SAM 30
30
സ്തോത്രപ്രാർഥന
ദാവീദിന്റെ ഒരു സങ്കീർത്തനം; ദേവാലയ പ്രതിഷ്ഠയ്ക്കുള്ള ഗീതം
1സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും;
അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ;
ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല.
2എന്റെ ദൈവമായ സർവേശ്വരാ,
ഞാൻ സഹായത്തിനായി നിലവിളിച്ചു;
അവിടുന്ന് എനിക്കു സൗഖ്യം നല്കി.
3അവിടുന്നെന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു.
മരണഗർത്തത്തിൽ പതിക്കുന്നവരുടെ
ഇടയിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
4ഭക്തജനങ്ങളേ, സർവേശ്വരനു സ്തുതിഗീതം പാടുക;
അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുക.
5അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം;
അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്;
രാത്രി മുഴുവൻ കരയേണ്ടിവന്നേക്കാം;
എന്നാൽ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു.
6‘ഞാൻ ഒരിക്കലും കുലുങ്ങുകയില്ല’ എന്ന് എന്റെ ഐശ്വര്യകാലത്തു ഞാൻ പറഞ്ഞു.
7നാഥാ, അവിടുത്തെ പ്രസാദത്താൽ അവിടുന്നെന്നെ,
സുശക്തമായ പർവതത്തെപ്പോലെ ഉറപ്പിച്ചുനിർത്തി.
അവിടുന്നു മുഖം മറച്ചപ്പോൾ ഞാൻ പരിഭ്രമിച്ചുപോയി.
8സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു;
അവിടുത്തെ കരുണയ്ക്കായി യാചിച്ചു.
9ഞാൻ മരണഗർത്തത്തിൽ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം?
മണ്ണിൽ മറഞ്ഞ മൃതന്മാർ അങ്ങയെ സ്തുതിക്കുമോ?
അവിടുത്തെ വിശ്വസ്തതയെ അവർ പ്രഘോഷിക്കുമോ?
10സർവേശ്വരാ, എന്റെ യാചന കേൾക്കണമേ;
എന്നോടു കരുണയുണ്ടാകണമേ;
അവിടുന്ന് എനിക്ക് തുണയായിരിക്കണമേ.
11എന്റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീർത്തു;
എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു.
12അതുകൊണ്ടു ഞാൻ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും.
എന്റെ ദൈവമായ സർവേശ്വരാ,
ഞാൻ എന്നും അങ്ങേക്കു സ്തോത്രം അർപ്പിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 30: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: