സങ്കീർത്തനങ്ങൾ 138
138
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും;
ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
2ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു,
നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും.
നിന്റെ നാമത്തിനു മീതെയൊക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരമരുളി;
എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4യഹോവേ, ഭൂമിയിലെ സകല രാജാക്കന്മാരും
നിന്റെ വായിൻവചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും;
യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
6യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു;
ഗർവിയെയോ അവൻ ദൂരത്തുനിന്ന് അറിയുന്നു.
7ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും;
എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും;
നിന്റെ വലംകൈ എന്നെ രക്ഷിക്കും.
8യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും;
യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്;
തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീർത്തനങ്ങൾ 138: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.

: