എഫെസ്യർ 1:17 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

എഫെസ്യർ 1:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്

പങ്ക് വെക്കു
എഫെസ്യർ 1 MALOVBSI

എഫെസ്യർ 1:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ആത്മാവു നിങ്ങളെ വിവേകമുള്ളവരാക്കും; നിങ്ങൾ ദൈവത്തെ അറിയേണ്ടതിന് ദൈവത്തെ നിങ്ങൾക്കു വെളിപ്പെടുത്തിത്തരികയും ചെയ്യും. ഈ ആത്മാവിനെ നിങ്ങൾക്കു തരുന്നതിനുവേണ്ടി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹത്ത്വമുള്ള പിതാവായ ദൈവത്തോടു ഞങ്ങൾ പ്രാർഥിക്കുന്നു.

പങ്ക് വെക്കു
എഫെസ്യർ 1 MALCLBSI

എഫെസ്യർ 1:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിൻ്റെയും വെളിപാടിൻ്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ.

പങ്ക് വെക്കു
എഫെസ്യർ 1 IRVMAL

എഫെസ്യർ 1:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു

എഫെസ്യർ 1:17 MCV (സമകാലിക മലയാളവിവർത്തനം)

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു.

പങ്ക് വെക്കു
എഫെസ്യർ 1 MCV