SAM 63
63
ദൈവത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ
ദാവീദിന്റെ സങ്കീർത്തനം; യെഹൂദാ മരുഭൂമിയിൽവച്ചു പാടിയത്
1ദൈവമേ, അവിടുന്നാണ് എന്റെ ദൈവം;
ഞാൻ അങ്ങയെ അന്വേഷിക്കുന്നു.
ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാൻ സർവാത്മനാ അങ്ങേക്കായി ദാഹിക്കുന്നു.
അങ്ങയെ കാണാതെ ഞാൻ തളരുന്നു.
2അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ,
വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ നോക്കുന്നു.
3അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാൾ അഭികാമ്യം.
ഞാൻ അങ്ങയെ പ്രകീർത്തിക്കും.
4എന്റെ ജീവിതകാലം മുഴുവൻ ഞാനങ്ങയെ വാഴ്ത്തും.
ഞാൻ കൈകളുയർത്തി അങ്ങയോടു പ്രാർഥിക്കും.
5കിടക്കയിൽവച്ച് ഞാൻ അങ്ങയെ ഓർക്കുകയും
രാത്രിയാമങ്ങളിൽ അങ്ങയെ ധ്യാനിക്കുകയും ചെയ്യുമ്പോൾ,
6മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാൻ തൃപ്തനാകുന്നു.
ഞാൻ അങ്ങയെ ആനന്ദപൂർവം സ്തുതിക്കും.
7അവിടുന്ന് എന്റെ സഹായകനാണല്ലോ;
അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും.
8ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു;
അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു.
9എന്നെ അപായപ്പെടുത്താൻ നോക്കുന്നവർ, മരണഗർത്തത്തിൽ പതിക്കും.
10അവർ വാളിന് ഇരയാകും,
അവരുടെ മൃതശരീരങ്ങൾ കുറുനരികൾ ഭക്ഷിക്കും.
11എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും;
ദൈവനാമത്തിൽ സത്യം ചെയ്യുന്നവർ അവിടുത്തെ പുകഴ്ത്തും.
വ്യാജം പറയുന്നവരുടെ വായ് അടഞ്ഞുപോകും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM 63: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: