DEUTERONOMY 34
34
മോശയുടെ മരണം
1മോശ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിന് എതിരെയുള്ള നെബോപർവതത്തിലെ പിസ്ഗാ ശിഖരത്തിൽ കയറി; ദാൻപട്ടണം വരെയുള്ള ഗിലെയാദുദേശവും 2നഫ്താലി, എഫ്രയീം, മനശ്ശെ എന്നിവരുടെ ദേശങ്ങളും, യെഹൂദ്യയുടെ പടിഞ്ഞാറുള്ള കടൽത്തീരം വരെയുള്ള ദേശവും 3ദക്ഷിണദേശവും സോവാർമുതൽ ഈന്തപ്പനകളുടെ നഗരമായ യെരീഹോവരെ വ്യാപിച്ചു കിടക്കുന്ന താഴ്വരയും സർവേശ്വരൻ മോശയ്ക്കു കാണിച്ചുകൊടുത്തു. 4പിന്നീട് അവിടുന്നു മോശയോടു പറഞ്ഞു: “തങ്ങളുടെ സന്താനങ്ങൾക്ക് കൊടുക്കുമെന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രദേശം ഇതാകുന്നു. അതു കാണാൻ ഞാൻ നിന്നെ അനുവദിച്ചു; എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.”
5അങ്ങനെ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സർവേശ്വരന്റെ ദാസനായ മോശ മോവാബിൽവച്ചു മരിച്ചു. 6മോവാബിൽ ബേത്ത്-പെയോർ പട്ടണത്തിന് എതിർവശത്തുള്ള താഴ്വരയിൽ അവിടുന്ന് മോശയെ സംസ്കരിച്ചു. മോശയെ സംസ്കരിച്ച സ്ഥലം ഇന്നുവരെ ആർക്കും അറിഞ്ഞുകൂടാ. 7മരിക്കുമ്പോൾ മോശയ്ക്കു നൂറ്റിഇരുപതു വയസ്സുണ്ടായിരുന്നു; അപ്പോഴും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല. 8ഇസ്രായേൽജനം മോവാബ്സമഭൂമിയിൽ മുപ്പതു ദിവസം മോശയുടെ മരണത്തിൽ വിലപിച്ചു. മോശയ്ക്കുവേണ്ടിയുള്ള വിലാപകാലം പൂർത്തിയായി. 9നൂനിന്റെ പുത്രനായ യോശുവയുടെമേൽ മോശ കൈവച്ച് തന്റെ പിൻഗാമിയായി നിയോഗിച്ചിരുന്നതുകൊണ്ടു യോശുവ ജ്ഞാനപൂർണനായിത്തീർന്നു. ഇസ്രായേൽജനം യോശുവയെ അനുസരിച്ചു; മോശയിലൂടെ സർവേശ്വരൻ തങ്ങളോടു കല്പിച്ചിരുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്തു. 10മോശയെപ്പോലെ ഒരു പ്രവാചകൻ ഇസ്രായേലിൽ ഒരിക്കലും ഉണ്ടായിട്ടില്ല; അവിടുന്നു മുഖത്തോടു മുഖം മോശയോടു സംസാരിച്ചിരുന്നു. 11ഫറവോയ്ക്കും അയാളുടെ ദാസന്മാർക്കും രാജ്യത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കാൻ സർവേശ്വരൻ ഈജിപ്തിലേക്ക് നിയോഗിച്ചയച്ച 12മോശ സകല ഇസ്രായേൽജനവും കാൺകെ പ്രവർത്തിച്ച മഹത്തും ഭീതിദവുമായ പ്രവൃത്തികളിൽ അതുല്യനാണ്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DEUTERONOMY 34: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: