SAM 137
137
പ്രവാസികളുടെ വിലാപം
1ബാബിലോൺ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു,
സീയോനെ ഓർത്തു ഞങ്ങൾ കരഞ്ഞു.
2അവിടെയുള്ള അലരി വൃക്ഷക്കൊമ്പുകളിൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.
3ഞങ്ങളെ ബന്ധിച്ചുകൊണ്ടുപോയവർ,
സീയോൻ ഗീതങ്ങളാലപിക്കാൻ ഞങ്ങളോടാവശ്യപ്പെട്ടു.
ഞങ്ങളെ പീഡിപ്പിച്ചവർ ആ ഗീതങ്ങൾ ആലപിച്ച്
അവരെ സന്തോഷിപ്പിക്കാൻ പറഞ്ഞു.
4അന്യദേശത്തു ഞങ്ങൾ എങ്ങനെ സർവേശ്വരന്റെ ഗീതം പാടും?
5യെരൂശലേമേ, ഞാൻ നിന്നെ മറക്കുന്നെങ്കിൽ!
എന്റെ വലങ്കൈ എന്നെ മറന്നുപോകട്ടെ.
6യെരൂശലേമേ, ഞാൻ നിന്നെ വിസ്മരിച്ചാൽ,
എന്റെ പരമാനന്ദമായി നിന്നെ കരുതുന്നില്ലെങ്കിൽ,
എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിപ്പോകട്ടെ.
7“തകർത്തുകളയുക, അടിസ്ഥാനംവരെ ഇടിച്ചുനിരത്തുക.”
എന്നു യെരൂശലേമിന്റെ പതനനാളിൽ
എദോമ്യർ പറഞ്ഞത് അങ്ങ് ഓർക്കണമേ.
8വിനാശം അടുത്തിരിക്കുന്ന ബാബിലോണേ,
നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ അനുഗൃഹീതൻ.
9നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിക്കുന്നവൻ അനുഗൃഹീതൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 137: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: