SAM 88:1-5
SAM 88:1-5 MALCLBSI
എന്റെ രക്ഷകനായ ദൈവമേ, സർവേശ്വരാ; രാവും പകലും ഞാൻ തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്റെ പ്രാർഥന ശ്രദ്ധിക്കണമേ; എന്റെ നിലവിളി കേൾക്കണമേ. ഞാൻ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നു; ഞാൻ പാതാളത്തോടു സമീപിച്ചിരിക്കുന്നു. മൃത്യുഗർത്തത്തിൽ പതിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു. എന്റെ ശക്തി ചോർന്നുപോയിരിക്കുന്നു. മരിച്ചവരിൽ ഒരുവനെപ്പോലെ, ഞാൻ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വധിക്കപ്പെട്ട് ശവക്കുഴിയിൽ തള്ളപ്പെട്ടവനെപ്പോലെയായി ഞാൻ. അവിടുത്തെ സ്മരണയിൽനിന്നു മറഞ്ഞവന്റെ സ്ഥിതിയിലാണു ഞാനിപ്പോൾ. അവർ അങ്ങയുടെ പരിപാലനത്തിൽനിന്നു ഛേദിക്കപ്പെട്ടിരിക്കുന്നുവല്ലോ.


