SAM 43

43
എന്റെ പ്രത്യാശ
1ദൈവമേ, എനിക്കു നീതി നടത്തി തരണമേ;
ദൈവഭക്തിയില്ലാത്തവർക്കെതിരെ,
എനിക്കുവേണ്ടി വാദിക്കണമേ.
വഞ്ചകരിൽനിന്നും നീതിരഹിതരിൽനിന്നും എന്നെ വിടുവിക്കണമേ.
2എന്റെ അഭയസങ്കേതമായ ദൈവം അവിടുന്നാണല്ലോ.
അവിടുന്നെന്നെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്ത്?
ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടിവന്നതും എന്തുകൊണ്ട്?
3അവിടുത്തെ പ്രകാശവും സത്യവും അയച്ചുതരണമേ.
അവ എന്നെ നയിക്കട്ടെ.
അവിടുത്തെ വിശുദ്ധ പർവതത്തിലേക്കും
തിരുനിവാസത്തിലേക്കും അവ എന്നെ തിരികെ കൊണ്ടുവരട്ടെ.
4അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്,
എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും.
ദൈവമേ, എന്റെ ദൈവമേ, കിന്നരം മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
5എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു?
എന്തിന് അസ്വസ്ഥനാകുന്നു?
ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക.
എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

SAM 43: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

താരതമ്യം

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക