സങ്കീ. 137
137
പ്രവാസികളുടെ വിലാപം
1ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു,
സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.
2അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ
ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.
3ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ:
“സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്നു പറഞ്ഞു;
ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.
4ഞങ്ങൾ യഹോവയുടെ ഗീതം
അന്യദേശത്ത് പാടുന്നതെങ്ങനെ?
5യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ
എന്റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ#137:5 വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ എന്റെ വലങ്കൈ മറന്നുപോകട്ടെ.
6നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ,
യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ,
എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ#137:6 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
7“ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!”
എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി
യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കേണമേ.
8നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ,
നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ.
9നിന്റെ കുഞ്ഞുങ്ങളെ പിടിച്ച്
പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 137: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.