സഭാപ്രസംഗി 8:16-17

സഭാപ്രസംഗി 8:16-17 MALOVBSI

ഭൂമിയിൽ നടക്കുന്ന കാര്യം കാൺമാനും- മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ-ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവച്ചപ്പോൾ സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന് കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവനു സാധിക്കയില്ല.