2 രാജാക്കന്മാർ 2:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

2 രാജാക്കന്മാർ 2:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതിന് അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലെന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.

പങ്ക് വെക്കു
2 രാജാക്കന്മാർ 2 MALOVBSI

2 രാജാക്കന്മാർ 2:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഏലിയാ പറഞ്ഞു: “നീ ചോദിച്ചതു ദുഷ്കരമായ കാര്യമാണ്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നത് നീ കാണുകയാണെങ്കിൽ അതു നിനക്കു ലഭിക്കും; കാണുന്നില്ലെങ്കിൽ അതു ലഭിക്കുകയില്ല.”

പങ്ക് വെക്കു
2 രാജാക്കന്മാർ 2 MALCLBSI

2 രാജാക്കന്മാർ 2:10 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്‍റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അതു സംഭവിക്കുകയില്ല” എന്നു പറഞ്ഞു.

പങ്ക് വെക്കു
2 രാജാക്കന്മാർ 2 IRVMAL

2 രാജാക്കന്മാർ 2:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതിന്നു അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.

2 രാജാക്കന്മാർ 2:10 MCV (സമകാലിക മലയാളവിവർത്തനം)

“വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു.

പങ്ക് വെക്കു
2 രാജാക്കന്മാർ 2 MCV