1
സങ്കീ. 143:10
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം
അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കേണമേ. അങ്ങ് എന്റെ ദൈവമാകുന്നുവല്ലോ; അങ്ങേയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ എന്നെ നടത്തുമാറാകട്ടെ.
താരതമ്യം
സങ്കീ. 143:10 പര്യവേക്ഷണം ചെയ്യുക
2
സങ്കീ. 143:8
രാവിലെ അങ്ങേയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കേണമേ; ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ.
സങ്കീ. 143:8 പര്യവേക്ഷണം ചെയ്യുക
3
സങ്കീ. 143:9
യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; അങ്ങേയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.
സങ്കീ. 143:9 പര്യവേക്ഷണം ചെയ്യുക
4
സങ്കീ. 143:11
യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; അങ്ങേയുടെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.
സങ്കീ. 143:11 പര്യവേക്ഷണം ചെയ്യുക
5
സങ്കീ. 143:1
യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരേണമേ; അങ്ങേയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
സങ്കീ. 143:1 പര്യവേക്ഷണം ചെയ്യുക
6
സങ്കീ. 143:7
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ അങ്ങേയുടെ മുഖം എനിക്ക് മറയ്ക്കരുതേ.
സങ്കീ. 143:7 പര്യവേക്ഷണം ചെയ്യുക
7
സങ്കീ. 143:5
ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു; അങ്ങേയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; അങ്ങേയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.
സങ്കീ. 143:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ