2 THESALONIKA മുഖവുര
മുഖവുര
ക്രിസ്തുവിന്റെ പ്രത്യാഗമനം സംബന്ധിച്ച ചിന്താക്കുഴപ്പം തെസ്സലോനിക്യയിലെ സഭയിൽ ചില അസ്വസ്ഥതകൾ ഉളവാക്കി. കർത്താവിന്റെ പ്രത്യാഗമനദിവസം വന്നുകഴിഞ്ഞു എന്ന് ചിലർ വിശ്വസിച്ചു. തെസ്സലോനിക്യയിലെ സഭയ്ക്കു പൗലൊസ് എഴുതിയ രണ്ടാമത്തെ കത്തിൽ പൗലൊസ് ഈ ധാരണ തിരുത്തുന്നു. ക്രിസ്തു വീണ്ടും വരുന്നതിനുമുമ്പ് അധർമമൂർത്തിയുടെ നേതൃത്വത്തിൽ തിന്മയും അധർമവും അത്യുച്ചകോടിയിലെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
താനും സഹപ്രവർത്തകരും ജീവിച്ചതുപോലെ ജീവിക്കുന്നതിനും നന്മ ചെയ്യുന്നതിനും വേണ്ടിയുള്ള യത്നത്തിൽ ഏതെല്ലാം കഷ്ടതകളും ദുരിതങ്ങളും നേരിട്ടാലും അനുവാചകർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത അപ്പോസ്തോലൻ ഉറപ്പിച്ചു പറയുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-2
തെസ്സലോനിക്യസഭയെ ശ്ലാഘിക്കുന്നു 1:3-12
ക്രിസ്തുവിന്റെ പ്രത്യാഗമനത്തെപ്പറ്റി 2:1-17
ഉദ്ബോധനങ്ങൾ 3:1-15
ഉപസംഹാരം 3:16-18
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 THESALONIKA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: