SAM 126

126
തിരിച്ചെത്തിയ പ്രവാസികളുടെ ഗീതം
ആരോഹണഗീതം
1പ്രവാസികളായിരുന്ന ഞങ്ങളെ
സർവേശ്വരൻ #126:1 സീയോന്റെ ഐശ്വര്യം സർവേശ്വരൻ പുനഃസ്ഥാപിച്ചപ്പോൾ എന്നുമാകാം.സീയോനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ
ഞങ്ങൾക്ക് അതൊരു സ്വപ്നമായിത്തോന്നി.
2അപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു.
ആഹ്ലാദംകൊണ്ട് ആർപ്പുവിളിച്ചു.
“സർവേശ്വരൻ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു”
എന്നു ജനതകൾ പറഞ്ഞു.
3സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു;
ഞങ്ങൾ സന്തോഷിക്കുന്നു.
4നെഗെബിലെ വരണ്ട തോടുകൾ,
മഴയാൽ വീണ്ടും നിറയുന്നതുപോലെ,
അവിടുന്നു ഞങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കണമേ.
5കണ്ണീരോടെ വിതയ്‍ക്കുന്നവർ,
ആനന്ദഘോഷത്തോടെ കൊയ്യുന്നു.
6വിത്തുചുമന്നു കരഞ്ഞുകൊണ്ടു വിതയ്‍ക്കാൻ പോകുന്നവൻ,
കറ്റ ചുമന്ന് ആഹ്ലാദഘോഷത്തോടെ മടങ്ങുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 126: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക