സങ്കീ. 6

6
ദയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1യഹോവേ, അങ്ങേയുടെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ;
അങ്ങേയുടെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
2യഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോട് കരുണയുണ്ടാകണമേ;
യഹോവേ, എന്‍റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു;
എന്നെ സൗഖ്യമാക്കണമേ.
3എന്‍റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു;
അല്ലയോ, യഹോവേ, എത്രത്തോളം താമസിക്കും?
4യഹോവേ, മടങ്ങിവന്ന് എന്‍റെ പ്രാണനെ വിടുവിക്കേണമേ.
അവിടുത്തെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
5മരണശേഷം ആരും അങ്ങയെ ഓര്‍ക്കുന്നില്ലലോ;
പാതാളത്തിൽ ആര്‍ അവിടുത്തേക്ക് സ്തോത്രം ചെയ്യും?
6എന്‍റെ ഞരക്കംകൊണ്ട് ഞാൻ തളർന്നിരിക്കുന്നു;
രാത്രിമുഴുവനും എന്‍റെ കിടക്കയിൽ മിഴിനീർ ഒഴുക്കി;
കണ്ണുനീർകൊണ്ട് ഞാൻ എന്‍റെ കട്ടിൽ നനയ്ക്കുന്നു.
7ദുഃഖംകൊണ്ട് എന്‍റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു;
എന്‍റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു.
8നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെവിട്ടു പോകുവിൻ;
യഹോവ എന്‍റെ കരച്ചിലിന്‍റെ ശബ്ദം കേട്ടിരിക്കുന്നു.
9യഹോവ എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു;
യഹോവ എന്‍റെ പ്രാർത്ഥന കൈക്കൊള്ളും.
10എന്‍റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിച്ചുപോകും;
അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീ. 6: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക