ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും
എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും
വിധവകളെ അവരുടെ ഇരയാക്കുന്നതിനും
അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി
ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും
അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം!