2 THESALONIKA 1
1
1പൗലൊസും ശീലാസും തിമൊഥെയോസും നമ്മുടെ പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്ക്ക് എഴുതുന്നത്:
2നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
ന്യായവിധിയെക്കുറിച്ച്
3സഹോദരരേ, നിങ്ങൾക്കുവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുവാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം അസാമാന്യമായി വളരുകയും, നിങ്ങൾക്ക് ഓരോരുത്തർക്കും മറ്റുള്ളവരോടുള്ള സ്നേഹം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങൾ അപ്രകാരം ചെയ്യുന്നത് സമുചിതമാണ്. 4അതുകൊണ്ടാണ് ദൈവത്തിന്റെ സഭകളിൽ ഞങ്ങൾ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങൾ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങൾ പ്രദർശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങൾ പലപ്പോഴും പറയാറുണ്ട്.
5ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങൾ കഷ്ടത സഹിക്കുന്നത്. ദൈവത്തിന്റെ വിധി ന്യായയുക്തമായതിനാൽ നിങ്ങൾ ദൈവരാജ്യത്തിനു യോഗ്യരായിത്തീരുന്നു എന്നു നിങ്ങളുടെ കഷ്ടതകൾ തെളിയിക്കുന്നു. 6,7ദൈവം നീതിയായിട്ടുള്ളതുതന്നെ പ്രവർത്തിക്കും. കർത്താവായ യേശു അവിടുത്തെ ശക്തരായ മാലാഖമാരോടുകൂടി സ്വർഗത്തിൽനിന്നു പ്രത്യക്ഷനാകുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് ദൈവം കഷ്ടത നല്കും; കഷ്ടത സഹിക്കുന്നവരായ നിങ്ങൾക്കും, അതുപോലെതന്നെ ഞങ്ങൾക്കും ആശ്വാസം അരുളുകയും ചെയ്യും. 8നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അനുസരിക്കാത്തവരെയും ദൈവത്തെ നിരാകരിക്കുന്നവരെയും ശിക്ഷിക്കുന്നതിനായി ജ്വലിക്കുന്ന അഗ്നിയോടുകൂടിയത്രേ അവിടുന്ന് എഴുന്നള്ളുക. 9ആ നാളിൽ അവർ അവിടുത്തെ സന്നിധിയിൽനിന്നും മഹത്ത്വമാർന്ന ശക്തിയിൽനിന്നും നീക്കപ്പെടും; നിത്യവിനാശം എന്ന ശിക്ഷ അനുഭവിക്കുകയും ചെയ്യും. 10അന്നു തന്റെ എല്ലാ വിശുദ്ധജനങ്ങളാലും പ്രകീർത്തിക്കപ്പെടുകയും തന്റെ എല്ലാ വിശ്വാസികളാലും വിസ്മയപൂർവം ആരാധിക്കപ്പെടുകയും ചെയ്യുന്നതിനായി അവിടുന്ന് ആഗതനാകും. ഞങ്ങൾ നിങ്ങളെ അറിയിച്ച സന്ദേശം നിങ്ങൾ വിശ്വസിച്ചതുകൊണ്ട് നിങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കും.
11ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. ആ വിളിക്കു നിങ്ങളെ യോഗ്യരാക്കിത്തീർക്കേണ്ടതിന് ഞങ്ങൾ നമ്മുടെ ദൈവത്തോട് എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു; തന്റെ ശക്തിയാൽ നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും അവിടുന്നു നിറവേറ്റുകയും നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യട്ടെ. 12ഇങ്ങനെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ, അവിടുത്തെ നാമം നിങ്ങൾ നിമിത്തം പ്രകീർത്തിക്കപ്പെടും; നിങ്ങൾക്ക് അവിടുന്നിൽനിന്നു മഹത്ത്വം ലഭിക്കുകയും ചെയ്യും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 THESALONIKA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: