യെശ. 9

9
സമാധാനപ്രഭു
1എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം#9:1 തിമിരം മങ്ങൽ എന്നുമാകാം. നില്ക്കയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജനതകളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.
2ഇരുട്ടിൽ നടന്ന ജനം
വലിയൊരു വെളിച്ചം കണ്ടു;
മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ
പ്രകാശം ശോഭിച്ചു.
3അവിടുന്ന് ജനതയെ പെരുക്കുന്നു;
അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു;
അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം
കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും
കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു#9:3 ആനന്ദിക്കുന്നതു ആന്ദിക്കുന്നവരെപോലെയും എന്നുമാകാം. പോലെയും ആകുന്നു.
4അവൻ ചുമക്കുന്ന നുകവും
അവന്‍റെ ചുമലിലെ കോലും
അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും
മിദ്യാന്‍റെ നാളിലെപ്പോലെ
അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.
5ഒച്ചയോടെ ചവിട്ടി നടക്കുന്ന
യോദ്ധാവിന്‍റെ ചെരിപ്പൊക്കെയും
രക്തംപുരണ്ട വസ്ത്രവും
വിറകുപോലെ തീക്ക് ഇരയായിത്തീരും.
6നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു;
നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;
ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും;
അവന് അത്ഭുതമന്ത്രി, വീരനാം ദൈവം,
നിത്യപിതാവ്, സമാധാനപ്രഭു
എന്നു പേര് വിളിക്കപ്പെടും.
7അവന്‍റെ ആധിപത്യത്തിന്‍റെ വർദ്ധനയ്ക്കും
സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല;
ദാവീദിന്‍റെ സിംഹാസനത്തിലും
അവന്‍റെ രാജത്വത്തിലും
ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ
ന്യായത്തോടും നീതിയോടും കൂടി
സ്ഥാപിച്ചു നിലനിർത്തും;
സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത
അതിനെ നിവർത്തിക്കും.
യഹോവയുടെ ക്രോധം യിസ്രായേലിനു നേരേ
8കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു;
അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
9“ഇഷ്ടികകൾ വീണുപോയി എങ്കിലും
ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും;
കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും
ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും”
10എന്നിങ്ങനെ അഹങ്കാരത്തോടും
ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന
എഫ്രയീമും ശമര്യനിവാസികളുമായ
ജനമെല്ലാം അത് അറിയും.
11അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെനേരെ ഉയർത്തി,
അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
12അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ;
അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും.
ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ
അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
13എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല;
സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
14അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു
തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും
ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.
15മൂപ്പനും മാന്യപുരുഷനും തന്നെ തല;
അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ.
16ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു;
അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.
17അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല;
അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല;
എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു;
എല്ലാ വായും ബുദ്ധികേട്‌ സംസാരിക്കുന്നു.
ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ
അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
18ദുഷ്ടത തീപോലെ ജ്വലിക്കുന്നു;
അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു;
വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു;
പുകത്തൂണുകളായി ഉരുണ്ടുയരുന്നു.
19സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു;
ജനവും തീയ്ക്ക് ഇരയായിരിക്കുന്നു;
ഒരുത്തനും തന്‍റെ സഹോദരനെ ആദരിക്കുന്നില്ല.
20ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും;
ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല;
ഓരോരുത്തൻ അവനവന്‍റെ കുഞ്ഞുങ്ങളുടെ
മാംസം തിന്നുകളയുന്നു.
21മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ;
അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു.
ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ
അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യെശ. 9: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക