനാര്. പോയി മറിയണാമ്, ഓസേപ്‌ണാമ്, മാഡ്‌ക്ക് തിന്ന്യ പുല്ലു എ്ഡ്‌ത്ത് ബന്ത് ബെക്ക പട്ടഡേലി ക്‌ഡാത്തിര്‌ക്ക പിഞ്ച് പ്‌ള്ളെനാമ് കണ്ടാര്. 17അച്ചെ മാട്ട്യാല അയ്യി പിഞ്ച് പ്‌ള്ളെന കണ്ട പ്‌റ ഈ പിഞ്ച് പ്‌ള്ളെന പറ്റി ദൂദാ് സൊന്ന കാര്യ അവാര്‌ക്ക് സൊന്നാര്. 18മാട്ട്യാല സൊന്ന കാര്യഗണ കേ്ട്ട ആള്‌ഗെല്ല അദിസ്യപട്ടെക്കിനാര്. 19ആന മറിയ ഈ കാര്യഗണെല്ല മനേസ്സ്‌ക്കുള്ളെ ബെത്ത്, അദ്‌ണ പറ്റി ണെനേത്ത് കൊണ്ട് ഇര്‌ന്ത. 20ദൂദാ് തമാക്കെ സൊന്ന എല്ല കാര്യഗാമ് അദേപാസെ താനെ മാട്ട്യാല കാണാമ് സെയ്‌ദാര് കേ്ക്കാമ് സെയ്‌ദാര്. അദ്‌ണാലെ അവാര് സാമി എത്തറ ബെല്ല്യവാ് എന്ത് സൊല്ലികൊണ്ട്‌മ് ഒഗെ ഇക്കികൊണ്ട്‌മ് തിലിമ്പി പോനാര്.
മ്‌ഗാക്ക് പേര് ബെക്കാര്
21പ്‌റാന്ത് എ്ട്ടാവദ് ണാളാഗാട്ടി മ്‌ഗാണ സുന്നത്ത് സാത്ത്‌റ കളിക്ക ഗള്യെ ബന്ത്‌ദ്. മറിയ ബേ്റാഗാത്ത മുദ ദൂദാ് അവാക്ക് സൊന്ന പാസെ അയ്യി മ്‌ഗാക്ക് <<ഏസു>> എന്ത് പേര് ബെത്താര്.
22പ്‌ള്ളെ പൊലെ സാത്ത്‌റ ഇര്‌ക്ക ണാള്‌ഗ മറിയാക്ക്‌മ് ഓസേപ്‌ക്ക്‌മ് തീന്ത പ്‌റ അവാര് മോസെ ബെത്ത സാമി സട്ടാത്തിലി സൊല്ലിര്‌ക്ക പാസെ മ്‌ഗാണ ആണ്ടവാന്‌ക്ക് ഒപ്പഡിക്ക്യ ബേ്ണ്ടി എര്‌സലേമ്‌ക്ക് പോനാര്. 23<<തലെകോഡില്യ ആണ് പ്‌ള്ളെഗണ ആണ്ടവാന്‌ക്ക് ബേ്ണ്ടി പ്‌റ്‌ത്ത് ബെക്കുഡൊ>>#പയണ 13:2,12 എന്ത് ആണ്ടവാ് ബെത്ത സട്ടാത്തിലി എ്ള്‌ദിര്‌ക്കാദ്‌ണ സെയ്യ ബേ്ണ്ടിത്തെ അവാര് പോനാദ്. 24ആണ്ടവാ് ബെത്ത സട്ടാത്തിലി സൊല്ലിര്‌ക്ക പാസെ: <<ഒരു ജോഡി സോറെ പക്കിനാഗൊ, ഇല്ലെ റണ്ട് മാഡഞ്ചോറെ കുഞ്ചിഗണാഗൊ പലി കൊഡുക്ക്യ>>#ലേവ്യാര് 12:8 ബേ്ണ്ടിത്തെ അവാര് പോനാദ്.
25അയ്യി ഗള്യേലി സിമയോന് എങ്ക ഒരുത്താ് എര്‌സലേമിലി ഇര്‌ന്താ്. ഇയാള് ണേര്‌മെക്കാറാന്‌മ് സാമിന അഞ്ചി പെ്ളേത്തിര്‌ന്തവാന്‌മ് ആയിര്‌ന്താ്. ഇയാള് ഇസ്‌റേല് ആള്‌ഗണ കാപാറ്റ്‌റവാന കാത്തിര്‌ന്തവാന്‌മ് ആയിര്‌ന്താ്. സാമിണിഗാല്‌ത്തെ ഇയാള്‌ണ ണഡാത്തി കൊണ്ടിര്‌ന്താദ്. 26ആണ്ടവാ് സൊല്ലിബ്‌ട്ട കാപാറ്റ്‌റവാനാന ക്‌റ്‌സ്‌ത്ത്‌ണ കാണാദെ സാഗമാട്ടെ എന്ത് സാമിണിഗാല് അയാള്‌ക്ക് സൊല്ലികൊഡുത്തിര്‌ന്ത്‌ദ്. 27സാമിണിഗാല് അയാള്‌ണ പോയ സൊല്ലി സാമികൂരേക്കെ പോനാ്. അക്കുളെ മോസെ ബെത്ത സാമി സട്ടപഡി സെയ്‌ര കാര്യഗണ ഏസു എങ്ക മ്‌ഗാക്ക് സെയ്യ ബേ്ണ്ടി അവ്വപ്പല അയ്യി മ്‌ഗാണ അദ്‌ക്കെ എ്ഡ്‌ത്ത് ബന്താര്. 28അച്ചെ എ്ഡ്‌ത്ത് ബര്‌ഗാട്ടി സിമയോന് അയ്യി മ്‌ഗാണ കയ്യിക്കെ എ്ഡ്‌ത്ത് സാമിന ഒഗെ ഇക്കികൊണ്ട് ഇച്ചെ സൊന്നാ്:
29<<ആണ്ടവാനെ ണീ എനാക്ക് സൊന്ന പാസെ,
ണിന്ന് ബേലെക്കാറാനാന എനാക്ക് ഇനി ണിമ്മദ്യോഡെ സായില.
30-31എന്ത്‌ക്കെന്റ എല്ല ആള്‌ഗാമ് കാണ്‌റ ദിന്‌സിലി,
കാപാറ്റ്യ ബേ്ണ്ടി ണീ ഒരിക്കി ബെത്തിര്‌ക്ക ആള്‌ണ എന്ന് കണ്ണ് കണ്ട്‌ദ്.
32ഇസ്‌റേല്‌ക്കാറാരായിര്‌ക്ക ണിന്ന് ആള്‌ഗാക്ക് പെര്‌മേമ് സാമി പിര്യാണ കാണ്യ ബേ്ണ്ടി
ബേ്റെ ജാദിഗാക്ക് തന്ന് ബെ്ള്‌സണാമ് കൊഡുക്കുവാ്.>>
33അച്ചെ അയ്യി മ്‌ഗാണ പറ്റി സിമയോന് സൊന്ന ണായണ കേ്ട്ട് അയ്യി മ്‌ഗാദ് അവ്വപ്പല അദിസ്യപട്ടാര്. 34പ്‌റ സിമയോന് അവാര്‌ണ: <<ണിമാക്ക് ണല്ലാദ് ബരുഡൊ>> എന്ത് സൊല്ലി ബര കൊഡുത്തിര്‌ന്ത് അയ്യി മ്‌ഗാദ് അവ്വാസി മറിയാക്കെ ഇച്ചെ സൊന്നാ്: <<എത്തിന്യൊ ഇസ്‌റേല് ആള്‌ഗ തനാണ ണമ്പി തപ്പിസി കഡാക്ക്യാമ് ണമ്പാത്തവാര് കെ്ട്ട് പോയാമ് സാമി ഈ മ്‌ഗാണ എ്ഡ്‌ത്ത് ബെത്തിര്‌ക്കാ്. ഈ മ്‌ഗ സാമി ബെത്തിര്‌ക്ക ഒരു അഡ്യാള ആയിര്‌ക്കുവാ്. എത്തിന്യൊ ആള്‌ഗ അവാന ബേ്ഡാന്ത് എക്കുവാര്. 35അച്ചെ ആള്‌ഗ മനേസ്സ്‌ക്കുള്ളുക്കിര്‌ക്ക ണെനേവുഗ ബെ്ള്യെ ബരു. ഒരു ബാള് ണിന്ന് ണെഞ്ച്‌ണ കുത്തി തൊളിത്ത് പോര പാസെ ഉള്ള ദുക്ക ണിനാക്ക് ബരു.>>
36അയ്യി കാലാത്തിലി അന്ന എങ്ക സാമിദാസിമ് ഇര്‌ന്ത. അവ ആസേറ് കുലാത്തിലി പട്ട പനുവേല് എങ്കവാന്‌ദ് മഗാമ് ണല്ല ബയ്യിസ് ആനവാമ് ആയിര്‌ന്ത. അവ ആളാ് സേന്ത്, തന്ന് ആളാ്നോഡെ ഏ്ള് ബര്‌സമാട്ട്‌ത്തെ പെ്ളേക്ക്യ മുഡിന്ത്‌ദ്. 37പ്‌റ മ്‌ണ്ടേസിയായി എമ്പത്തിണാല് ബയ്യിസ്‌മാട്ട് സാമികൂരേലി ഇ്റ്‌ട്ട്‌പഗാല് അവ പരേസികൊണ്ട്‌മ് ഒരൊരു ണാള്‌ക്ക് തീനി തിന്നാത്ത പരേസ പരേസികൊണ്ട്‌മ് സാമിന കുമ്മുഡി ബന്ത. 38അദേ ഗള്യേലിതാനെ അന്നാമ് അവാര് പട്ട്‌ക്ക് ബന്ത് എജ്ജിന. അച്ചെ അവാമ് സാമിന ഒഗെ ഇക്ക്യ പ്‌ഡിത്ത. അദല്ലാദെ എര്‌സലേമില്യ ആള്‌ഗണ ബ്‌ഡ്‌സ്യ ബേ്ണ്ടി കാത്തിര്‌ന്ത എല്ല ആള്‌ഗാക്ക്‌മ് ഈ മ്‌ഗാണ പറ്റി സൊല്ല്യ പ്‌ഡിത്ത.
മറിയാമ് ഓസേപ്‌മ് തിലിമ്പി പോരാര്
39ആണ്ടവാ് ബെത്ത സട്ടപഡി സെയ്യ സൊല്ലിര്‌ക്ക എല്ല കാര്യഗാമ് സെയ്‌ദ് തീന്ത പ്‌റ, അവാര് ഗെലീലേല്യ ണസറത്ത് എങ്ക തമ്മ് സൊന്ത പട്ടണാക്ക് പോനാര്. 40അച്ചെ മ്‌ഗ ബളാന്ത് ബെല്ല്യാദായി ണല്ല മുജുവുള്ളവാന്‌മ് ണല്ല അറുവുള്ളവാന്‌മ് ആയി തീന്താ്. സാമിദ് പ്‌ണ്ണ്യാമ് അവാന്‌ദൊപ്പ ഇര്‌ക്കാമ് സെയ്‌ദ്‌ദ്.
ഏസു മ്‌ഗ സാമികൂരേലി
41ഏസുദ് അവ്വപ്പല ബര്‌സ ബര്‌സ പെസഗെ ണോമ്പിക്ക് എര്‌സലേമ്‌ക്കെ പോയി ഇര്‌ന്താര്. 42ഏസുക്ക് പന്നന്റ് ബയ്യിസ് ആഗാട്ടി ബര്‌സ ബര്‌സ സെയ്‌ര പാസെ അവാര് പെസഗെ ണോമ്പിക്ക് പോനാര്. 43അച്ചെ പെസഗെ ണോമ്പി തീന്ത് ഏസുദ് അവ്വപ്പല കൂരേക്കെ പോയി കൊണ്ടിര്‌ന്താര്. ആന ഏസു മ്‌ഗ എര്‌സലേമിലി തങ്കിന കാര്യ അവാര്‌ക്ക് തെര്യ. 44തമ്മ്‌ദൊപ്പ പോനവാര്‌ദ് കൂട്ടാത്തിലി ഏസു മ്‌ഗ ഇര്‌ക്കുവാ് എന്ത് അവ്വപ്പല ണെനേത്ത് ഒരു ണാള് ണഡാന്ത് എജ്ജ്‌റ ദൂര പോന പ്‌റ തമ്മ് കുഡുമകൂട്ടാദ്‌മ് തമാക്ക് തെരിരവാര്‌ദ്‌മ് കൂട്ടാത്തിലി ഇര്‌ക്കാന എന്ത് പരാക്ക്യ പ്‌ഡിത്താര്. 45ആന അവാര് കൂട്ടാത്തിലി അവാന കാണാത്താദ്‌ണാലെ അവാന പരാന്ത്‌കൊണ്ട് എര്‌സലേമ്‌ക്ക് താനെ തിലിമ്പി പോനാര്. 46മൂണാവദ് ണാള് സാമികൂരേലി ബെത്ത് അവാന കണ്ടാര്. അക്കുളെ ഏസു ബേദ ബാത്ത്യല പഡ്‌സ്‌റാദ്‌ണ കേ്ട്ട് കൊണ്ട്‌മ് അവാര്‌ണ കേ്ള്‌വി കേ്ട്ട് കൊണ്ട്‌മ് അവാര് കൂട്ടാത്തിലിര്‌ന്താ്. 47ഏസുക്കിര്‌ക്ക ബുദ്ദിനാമ് അവാ് സൊന്ന ബദ്‌ള്‌ണാമ് കേ്ട്ട് അദിലിര്‌ന്തവാര് ഒട്ടുക്ക് അന്തബ്‌ട്ട് പോനാര്. 48മഗാന കണ്ടാദ്‌മ് അവാന്‌ദ് അവ്വപ്പല അദിസ്യപട്ടാര്. അവാന്‌ദ് അവ്വാസി ഇച്ചെ കേ്ട്ട: <<മഗാനെ, ണീ എന്ത്‌ക്ക് എമാണ ഇച്ചെ സെയ്‌ദാദ്? ണിന്ന് അപ്പാന്‌മ് ണാന്‌മ് അങ്കലാപ്പ്‌പട്ട് പരാന്ത്‌കൊണ്ടിര്‌ന്തേര്.>>
49അക്കുളെ ഏസു ഇച്ചെ സൊന്നാ്: <<ണിമ്മ എന്ത്‌ക്ക് എനാണ പരാന്ത്‌കൊണ്ടിര്‌ന്താദ്. ണാന് എന്ന് അപ്പാന്‌ദ് കൂരേലിത്തെ ഇര്‌ക്കുഡൊ എന്ത് ണിമാക്ക് തെര്യാഗ?>> 50ആന ഏസു തമാക്ക് സൊന്ന ഈ കാര്യാത്തിലിര്‌ക്ക അര്‌ത്ത എന്തായെന്റ് അവ്വപ്പലാക്ക് തെര്യാലെ.
51പ്‌റ ഏസു അവാര്‌ദൊപ്പ ണസറത്ത് പട്ടണാക്കെ തിലിമ്പി പോനാ്. അച്ചെ അവ്വപ്പല സൊല്ലുപഡി ഇര്‌ന്താ്. ഇച്ചെ ണഡാന്ത കാര്യഗണെല്ല മറിയ തന്ന് ണെഞ്ച്‌ക്കുള്ളെ ബെത്ത. 52ഏസു ബളാന്ത് അറുവുലി ബെല്ല്യവാ് ആനാ്. അച്ചെ സാമിക്ക്‌മ് മന്‌സാര്‌ക്ക്‌മ് മെച്ച്‌പ്‌ഡിത്തവാ് ആനാ്.

Destacar

Compartir

Copiar

None

¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión