സങ്കീ. 100

100
സകലഭൂവാസികളുമേ യഹോവയ്ക്ക് സ്തോത്രം ചെയ്യുവിന്‍
ഒരു സ്തോത്ര സങ്കീർത്തനം.
1സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.
2സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ;
സംഗീതത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ.
3യഹോവ തന്നെ ദൈവം എന്നറിയുവിൻ;
അവിടുന്ന് നമ്മെ ഉണ്ടാക്കി; നാം ദൈവത്തിനുള്ളവർ ആകുന്നു;
അവിടുത്തെ ജനവും അവിടുന്ന് മേയിക്കുന്ന ആടുകളും തന്നെ.
4അവിടുത്തെ വാതിലുകളിൽ സ്തോത്രത്തോടും
അവിടുത്തെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടിവരുവിൻ;
ദൈവത്തിന് സ്തോത്രം ചെയ്തു അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ.
5യഹോവ നല്ലവനല്ലയോ,
അവിടുത്തെ ദയ എന്നേക്കുമുള്ളത്;
അവിടുത്തെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 100: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക