1
ലൂക്കൊ. 12:40
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
അങ്ങനെ അറിയാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
താരതമ്യം
ലൂക്കൊ. 12:40 പര്യവേക്ഷണം ചെയ്യുക
2
ലൂക്കൊ. 12:31
അവന്റെ രാജ്യം അന്വേഷിക്കുവിൻ; അതോടുകൂടെ നിങ്ങൾക്ക് ഇതും കിട്ടും.
ലൂക്കൊ. 12:31 പര്യവേക്ഷണം ചെയ്യുക
3
ലൂക്കൊ. 12:15
പിന്നെ അവരോട്: സകല അത്യാഗ്രഹങ്ങളിൽ നിന്നും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; അവനു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവക അല്ല അവന്റെ ജീവന് അടിസ്ഥാനമായിരിക്കുന്നത് എന്നു പറഞ്ഞു.
ലൂക്കൊ. 12:15 പര്യവേക്ഷണം ചെയ്യുക
4
ലൂക്കൊ. 12:34
നിങ്ങളുടെ നിക്ഷേപം ഉള്ളിടത്ത് നിങ്ങളുടെ ഹൃദയവും ഇരിക്കും.
ലൂക്കൊ. 12:34 പര്യവേക്ഷണം ചെയ്യുക
5
ലൂക്കൊ. 12:25
പിന്നെ ഇങ്ങനെ ആകുലപ്പെടുന്നതുകൊണ്ട് തന്റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്ക് കഴിയും?
ലൂക്കൊ. 12:25 പര്യവേക്ഷണം ചെയ്യുക
6
ലൂക്കൊ. 12:22
അവൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: അതുകൊണ്ട് എന്ത് തിന്നും എന്നു ജീവനെ പറ്റിയും എന്ത് ഉടുക്കും എന്നു ശരീരത്തെ പറ്റിയും ഓർത്തു വെറുതെ വിഷമിക്കണ്ട എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ലൂക്കൊ. 12:22 പര്യവേക്ഷണം ചെയ്യുക
7
ലൂക്കൊ. 12:7
നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; അതുകൊണ്ട് ഭയപ്പെടേണ്ടാ; അനേകം കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.
ലൂക്കൊ. 12:7 പര്യവേക്ഷണം ചെയ്യുക
8
ലൂക്കൊ. 12:32
ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങൾക്ക് നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.
ലൂക്കൊ. 12:32 പര്യവേക്ഷണം ചെയ്യുക
9
ലൂക്കൊ. 12:24
കാക്കയെ നോക്കുവിൻ; അത് വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിന് പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ സംരക്ഷിക്കുന്നു. പറവജാതിയേക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
ലൂക്കൊ. 12:24 പര്യവേക്ഷണം ചെയ്യുക
10
ലൂക്കൊ. 12:29
എന്ത് തിന്നും എന്ത് കുടിക്കും എന്നു നിങ്ങൾ ചിന്തിച്ചു ചഞ്ചലപ്പെടരുത്.
ലൂക്കൊ. 12:29 പര്യവേക്ഷണം ചെയ്യുക
11
ലൂക്കൊ. 12:28
ഇന്ന് കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?
ലൂക്കൊ. 12:28 പര്യവേക്ഷണം ചെയ്യുക
12
ലൂക്കൊ. 12:2
മറച്ചുവെച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
ലൂക്കൊ. 12:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ