സങ്കീ. 108

108
വിജയത്തിനുവേണ്ടിയുള്ള പ്രാർത്ഥന
ഒരു ഗീതം; ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു;
ഞാൻ പാടും; എന്‍റെ ഉള്ളംകൊണ്ട് ഞാൻ കീർത്തനം പാടും.
2വീണയും കിന്നരവുമേ, ഉണരുവിൻ;
അതിരാവിലെ ഞാൻ തന്നെ ഉണരും.
3യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും;
ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം പാടും.
4അങ്ങേയുടെ ദയ ആകാശത്തിന് മീതെ വലുതാകുന്നു;
അങ്ങേയുടെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
5ദൈവമേ, അങ്ങ് ആകാശത്തിനു മീതെ ഉയർന്നിരിക്കേണമേ;
അങ്ങേയുടെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നെ.
6അങ്ങേക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്
അങ്ങേയുടെ വലങ്കൈകൊണ്ട് രക്ഷിച്ച് ഞങ്ങൾക്ക് ഉത്തരമരുളേണമേ.
7ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തത്:
“ഞാൻ ആനന്ദത്തോടെ ശെഖേമിനെ വിഭാഗിച്ച്
സുക്കോത്ത് താഴ്വരയെ അളക്കും.
8ഗിലെയാദ് എനിക്കുള്ളത്;
മനശ്ശെയും എനിക്കുള്ളത്;
എഫ്രയീം എന്‍റെ ശിരോകവചവും
യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.
9മോവാബ് എനിക്ക് കഴുകുവാനുള്ള പാത്രം;
ഏദോമിന്മേൽ ഞാൻ എന്‍റെ ചെരിപ്പ് എറിയും;
ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.”
10ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും?
ഏദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?
11ദൈവമേ, അങ്ങ് ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ?
ദൈവമേ, അങ്ങ് ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
12വൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ;
മനുഷ്യന്‍റെ സഹായം വ്യർത്ഥമല്ലയോ?.
13ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും;
ദൈവം തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 108: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക