സങ്കീ. 88:1-5
സങ്കീ. 88:1-5 IRVMAL
എന്‍റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്‍റെ പ്രാർത്ഥന തിരുമുൻപിൽ വരുമാറാകട്ടെ; എന്‍റെ നിലവിളിക്കു ചെവി ചായിക്കേണമേ. എന്‍റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്‍റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു. കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു. ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ അങ്ങ് പിന്നെ ഓർക്കുന്നില്ല; അവർ അങ്ങേയുടെ കൈയിൽനിന്ന് ഛേദിക്കപ്പെട്ടുപോയിരിക്കുന്നു.


